Webdunia - Bharat's app for daily news and videos

Install App

ഇങ്ങനെ വിശ്രമിച്ചാൽ ആരും ഫോമിലേക്ക് മടങ്ങിയെത്തില്ല: രൂക്ഷവിമർശനവുമായി പത്താൻ

Webdunia
വ്യാഴം, 7 ജൂലൈ 2022 (12:55 IST)
വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് നായകൻ രോഹിത് ശർമയുൾപ്പടെയുള്ള താരങ്ങൾക്ക് വിശ്രമം അനുവദിച്ചതിനെതിരെ മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. വിശ്രമിച്ചുകൊണ്ടിരുന്നാൽ ആരും ഫോമിലേക്ക് മടങ്ങിയെത്തില്ലെന്ന് പത്താൻ ട്വിറ്ററിൽ കുറിച്ചു.
 
ഇന്ത്യയുടെ പ്രധാനതാരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും ഫോമിലേക്ക് തിരിച്ചെത്താൻ ബുദ്ധിമുട്ടവെയാണ് സെലക്ഷൻ കമ്മിറ്റി ഇരുവർക്കും വിശ്രമം അനുവദിച്ചിരിക്കുന്നത്. ഇവരെ കൂടാതെ റിഷഭ് പന്ത് ജസ്പ്രീത് ബുമ്ര എന്നിവർക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്. വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ശിഖർ ധവനായിരിക്കും ഇന്ത്യയെ നയിക്കുക.
 
നേരത്തെ ഐപിഎൽ കഴിഞ്ഞതും നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലും കോലി, രോഹിത്,ബുമ്ര എന്നിവർക്ക് വിശ്രമം ആനുവദിച്ചിരുന്നു. കൊവിഡ് ബാധിച്ചതിനെ തുടർന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും രോഹിത്തിന് കളിക്കാനായിരുന്നില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

അടുത്ത ലേഖനം
Show comments