ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവിന് ഹൃദയാഘാതം

Webdunia
വെള്ളി, 23 ഒക്‌ടോബര്‍ 2020 (16:14 IST)
ഇന്ത്യയുടെ ഇതിഹാസ നായകനും ഓൾറൗണ്ടറുമായിരുന്ന കപിൽ ദേവിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആഞ്ചിയോ പ്ലാസിക്ക് വിധേയനാക്കി.
 
 
അതേസമയം അദ്ദേഹത്തിന്റെ ആരോഗ്യത്തെ പറ്റിയുള്ള മറ്റ് വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കപിൽ ദേവിന് ഹൃദയാഘാതമുണ്ടായതായുള്ള വാർത്തകൾ വന്നതിന് പിന്നാലെ അദ്ദേഹത്തിന് സുഖം പ്രാപിക്കട്ടെ എന്ന ആശംസയുമായി ക്രിക്കറ്റ് ലോകം രംഗത്തെത്തി. ഇന്ത്യയെ ആദ്യമായി ലോകകിരീടജയത്തിലേക്ക് നയിച്ച കപിൽ ദേവ് 1978 ഒക്‌ടോബർ 1ന് പാകിസ്ഥാനെതിരെയാണ് അരങ്ങേറ്റം കുറിച്ചത്. 131 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 5,428 റൺസും 434 വിക്കറ്റും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson: ജുറൽ പോര, സ്പിന്നിനെ കളിക്കാൻ സഞ്ജു തന്നെ വേണം, സാമ്പയെ സിക്സുകൾ പറത്തിയേനെ: മുഹമ്മദ് കൈഫ്

താരങ്ങളെ നിലനിർത്താനുള്ള അവസാന തീയതി നവംബർ 15, ഐപിഎൽ താരലേലം ഡിസംബറിൽ

മെസ്സി എത്തും മുൻപെ കലൂർ സ്റ്റേഡിയം രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തും, ചെലവ് 70 കോടി

Richa Ghosh: ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയെ നാണക്കേടിൽ നിന്നും രക്ഷിച്ച പ്രകടനം, ആരാണ് റിച്ച ഘോഷ്

Yashasvi Jaiswal: സെഞ്ചുറിയുമായി ജയ്‌സ്വാള്‍, 87 ല്‍ വീണ് സായ് സുദര്‍ശന്‍; ഇന്ത്യ ശക്തമായ നിലയില്‍

അടുത്ത ലേഖനം
Show comments