Webdunia - Bharat's app for daily news and videos

Install App

ജസ്പ്രീത് ബുംറ നായകന്‍, സഞ്ജുവിനും അവസരം; അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം ഇങ്ങനെ

Webdunia
ചൊവ്വ, 1 ഓഗസ്റ്റ് 2023 (09:57 IST)
അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പരുക്കില്‍ നിന്ന് മുക്തനായി ടീമിലേക്ക് തിരിച്ചെത്തുന്ന ജസ്പ്രീത് ബുംറയാണ് നായകന്‍. മലയാളി താരം സഞ്ജു സാംസണ്‍ സ്‌ക്വാഡില്‍ ഇടംപിടിച്ചു. 16 അംഗ സ്‌ക്വാഡിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. 
 
11 മാസത്തിനു ശേഷമാണ് ബുംറ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നത്. ഏകദിന ലോകകപ്പിന് മുന്നോടിയായി ബുംറ പരമാവധി മത്സരങ്ങള്‍ കളിക്കണമെന്നാണ് ബിസിസിഐ നിലപാട്. അതുകൊണ്ടാണ് പല മുതിര്‍ന്ന താരങ്ങളേയും അയര്‍ലന്‍ഡ് പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയപ്പോഴും ബുംറയ്ക്ക് അവസരം നല്‍കിയത്. ഋതുരാജ് ഗെയ്ക്വാദ് ആയിരിക്കും ഉപനായകന്‍. കഴിഞ്ഞ ഐപിഎല്ലില്‍ മികവ് തെളിയിച്ച താരങ്ങളും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. 
 
ഇന്ത്യന്‍ സ്‌ക്വാഡ് : ജസ്പ്രീത് ബുംറ, ഋതുരാജ് ഗെയ്ക്വാദ്, യഷസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, റിങ്കു സിങ്, സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, രവി ബിഷ്‌ണോയ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍, ആവേശ് ഖാന്‍ 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England: ബർമിങ്ങാമിൽ ഇന്ത്യയ്ക്ക് വില്ലനായി മഴ, മത്സരം വൈകുന്നു

50 ഓവറും ബാറ്റ് ചെയ്യണം, അടുത്ത മത്സരത്തിൽ ഇരട്ടസെഞ്ചുറിയടിക്കണം: വൈഭവ് സൂര്യവൻഷി

ഹൃദയം കൊണ്ട് പന്തെറിയുന്നവനാണവൻ, അർഹിക്കുന്ന അംഗീകാരം പലപ്പോഴും ലഭിക്കാറില്ല, സിറാജിനെ പുകഴ്ത്തി മോർക്കൽ

ബെർമിങ്ഹാം ടെസ്റ്റ് വിരസമായ സമനിലയിലേക്കെങ്കിൽ കുറ്റവാളികൾ ഗില്ലും ഗംഭീറും, ഡിക്ലയർ തീരുമാനം വൈകിയെന്ന് വിമർശനം

ജർമനിക്കും ബയേണിനും കനത്ത നഷ്ടം, ക്ലബ് ലോകകപ്പിനിടെ ജമാൽ മുസിയാലയ്ക്ക് ഗുരുതരമായ പരിക്ക്, മാസങ്ങളോളം പുറത്തിരിക്കേണ്ടിവരും

അടുത്ത ലേഖനം
Show comments