Webdunia - Bharat's app for daily news and videos

Install App

കോലി യുഗം അവസാനിച്ചോ ?, നെറ്റ് പ്രാക്ടീസിൽ ബുമ്രയ്ക്ക് മുന്നിൽ മുട്ടിടിക്കുന്നു, 15 പന്തിൽ പുറത്തായത് 4 തവണ

അഭിറാം മനോഹർ
വ്യാഴം, 26 സെപ്‌റ്റംബര്‍ 2024 (14:55 IST)
ബംഗ്ലാദേശിനെതിരെ നടന്ന ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ നിരാശപ്പെടുത്തിയതിന് പിന്നാലെ രണ്ടാം ടെസ്റ്റിനൊരുങ്ങുന്ന വിരാട് കോലിയെ പരിശീലനത്തിനിടെ നാണം കെടുത്തി ജസ്പ്രീത് ബുമ്ര. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ആദ്യ ഇന്നിങ്ങ്‌സില്‍ പേസര്‍ ഹസന്‍ മഹ്മൂദിന്റെ പന്തില്‍ പുറത്തായ കോലി രണ്ടാം ഇന്നിങ്ങ്‌സില്‍ മെഹ്ദി ഹസന്‍ മിറാസിന് വിക്കറ്റ് സമ്മാനിച്ചത്.
 
ഇന്നലെ കാണ്‍പൂരില്‍ വെച്ച് നടന്ന പരിശീലന സെഷനില്‍ ജസ്പ്രീത് ബുമ്രയുടെ 15 പന്തുകളാണ് കോലി നെറ്റ്‌സില്‍ നേരിട്ടത്. ഇതില്‍ നാല് തവണയും കോലി പുറത്തായതായി ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബുമ്രയ്‌ക്കെതിരെ കവര്‍ ഡ്രൈവ് കളിച്ചുകൊണ്ട് തുടങ്ങിയെങ്കിലും പിന്നീടുള്ള ബുമ്രയുടെ പന്തുകള്‍ക്ക് മുന്നില്‍ കോലി വിയര്‍ക്കുക തന്നെ ചെയ്തു. പിന്നീട് രവിചന്ദ്ര അശ്വിനും അക്‌സര്‍ പട്ടേലും കുല്‍ദീപ് യാദവും പന്തെറിയുമ്പോഴും സ്പിന്നര്‍മാക്കെതിരെയും കോലിയ്ക്ക് 3 തവണ പിഴച്ചു.
 
ഇതോടെ കോലി ആകെ അസ്വസ്ഥനായെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടി പറയുന്നു. അക്‌സറിന്റെ പന്തില്‍ ബൗള്‍ഡാവുക കൂടി ചെയ്തതോടെ കോലി ബാറ്റിംഗ് പരിശീലനം മതിയാക്കുകയായിരുന്നു. കഴിഞ്ഞ 3-4 വര്‍ഷക്കാലമായി ടെസ്റ്റ് ക്രിക്കറ്റില്‍ പേരിനൊത്ത പ്രകടനമല്ല കോലി കാഴ്ചവെയ്ക്കുന്നത്. ഈ കാലയളവില്‍ ടെസ്റ്റില്‍ ഒരു സെഞ്ചുറി മാത്രമാണ് കോലി നേടിയിട്ടുള്ളത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രത്യേക പരിഗണനയില്ല, കോലിയും രോഹിത്തും ആഭ്യന്തര ക്രിക്കറ്റ് കളിക്കണം, നിലപാട് വ്യക്തമാക്കി ബിസിസിഐ

എന്തിനാണ് ഇത്ര തിടുക്കം, രോഹിത്തിനെ മാറ്റി ഗില്ലിനെ നായകനാക്കിയതിനെ ചോദ്യം ചെയ്ത് ഹർഭജൻ

സഞ്ജുവിനെ ഒഴിവാക്കാൻ എന്നും ഓരോ കാരണമുണ്ട്,സെലക്ഷൻ തീരുമാനത്തെ ചോദ്യം ചെയ്ത് ക്രിസ് ശ്രീകാന്ത്

റെക്കോർഡുകൾ തകർക്കപ്പെടാനുള്ളതാണ്, ചരിത്രം ആവർത്തിക്കണമെന്നില്ല, ഇന്ത്യ- പാക് മത്സരത്തിന് മുൻപെ താക്കീതുമായി പാക് ക്യാപ്റ്റൻ

വിവാദങ്ങൾക്ക് തിരികൊളുത്തുമോ?, ഏഷ്യാകപ്പ് ഫൈനലിന് പിന്നാലെ ഇന്ന് ഇന്ത്യ- പാക് പോരാട്ടം

അടുത്ത ലേഖനം
Show comments