Webdunia - Bharat's app for daily news and videos

Install App

വില്ലനായി പരുക്ക്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്‌റ്റ് പരമ്പരയില്‍ ബുമ്രയില്ല - പകരം ഉമേഷ് യാദവ്

മെര്‍ലിന്‍ സാമുവല്‍
ചൊവ്വ, 24 സെപ്‌റ്റംബര്‍ 2019 (18:46 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ‘വജ്രായുധം’ എന്ന് ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി വിശേഷിപ്പിക്കുന്ന ബോളര്‍ ജസ്പ്രീത് ബുമ്ര പരിക്കിന്റെ പിടിയില്‍.

പുറം ഭാഗത്തേറ്റ പരുക്കില്‍ താരത്തിന് ചികിത്സയും വിശ്രമവും ആവശ്യമാണെന്ന് ബി സി സി ഐ അറിയിച്ചു.  ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്‌റ്റ് പരമ്പരയില്‍ ബുമ്ര കളിക്കില്ലെന്നും ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പകരം ഉമേഷ് യാദവ് ടീമിലെത്തും.

താരങ്ങള്‍ക്ക് പതിവായി നടത്താറുള്ള പതിവ് റേഡിയോളജിക്കല്‍ സ്‌ക്രീനിങ്ങിനിടെയാണ് ബുമ്രയുടെ പരിക്ക് ശ്രദ്ധയില്‍പ്പെട്ടത്. ചികിത്സയും വിശ്രമവും ആവശ്യമാണെന്ന് മെഡിക്കല്‍ ടീം വ്യക്തമാക്കി. മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലായിരിക്കും ബുമ്ര ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ കഴിയുക.

ഒക്ടോബര്‍ രണ്ടിന് വിശാഖപട്ടണത്താണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ആദ്യ ടെസ്‌റ്റ് ആരംഭിക്കുക. ബുമ്രയുടെ അസാന്നിധ്യം ടീം ഇന്ത്യക്ക് കനത്ത തിരിച്ചടിയാകും. ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ ട്വന്റി-20 മത്സരങ്ങളിലും ഏകദിനങ്ങളും ബുമ്രയെ കളിപ്പിക്കരുതെന്ന വാദം ശക്തമായിരിക്കെയാണ് താരത്തിന്റെ പരിക്ക് സംബന്ധിച്ച വാര്‍ത്തകളും പുറത്തു വരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

രഞ്ജി ട്രോഫിയിൽ 4 വിക്കറ്റ് നേട്ടവുമായി മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ്

രാജസ്ഥാന് ഏറെ ആവശ്യം ഒരു പേസ് ഓൾ റൗണ്ടറെ, കരിയർ നശിപ്പിക്കുന്ന "യാൻസൻ ജി" സഞ്ജുവിന് കീഴിലെത്തുമോ?

ഒന്ന് വീഴാന്‍ കാത്തിരിക്കുകയായിരുന്നു ?, 2 ഡക്കുകള്‍ക്ക് പിന്നാലെ സഞ്ജുവിന്റെ അച്ഛന്റെ പ്രതികരണം നോര്‍ത്ത് ഇന്ത്യയിലും വൈറല്‍

ടി20യില്‍ അരങ്ങേറി 2 വര്‍ഷം മാത്രം, ബുമ്രയേയും ഭുവിയേയും മറികടന്ന് അര്‍ഷദീപിന്റെ റെക്കോര്‍ഡ് നേട്ടം !

തിലക് ആ മൂന്നാം സ്ഥാനം ചോദിച്ച് വാങ്ങിയതാണ്, ബാറ്റിംഗ് പ്രമോഷനെ പറ്റി സൂര്യകുമാർ

അടുത്ത ലേഖനം
Show comments