Webdunia - Bharat's app for daily news and videos

Install App

എന്തുകൊണ്ട് 2011 ശേഷം ലോകകപ്പ് നേടാൻ ഇന്ത്യയ്ക്ക് ആവുന്നില്ല, കാരണം പറഞ്ഞ് ഇർഫാൻ പത്താൻ

Webdunia
ചൊവ്വ, 24 ജനുവരി 2023 (20:11 IST)
2011 ലെ ലോകകപ്പ് വിജയത്തിന് ശേഷം എന്തുകൊണ്ട് ഇന്ത്യയ്ക്ക് മറ്റൊരു ലോകകപ്പ് സ്വന്തമാക്കാൻ സാധിക്കുന്നില്ലെന്ന് വ്യക്തമാക്കി മുൻ ഇന്ത്യൻ പേസ് ഓൾറൗണ്ടർ ഇർഫാൻ പത്താൻ. ഇന്ത്യയ്ക്ക് ലോകകപ്പ് നേടാനാവാത്തതിൻ്റെ കാരണം ബൗളിങ് നിരയുടെ ദൗർബല്യമാണെന്നാണ് ഇർഫാൻ്റെ വിലയിരുത്തൽ.
 
ഇന്ത്യ ശ്രദ്ധ നൽകേണ്ടത് ബൗളിംഗിലാണെന്നാണ് ഇർഫാൻ പറയുന്നത്. ഏതൊക്കെ ബൗളർമാർക്കാണ് അവസരം നൽകേണ്ടത്  ബൗളിങ് കൂട്ടുക്കെട്ട് എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ച് നേരത്തെ തീരുമാനിക്കണം. പിച്ചിൻ്റെ സ്വഭാവത്തെ അടിസ്ഥാനമാക്കിയാവണം ഇത് തീരുമാനിക്കേണ്ടത്. ഫ്ളാറ്റ് പിച്ചാകുമോ എന്നതാണ് പ്രശ്നം. ഫ്ളാറ്റ് പിച്ചുകളിൽ ഇന്ത്യയുടെ ബൗളിങ് നിര വലിയ മികവ് കാണിക്കുന്നില്ല.അവസാന ടി20 ലോകകപ്പിൽ പാകിസ്ഥാനും ഇംഗ്ലണ്ടിനുമെതിരെ ഇന്ത്യ ഏറെ പ്രയാസപ്പെട്ടിരുന്നു.
 
ഫ്ളാറ്റ് പിച്ചുകളിൽ ഇന്ത്യൻ ബൗളർമാർക്ക് മികച്ച പ്രകടനം നടത്താനാകുന്നില്ല. ഫ്ളാറ്റ് പിച്ചുകളിൽ മികച്ച പ്രകടനം നടത്തുന്ന ബൗളർമാരെയാണ് ഇന്ത്യയ്ക്ക് ആവശ്യം. ഇന്ത്യ അതിന് മുൻതൂക്കം നൽകി മുന്നോട്ട് പോകണമെന്നാണ് അഭിപ്രായം. പേസർമാർക്ക് അവരുടേതായ കഴിവുകളുണ്ട്. അത് മനസിലാക്കി രോഹിത് ടീമിനെ മുന്നോട്ട് കൊണ്ടുപോകുമെന്നാണ് കരുതുന്നതെന്നും ഇർഫാൻ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Royal Challengers Bengaluru: ഒരു കപ്പ് കൊണ്ട് അഞ്ച് കപ്പുള്ളവരെ പിന്നിലാക്കി; ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും മൂല്യമുള്ള ഫ്രാഞ്ചൈസിയായി ആര്‍സിബി

sabalenka vs coco gauff: ഫ്രഞ്ച് ഓപ്പണിൽ സബലേങ്കയോ കൊക്കോഗഫോ?, വനിതാ വിഭാഗത്തിൽ കന്നികിരീടം ലക്ഷ്യമിട്ട് ആദ്യ 2 റാങ്കുകാർ

പരിക്ക് തളർത്തിയില്ല, ചെഹൽ ഐപിഎല്ലിൽ കളിച്ചത് ഒടിഞ്ഞ വാരിയെല്ലുമായി, വെളിപ്പെടുത്തി ആർ ജെ മഹ്‌വാഷ്

#ArrestKohli: 'കോലിയെ അറസ്റ്റ് ചെയ്യൂ'; എക്‌സില്‍ ട്രെന്‍ഡിങ്ങായി ഹാഷ് ടാഗ്

Vaibhav Suryavanshi: അടുത്ത സീസണിൽ രാജസ്ഥാനെ ഫൈനലിലേക്ക് നയിക്കണം: ആഗ്രഹം വ്യക്തമാക്കി വൈഭവ് സൂര്യവൻഷി

അടുത്ത ലേഖനം
Show comments