Webdunia - Bharat's app for daily news and videos

Install App

ജോ റൂട്ട് ലോകത്ത് ഒരു ബൗളർക്ക് മുന്നിൽ മാത്രമെ പതറി കണ്ടിട്ടുള്ളു, അയാളൊരു ഇന്ത്യക്കാരനാണ്, തുറന്ന് പറഞ്ഞ് മുൻ ഇംഗ്ലണ്ട് നായകൻ

അഭിറാം മനോഹർ
വ്യാഴം, 10 ഒക്‌ടോബര്‍ 2024 (17:19 IST)
പാകിസ്ഥാനെതിരായ മുള്‍ട്ടാന്‍ ടെസ്റ്റില്‍ ഇരട്ടസെഞ്ചുറി കുറിച്ച് തിളങ്ങി നില്‍ക്കുകയാണ് ഇംഗ്ലണ്ട് സൂപ്പര്‍ ബാറ്ററായ ജോ റൂട്ട്. ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ 35മത്തെ സെഞ്ചുറിയാണ് റൂട്ട് പാകിസ്ഥാനെതിരെ കുറിച്ചത്. നിലവില്‍ സജീവക്രിക്കറ്റിലുള്ള താരങ്ങളില്‍ ഏറ്റവുമധികം ടെസ്റ്റ് സെഞ്ചുറികളുള്ള റൂട്ട് ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡിന് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.
 
ലോകത്തെ ഏത് ബൗളിംഗ് നിരയ്‌ക്കെതിരെയും മികച്ച പ്രകടനം നടത്താനാവുന്നുണ്ടെങ്കിലും ജോ റൂട്ട് ഒരു ബൗളറെ മാത്രം ഭയപ്പെടുന്നുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇംഗ്ലണ്ട് മുന്‍നായകനായ മൈക്കല്‍ വോണ്‍. നിലവില്‍ ടെസ്റ്റിലെ ഒന്നാം നമ്പര്‍ ബൗളറായ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയാണ് ആ ബൗളറെന്നാണ് വോണ്‍ പറയുന്നത്. ദ ടെലഗ്രാഫില്‍ എഴുതിയ ലേഖനത്തിലാണ് മൈക്കല്‍ വോണ്‍ ഇക്കാര്യ പറഞ്ഞത്. എന്നാല്‍ അടുത്ത തവണ ബുമ്രയെ നേരിടുമ്പോള്‍ റൂട്ട് കൂടുതല്‍ തയ്യാറെടുത്തായിരിക്കും വരികയെന്നും വോണ്‍ അഭിപ്രായപ്പെട്ടു.
 
2025 ജൂണിലാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 5 മത്സരങ്ങളടങ്ങിയ ടെസ്റ്റ് മത്സരം കളിക്കുന്നത്. സ്പിന്നര്‍മാര്‍ക്കെതിരെ നിലവില്‍ റൂട്ടിന് ദൗര്‍ബല്യങ്ങള്‍ ഒന്നുമില്ലെന്നും നിലവില്‍ ബൗളര്‍മാര്‍ക്ക് റൂട്ടിനെ പുറത്താക്കണമെങ്കില്‍ റൂട്ട് എന്തെങ്കിലും തെറ്റായി ചെയ്യേണ്ട അവസ്ഥയാണെന്നും എന്നാല്‍ ബുമ്രയുടെ കാര്യത്തില്‍ അതങ്ങനെ അല്ലെന്നും മൈക്കല്‍ വോന്‍ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

ടെന്നിസ് ഇതിഹാസം റാഫേല്‍ നഡാല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു

'പ്രിയ 170-0 നിങ്ങള്‍ക്ക് നന്ദി, 152-0 ത്തിലേക്ക് വന്നതിനു'; ഇന്ത്യയെ ട്രോളിയ പാക്കിസ്ഥാന്‍ ഫാന്‍സിന്റെ ഉറക്കം കെടുത്താന്‍ '823-7' എത്തി !

Joe Root and Harry Brook: വമ്പൻ റെക്കോർഡിന് മുന്നിൽ കാലിടറി, 300 തികയ്ക്കാനാവാതെ റൂട്ട്, 317ൽ വീണ് ഹാരി ബ്രൂക്കും

ശ്രീലങ്കക്കെതിരായ ഇന്ത്യൻ വനിതകളുടെ വിജയത്തിന് പിന്നിൽ മലയാളി കരുത്തും, 3 വിക്കറ്റുകളുമായി തിളങ്ങി ആശ ശോഭന

Pak vs Eng: 200 പിന്നിട്ട് റൂട്ടൂം ബ്രൂക്കും, അപൂർവ റെക്കോർഡ് മുന്നിൽ, ലാറയെ തകർക്കുമോ റൂട്ട്!

അടുത്ത ലേഖനം
Show comments