Webdunia - Bharat's app for daily news and videos

Install App

കിംഗ്‌സ് ഇലവന്‍ പഞ്ചാബില്‍ ചൂടന്‍ വിവാദങ്ങള്‍; താന്‍ ആരെയും ചീത്തവിളിച്ചിട്ടില്ലെന്ന് പ്രീതി സിന്റെ

തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രവും മാധ്യമപ്രവര്‍ത്തകനും മാപ്പ് പറയണം

Webdunia
വ്യാഴം, 12 മെയ് 2016 (18:29 IST)
കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ബാറ്റിംഗ് പരിശീലകനായ സഞ്ജയ് ബംഗാറിനെതിരെ ടീം ഉടമയും ബോളിവുഡ് നടിയുമായ പ്രീതി സിന്റ പരസ്യമായി പൊട്ടിത്തെറിച്ചുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെതിരെ താരം തന്നെ രംഗത്ത്. വാര്‍ത്ത പ്രസിദ്ധീകരിച്ച മുംബൈ മിററിനെ രൂക്ഷമായി വിമര്‍ശിച്ച് ഫേസ്‌ബുക്കിലൂടെയാണ് താരം പ്രതികരിച്ചത്.

റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവിനെതിരായ മത്സരത്തിലെ ഒരു റണ്‍സ് തോല്‍വിക്കുശേഷമാണ് പ്രീതി സിന്റ ബംഗാറിനടുത്തെത്തി ശകാര വര്‍ഷം നടത്തുകയും പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ചാണ് മിറര്‍ വാര്‍ത്ത നല്‍കിയത്. ഇതിനെതിരെയാണ് പ്രീതി സിന്റ രംഗത്തെത്തിയത്.

തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രവും മാധ്യമപ്രവര്‍ത്തകനും മാപ്പ് പറയണം. മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും പ്രീതി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

മത്സരത്തില്‍ താന്‍ നിര്‍ദേശിച്ച ബാറ്റിംഗ് ഓര്‍ഡറില്‍ ബംഗാര്‍ വരുത്തിയ മാറ്റമാണ് മത്സരം തോല്‍ക്കാന്‍ കാരണമെന്ന നിലപാടാണ് പ്രീതിക്കുള്ളതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. 10 കളികളില്‍ മൂന്ന് ജയം മാത്രം നേടിയിട്ടുള്ള കിംഗ്സ് ഇലവന്‍ പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.

വായിക്കുക

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Leeds Test, KL Rahul: കെ.എല്‍.രാഹുലിനു സെഞ്ചുറി; ഇന്ത്യ പിടിമുറുക്കുന്നു

India vs England:തീർന്നെന്ന് കരുതിയോ?, രാഹുലിന് പിന്നാലെ പന്തിനും സെഞ്ചുറി, ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ശക്തമായ നിലയിൽ

എത്ര കളിച്ചാലും അംഗീകാരമില്ല, മുംബൈ ടീമിനൊപ്പം ഇനി കളിക്കാനില്ല, എൻഒസി ആവശ്യപ്പെട്ട് പൃഥ്വി ഷാ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

അടുത്ത ലേഖനം
Show comments