Webdunia - Bharat's app for daily news and videos

Install App

മുംബൈയ്ക്കെതിരെ കളിക്കാനില്ല, ഐപിഎല്ലിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് പൊള്ളാർഡ്

IPL
Webdunia
ചൊവ്വ, 15 നവം‌ബര്‍ 2022 (14:38 IST)
ഐപിഎൽ ലേലത്തിന് മുൻപ് ഐപിഎൽ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യൻ താരമായ കെയ്റോൺ പൊള്ളാർഡ്. മുംബൈ ഇന്ത്യൻസിൽ തലമുറമാറ്റം വേണമെന്നുള്ള കാര്യം അംഗീകരിക്കുന്നുവെന്നും മുംബൈക്കായി കളിക്കാനായില്ലെങ്കിൽ അവർക്കെതിരെ ഒരിക്കലും കളിക്കാൻ തനിക്കാവില്ലെന്നും അതിനാൽ ഐപിഎല്ലിൽ നിന്നും പിന്മാറുക എന്നതാണെന്നും പൊള്ളാർഡ് പ്രസ്താവനയിൽ വ്യക്തമാക്കി.
 
മുംബൈ ഇന്ത്യൻസിൽ കളിക്കില്ലെങ്കിലും അടുത്ത സീസണിൽ ബാറ്റിംഗ് പരിശീലകനായി പൊള്ളാർഡ് മുംബൈയ്ക്കൊപ്പം കാണും. 189 മത്സരങ്ങളാണ് താരം ഐപിഎല്ലിൽ കളിച്ചത്. 2009ൽ മുംബൈ ഇന്ത്യൻസിലെത്തിയ ശേഷം താരം ഇതുവരെയും മറ്റൊരു ടീമിനായി കളിച്ചിട്ടില്ല.മുംബൈയുടെ കിരീടനേട്ടങ്ങളിൽ നിർണായക പ്രകടനങ്ങൾ നടത്തിയിട്ടുള്ള പൊള്ളാർഡ് മുംബൈയുടെ ഇതിഹാസതാരങ്ങളിൽ ഒരാളാണ്.
 
മുംബൈ ജേഴ്സിയിൽ അഞ്ച് കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള പൊള്ളാർഡ് 189 മത്സരങ്ങളിൽ 147 പ്രഹരശേഷിയിൽ 3412 റൺസും 69 വിക്കറ്റും നേടി. രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം ഐപിഎല്ലിൽ കാര്യമായ പ്രകടനം നൽകാൻ താരത്തിനായിരുന്നില്ല. രോഹിത് ശർമയുടെ അഭാവത്തിൽ പൊള്ളാർഡാണ് പല മത്സരങ്ങളിലും മുംബൈയെ നയിച്ചിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് കാര്യം, മേല്‍ക്കൂര ചോര്‍ന്നാല്‍ എല്ലാം തീര്‍ന്നില്ലെ, പോയന്റ് പട്ടികയില്‍ അവസാനത്തേക്ക് വീണ് ഹൈദരാബാദ്

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

Travis Head vs Glenn Maxwell: 'സൗഹൃദമൊക്കെ അങ്ങ് ഓസ്‌ട്രേലിയയില്‍'; പോരടിച്ച് മാക്‌സ്വെല്ലും ഹെഡും (വീഡിയോ)

Abhishek Sharma: 'ഇതും പോക്കറ്റിലിട്ടാണ് നടന്നിരുന്നത്'; അഭിഷേകിന്റെ സെഞ്ചുറി സെലിബ്രേഷനു കാരണം

Glenn Phillips: ഗുജറാത്തിനു തിരിച്ചടി, ഗ്ലെന്‍ ഫിലിപ്‌സ് നാട്ടിലേക്ക് മടങ്ങി

MS Dhoni: ശരിക്കും ഈ ടീമില്‍ ധോണിയുടെ ആവശ്യമെന്താണ്? പുകഞ്ഞ് ചെന്നൈ ക്യാമ്പ്

Chennai Super Kings: തല മാറിയിട്ടും രക്ഷയില്ല; നാണംകെട്ട് ചെന്നൈ

അടുത്ത ലേഖനം
Show comments