Webdunia - Bharat's app for daily news and videos

Install App

കളിപ്പിക്കുന്നില്ലെങ്കിൽ പന്തിനെ എന്തിന് ടീമിൽ കൊണ്ട് നടക്കുന്നു: പന്തിനായി ഡൽഹി ലോബി

അഭിറാം മനോഹർ
വെള്ളി, 14 ഫെബ്രുവരി 2020 (12:01 IST)
ഋഷഭ് പന്തിന് ഇന്ത്യൻ ടീമിലെ പ്ലേയിംഗ് ഇലവനിൽ അവസരം നൽകാത്തതിൽ അതൃപ്‌തി പ്രകടിപ്പിച്ച് ഐ പി എൽ ടീമായ ഡൽഹി ക്യാപിറ്റൽസിന്റെ സഹ ഉടമയായ പാർത്ഥ ജിൻഡാൽ. കളിപ്പിക്കുന്നില്ലെങ്കിൽ ഇന്ത്യൻ ടീം എന്തിനാണ് പന്തിനെ ടീമിൽ കൊണ്ട് നടക്കുന്നതെന്ന് അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു.
 
പന്തിനോളം പ്രതിഭയുള്ള ഒരു കളിക്കാരനെ പരമ്പര നേടിയ ശേഷമുള്ള ടി20യിലൊ അല്ലെങ്കിൽ പരമ്പര നഷ്ടപ്പെട്ട ശേഷം ഏകദിനത്തിലൊ കളിപ്പിക്കാമായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ഇനി ഇന്ത്യൻ ടീമിൽ കളിപ്പിക്കുന്നില്ലെങ്കിൽ ആഭ്യന്തര മത്സരമോ മറ്റൊ കളിക്കാനുള്ള അവസരം നൽകണമെന്നും അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു.
 
ഇതാദ്യമായല്ല പന്തിനെ കളിപ്പിക്കാത്തതിനെതിരെ പ്രതികരണങ്ങൾ വരുന്നത്. മുൻപ് വീരേന്ദർ സേവാഗ് പന്തിനെ കളിപ്പിക്കണമെന്ന ആവശ്യപ്പെട്ട് രംഗത്ത് വന്നത് കൂടി കൂട്ടിവായിക്കുമ്പോൾ പന്തിനായുള്ള നീക്കങ്ങൾ ശക്തമാക്കാനുള്ള ഡൽഹി ലോബിയുടെ ശ്രമത്തിന്റെ ഭാഗമായാണ് ഐ‌പിഎൽ ടീമുടമയുടെ പ്രതികരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
 
ഇന്ത്യൻ ടീം സെലക്ഷനെ വിമർശിച്ച് ഇതാദ്യമായാണ് ഒരു ഐ‌പിഎൽ ടീം ഉടമ രംഗത്ത് വരുന്നത്. ഓസീസിനെതിരെയുള്ള ഏകദിനപരമ്പരയിൽ പരിക്കേറ്റ പന്തിന് പകരം വിക്കറ്റ് കീപ്പറായി പരീക്ഷിക്കപ്പെട്ട കെ എൽ രാഹുൽ വിജയമായതോട് കൂടിയാണ് പന്തിന് ഇന്ത്യൻ ടീമിൽ അവസരങ്ങൾ കുറഞ്ഞത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹാ ഈ പ്രായത്തിലും എന്നാ ഒരിതാ..വിരാടിന്റെ ഈ മനോഭാവമാണ് ഓസീസിനില്ലാത്തത്, വാതോരാതെ പുകഴ്ത്തി ഓസീസ് മാധ്യമങ്ങള്‍

Pakistan vs zimbabwe: ബാബറിന്റെ പകരക്കാരനായെത്തി, ടെസ്റ്റിന് പിന്നാലെ ഏകദിനത്തിലും സെഞ്ചുറി നേട്ടവുമായി കമ്രാന്‍ ഗുലാം, സിംബാബ്വെയ്‌ക്കെതിരെ പാക് 303ന് പുറത്ത്

കോലി തുടങ്ങിയിട്ടേ ഉള്ളു, ഈ പരമ്പരയിൽ വലിയ ഇമ്പാക്ട് ഉണ്ടാക്കും: രാഹുൽ ദ്രാവിഡ്

പാകിസ്താനിലെ സംഘർഷം, ചാമ്പ്യൻസ് ട്രോഫി ഹൈബ്രിഡാക്കണമെന്ന് ഐസിസി?

Hardik Pandya: ഇവനാണോ സിഎസ്കെയുടെ പുതിയ ബൗളർ, എന്നാൽ അടി തന്നെ ,ഒരോവറിൽ 29 റൺസ് അടിച്ചുകൂട്ടി ഹാർദ്ദിക്

അടുത്ത ലേഖനം
Show comments