Webdunia - Bharat's app for daily news and videos

Install App

തുടക്കം മികച്ചു, ഒടുക്കം പിഴച്ചു; പഞ്ചാബിനെ പൊട്ടിച്ച് കൊൽക്കത്ത

കൊൽക്കത്തയ്ക്ക് മുന്നിൽ കിതച്ച് പഞ്ചാബ്

Webdunia
ഞായര്‍, 13 മെയ് 2018 (11:26 IST)
ഐപിഎലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു റണ്‍സ് ജയം. 31 റൺസിനാണ് കൊൽക്കത്ത പഞ്ചാബിനെ പൊട്ടിച്ചത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത ഉയര്‍ത്തിയ 246 എന്ന റണ്‍സ് ലക്ഷ്യം വെച്ച് കളത്തിലിറങ്ങിയ പഞ്ചാബിന് തുടക്കം നന്നായി കളിക്കാനായി. 
 
പക്ഷേ, കളിയുടെ അവസാനം പഞ്ചാബ് കിതയ്ക്കുന്ന കാശ്ചയാണ് ആരാധകർ കണ്ടത്. നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സ് മാത്രമാണു നേടാന്‍ കഴിഞ്ഞത്. മൂന്നു മുന്‍നിര വിക്കറ്റുകള്‍ പിഴുത ആന്ദ്രെ റസലിന്റെ(41/3) പ്രകടനമാണ് നൈറ്റ് റൈഡേഴ്‌സ് വിജയത്തില്‍ നിര്‍ണായകമായത്.
 
ഇന്‍ഫോം ബാറ്റ്‌സ്മാന്‍ കെ.എല്‍.രാഹുല്‍ ഒരറ്റത്ത് തകര്‍ത്തടിച്ചപ്പോള്‍ ക്രിസ് ഗെയില്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടി. 29 പന്തില്‍നിന്ന് ഏഴു സിക്‌സറുകളും രണ്ടു ബൗണ്ടറികളും അടക്കം 66 റണ്‍സ് നേടാന്‍ രാഹുലിനായി. പിന്നീടിറങ്ങിയവർ പൊരുതി നോക്കിയെങ്കിലും വിജയം ഒരുപാട് അകലെയായിരുന്നു. 
 
നേരത്തെ, സുനില്‍ നരെയ്ന്റെയും ദിനേശ് കാര്‍ത്തിക്കിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെ മികവില്‍ നൈറ്റ് റൈഡേഴ്‌സ് നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സ് അടിച്ചുകൂട്ടി. ടോസ് നേടിയ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് കോല്‍ക്കത്തയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഷമിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു അവസ്ഥ വരില്ലായിരുന്നു, തുറന്ന് പറഞ്ഞ് ഡേവിഡ് മില്ലർ

ഇന്ത്യൻ ടീമിൽ ഹിറ്റ്മാനായിരിക്കാം, പക്ഷേ ഐപിഎല്ലിൽ ഫ്രോഡ്, കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ തന്നെ തെളിവ്

MS Dhoni: ധോണി വൈകി ബാറ്റ് ചെയ്യാനെത്തുന്നത് വെറുതെയല്ല ! വിശ്രമം വേണമെന്ന് പറഞ്ഞിട്ടും അനുസരിക്കാതെ താരം; ഗ്രൗണ്ടില്‍ ഇറങ്ങുന്നത് വേദന സഹിച്ച്

Rohit Sharma: രോഹിത്തിന്റെ ഈ ഇരിപ്പ് കണ്ടാല്‍ ആര്‍ക്കായാലും നെഞ്ച് തകരും; ഒറ്റപ്പെട്ട് താരം (വീഡിയോ)

Rajasthan Royals: രാജസ്ഥാൻ ഇനി വീഴരുത്, വീണാൽ നഷ്ടമാവുക ടോപ് 2വിൽ എത്താനുള്ള അവസരം

അടുത്ത ലേഖനം
Show comments