Webdunia - Bharat's app for daily news and videos

Install App

ഇന്ത്യ മികച്ച ടീം, തോൽപ്പിക്കുക ബുദ്ധിമുട്ടെന്ന് സ്റ്റീവ് സ്മിത്ത്

അഭിറാം മനോഹർ
വ്യാഴം, 5 സെപ്‌റ്റംബര്‍ 2024 (16:53 IST)
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ഏറ്റുമുട്ടുന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. നവംബര്‍ 22 മുതല്‍ ജനുവരി 7 വരെ നടക്കുന്ന അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പര ഇത്തവണയും ആവേശകരമാകുമെന്ന് ഉറപ്പാണ്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഹാട്രിക് പരമ്പര നേട്ടമാണ് ഇന്ത്യ ലക്ഷ്യമിടുന്നതെങ്കില്‍ നീണ്ട 10 വര്‍ഷങ്ങള്‍ക്ക് ശേഷം ട്രോഫി സ്വന്തമാക്കാനാണ് ഓസ്‌ട്രേലിയയുടെ ശ്രമം.
 
ഇപ്പോഴിതാ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്ക് മുന്നോടിയായി പ്രതികരിച്ചിരിക്കുകയാണ് ഓസീസ് സ്റ്റാര്‍ ബാറ്ററായ സ്റ്റീവ് സ്മിത്ത്. ഈ പരമ്പരയ്ക്കായി ഞാന്‍ വളരെ ആവേശത്തിലാണ്. മികച്ച ക്രിക്കറ്റാണ് ഇന്ത്യയും ഓസ്‌ട്രേലിയയും കളിക്കുന്നത്. കഴിഞ്ഞ 2 വര്‍ഷമായി ഇന്ത്യയെ തോല്‍പ്പിക്കാന്‍ ഞങ്ങള്‍ക്കായിട്ടില്ല. ഞങ്ങള്‍ ഇന്ത്യയില്‍ കളിച്ചപ്പോഴും മികച്ച പ്രകടനമാണ് അവര്‍ നടത്തിയത്. ഇന്ത്യയെ നാട്ടില്‍ തോല്‍പ്പിക്കുക എളുപ്പമല്ലെന്ന് ഞങ്ങള്‍ക്കറിയാം. ഈ പരമ്പരയും ആവേശകരമായിരിക്കുമെന്ന് ഉറപ്പാണ്. അതിനായാണ് ഞാന്‍ കാത്തിരിക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് സംസാരിക്കവെ സ്മിത്ത് പറഞ്ഞു.
 
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ 18 മത്സരങ്ങളിലെ 35 ഇന്നിങ്ങ്‌സുകളില്‍ നിന്നും 1887 റണ്‍സാണ് സ്മിത്ത് നേടിയിട്ടുള്ളത്. 8 സെഞ്ചുറികളും 5 അര്‍ധസെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. ഇത്തവണയും ഓസ്‌ട്രേലിയന്‍ പ്രതീക്ഷകള്‍ സ്മിത്തിന്റെ ബാറ്റിംഗിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്.കഴിഞ്ഞ 2 തവണയും സ്വന്തം നാട്ടില്‍ പരാജയപ്പെട്ട ഓസ്‌ട്രേലിയ ഹാട്രിക് തോല്‍വി എന്ന നാണക്കേട് ഒഴിവാക്കാന്‍ വേണ്ടി കൂടിയാകും ഇത്തവണ കളത്തിലിറങ്ങുക.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kerala Blasters: സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ഫൈനൽ പോരാട്ടം, സമ്മർദ്ദം താങ്ങാൻ കഴിയാത്തവർക്ക് ടീമിൽ കളിക്കാനാവില്ലെന്ന് പരിശീലകൻ ഡേവിഡ് കറ്റാല

Rishab Pant vs Zaheer Khan: എന്നെ നേരത്തെ ഇറക്കണമെന്ന് പറഞ്ഞതല്ലെ, ബദോനിയെ ഇമ്പാക്ട് സബാക്കിയതില്‍ തര്‍ക്കം?, ഡഗൗട്ടില്‍ മെന്റര്‍ സഹീര്‍ഖാനുമായി തര്‍ക്കിക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍

KL Rahul and Sanjiv Goenka: 'സമയമില്ല സാറേ സംസാരിക്കാന്‍'; ലഖ്‌നൗ ഉടമ സഞ്ജീവ് ഗോയങ്കയെ അവഗണിച്ച് രാഹുല്‍ (വീഡിയോ)

Rishabh Pant: 27 കോടിക്ക് പകരമായി 106 റണ്‍സ് ! ഈ സീസണിലെ ഏറ്റവും മോശം താരം റിഷഭ് പന്ത് തന്നെ

Sanju vs Dravid: സൂപ്പർ ഓവറിന് ശേഷം ദ്രാവിഡിനെ അവഗണിച്ച് സഞ്ജു, ടീമിനുള്ളിൽ അതൃപ്തി?,

എല്ലാം കാണുക

ഏറ്റവും പുതിയത്

CSK vs SRH: അടിവാരത്തിലെ ക്ലാസിക്കോ ഇന്ന്, അവസാന സ്ഥാനക്കാരെന്ന നാണക്കേട് മാറ്റാൻ ചെന്നൈ

ഇനി ഐസിസി ടൂര്‍ണമെന്റുകളുടെ ഗ്രൂപ്പ് ഘട്ടത്തിലും പാകിസ്ഥാനെതിരെ കളി വേണ്ട, ഐസിസിക്ക് കത്തെഴുതി ബിസിസിഐ

സഞ്ജുവിന്റെ അഭാവം രാജസ്ഥാന്‍ റോയല്‍സിന് വലിയ തിരിച്ചടി: സന്ദീപ് ശര്‍മ

Rajasthan Royals: തോല്‍ക്കാന്‍ വേണ്ടി ശപഥം ചെയ്ത ടീം, ദ്രാവിഡിന് കൂപ്പുകൈ; ആര്‍സിബിക്കെതിരായ തോല്‍വിക്കു പിന്നാലെ ആരാധകര്‍

യുകെ പൗരനാകാനുള്ള ശ്രമത്തിലാണ്, അടുത്ത വർഷം ഐപിഎല്ലിൽ കളിക്കാനാകുമെന്ന് പ്രതീക്ഷയെന്ന് മുഹമ്മദ് ആമിർ

അടുത്ത ലേഖനം
Show comments