Webdunia - Bharat's app for daily news and videos

Install App

മഴ തീര്‍ന്നാല്‍ കുട എല്ലാവര്‍ക്കും ഒരു ബാധ്യത, പൊള്ളാര്‍ഡിന്റെ പോസ്റ്റ് മുംബൈ ടീമിനെ ഉദ്ദേശിച്ചോ? വിവാദങ്ങള്‍ ഒഴിയുന്നില്ല

അഭിറാം മനോഹർ
ഞായര്‍, 7 ജനുവരി 2024 (16:29 IST)
ക്രിക്കറ്റ് ലോകത്ത് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ച് മുന്‍ മുംബൈ താരവും ടീമിന്റെ ബാറ്റിംഗ് പരിശീലകനുമായ കീറോണ്‍ പൊള്ളാര്‍ഡിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഇന്നലെ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. മഴ ചെയ്ത് തീര്‍ന്നാല്‍ പിന്നെ കുട എല്ലാവര്‍ക്കുമൊരു ബാധ്യതയാണ്. നമ്മളെ കൊണ്ട് ഉപകാരമില്ലെങ്കില്‍ പിന്നെ കൂറും ഉണ്ടാവില്ല എന്ന സന്ദേശമാണ് പൊള്ളാര്‍ഡ് ഇന്‍സ്റ്റഗ്രാം പോസ്റ്റായി പങ്കുവെച്ചത്.
 
രോഹിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റി ഹാര്‍ദ്ദിക്കിനെ മുംബൈ നായകനാക്കിയ തീരുമാനത്തെയാണോ പൊള്ളാര്‍ഡ് ഉദ്ദേശിച്ചത് എന്നാണ് ആരാധകര്‍ സംശയം പ്രകടിപ്പിക്കുന്നത്. അടുത്താ ഐപിഎല്‍ സീസണിന് മുന്നോടിയായി വളരെ അപ്രതീക്ഷിതമായാണ് ഗുജറാത്ത് ടൈറ്റന്‍സ് നായകനായ ഹാര്‍ദ്ദിക് പാണ്ഡ്യയെ മുംബൈ വിളിച്ചെടുത്തത്.
 
ഹാര്‍ദ്ദിക്കിനെ തിരിച്ചുകൊണ്ടുവന്ന് മുംബൈ നായകനാക്കിയതില്‍ മുംബൈ ടീമിലെ സഹതാരങ്ങളായ സൂര്യകുമാര്‍ യാദവ്,ജസ്പ്രീത് ബുമ്ര എന്നിവര്‍ക്ക് അതൃപ്തിയുള്ളതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ സാഹചര്യത്തില്‍ പൊള്ളാര്‍ഡിന്റെ പോസ്റ്റ് മുംബൈ ടീമിനെ ഉദ്ദേശിച്ചുള്ളതാണോ എന്നാണ് ആരാധകര്‍ സംശയം പ്രകടിപ്പിക്കുന്നത്. പൊള്ളാര്‍ഡിന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി കൂടി പുറത്ത് വന്നതോടെ മുംബൈ ഇന്ത്യന്‍സിന് ഇനി ഒരു കുടുംബം എന്ന ടാഗ്ലൈന്‍ ചേരില്ലെന്നും ആരാധകര്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ആരാണ് ഐപിഎൽ താരലേലം നിയന്ത്രിക്കുന്ന മല്ലിക സാഗർ, നിസാരപുള്ളിയല്ല

റെക്കോഡിട്ട് പന്ത്, രാഹുൽ ഡൽഹിയിൽ, രാജസ്ഥാൻ കൈവിട്ട ചാഹൽ 18 കോടിക്ക് പഞ്ചാബിൽ

ഐ.പി.എല്ലിൽ ചരിത്രമെഴുതി ഋഷഭ് പന്ത്; 27 കോടിക്ക് ലക്നൗവിൽ

ശ്രേയസ് അയ്യരിനായി വാശിയേറിയ ലേലം; സ്റ്റാര്‍ക്കിനെ മറികടന്ന് റെക്കോര്‍ഡ് ലേലത്തുക

IPL Auction 2024: റിഷഭ് പന്ത്, കെ എൽ രാഹുൽ മുതൽ ജോസ് ബട്ട്‌ലർ വരെ,ഐപിഎല്ലിൽ ഇന്ന് പണമൊഴുകും, ആരായിരിക്കും ഏറ്റവും പ്രതിഫലം വാങ്ങുന്ന താരം

അടുത്ത ലേഖനം
Show comments