14 മത്സരങ്ങളിൽ ഒരു അർധസെഞ്ചുറി പോലുമില്ല, രോഹിത്തിൻ്റെ മോശം ഫോമിൽ വിമർശനവുമായി കപിൽ ദേവ്

Webdunia
വെള്ളി, 24 ജൂണ്‍ 2022 (18:30 IST)
ഇന്ത്യയുടെ ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായി കരുതപ്പെടുന്ന ബാറ്റ്സ്മാനാണ് രോഹിത് ശർമ. ഇത് ശരിവെയ്കുന്ന നിരവധി പ്രകടനങ്ങൾ ഏകദിനത്തിലും ടി20യിലും താരം നടത്തിയിട്ടുണ്ട്. എന്നാൽ ഇക്കഴിഞ്ഞ ഐപിഎല്ലിലടക്കം ദയനീയമായ പ്രകടനമായിരുന്നു രോഹിത് നടത്തിയത്. ആരാധകരും മുൻ താരങ്ങളും ഫോമില്ലായ്മയിൽ കോലിയെ വിമർശിക്കുമ്പോൾ രോഹിത് അതിൽ നിന്നും രക്ഷപ്പെട്ട് പോവുകയാണ് പതിവ്.
 
ഇപ്പോഴിതാ രോഹിതിൻ്റെ മോശം ഫോമിനെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ കപിൽദേവ്. രോഹിത് അസാമാന്യമായ മികവുള്ള കളിക്കാരനാണ് എന്നതിൽ യാതൊരു സംശയവുമില്ല. എന്നാൽ  തുടര്‍ച്ചയായി 14 മത്സരങ്ങളില്‍ ഒരു അര്‍ധസെഞ്ചുറി പോലും ഇല്ലെങ്കില്‍ നിങ്ങള്‍ ബ്രാഡ്മാനോ, സോബേഴ്സോ, സച്ചിനോ ഗവാസ്കറോ ആരുമാകട്ടെ, ചോദ്യങ്ങള്‍ ഉയരുക സ്വാഭാവികമാണ്. അതിന് ഉത്തരം നൽകാൻ രോഹിത്തിന് മാത്രമെ കഴിയു.
 
ഒരുപാട് മത്സരങ്ങൾ കളിക്കുന്നതാണോ അതോ ക്രിക്കറ്റ് ആസ്വദിക്കാൻ പറ്റാത്തതാണോ പ്രശ്നമെന്ന് രോഹിത് തന്നെയാണ് പറയേണ്ടത് കപിൽ ദേവ് പറഞ്ഞു. ഇതേ ഫോമിൽ തുടരുകയാണെങ്കിൽ കോലിക്കും രോഹിത്തിനും വിമർശകരുടെ വായടപ്പിക്കാൻ ബുദ്ധിമുട്ടാകും. കൂടുതൽ മത്സരങ്ങൾ കളിച്ച് ഇരുവരും ഉടനെ ഫോമിലേക്ക് തിരിച്ചെത്തണമെന്നും കപിൽ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

ഇവനെന്താ മാങ്ങയ്ക്ക് കല്ലെറിയുന്നോ?, പുറത്തായതില്‍ ഉസ്മാന്‍ താരിഖിന്റെ ബൗളിംഗ് ആക്ഷനെതിരെ കാമറൂണ്‍ ഗ്രീന്‍

ഫൂട്ട് വര്‍ക്ക് ശരിയല്ല, ആത്മവിശ്വാസം തീരെയില്ല സഞ്ജുവിന്റെ കാര്യം വട്ടത്തില്‍ പാളി, ഇഷാനെ കണ്ട് പഠിക്കെന്ന് സോഷ്യല്‍ മീഡിയ

ബാറ്റിംഗിൽ ഫ്ളോപ്പായി, വിക്കറ്റ് കീപ്പർ സ്ഥാനവും ഇഷാന്, ലോകകപ്പിൽ സഞ്ജു ബാക്കപ്പ് ഓപ്ഷനിലേക്ക്

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐ.സി.സി ഇന്ത്യയുടെ ബന്ദിയായി മാറി, പകരം പുതിയൊരു ക്രിക്കറ്റ് സംഘടന വേണം, കടുത്ത വിമർശനവുമായി പാകിസ്താൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്

WPL Eliminator preview : ഗുജറാത്ത് ജയന്റ്സും ഡൽഹി ക്യാപിറ്റൽസും ഇന്ന് നേർക്കുനേർ

'ചക്കർ' വിളി അധിക്ഷേപം, പാക് സ്പിന്നർക്ക് പിന്തുണയുമായി ഉസ്മാൻ ഖവാജ, ഗ്രീനിനെതിരെ വിമർശനം

ശ്രീലങ്ക ടി20 ലോകകപ്പ് ടീം : കമിന്ദു മെൻഡിസ് തിരിച്ചെത്തി, ധനഞ്ജയ ഡി സിൽവ പുറത്ത്

ഇന്ത്യയെ നേരിടാൻ പാകിസ്ഥാന് പേടി, ഫൈനൽ കളിക്കേണ്ടിവന്നാൽ എന്ത് ചെയ്യും, വിമർശനവുമായി മുൻ പാക് താരം

അടുത്ത ലേഖനം
Show comments