Webdunia - Bharat's app for daily news and videos

Install App

തല കുനിക്കരുത്. ഒരു മോശം ദിവസം മാത്രമാണിത്: റിങ്കു സിംഗിന് മുന്നിൽ തകർന്ന യാഷ് ദയാലിനെ ആശ്വസിപ്പിച്ച് കൊൽക്കത്ത

Webdunia
തിങ്കള്‍, 10 ഏപ്രില്‍ 2023 (14:16 IST)
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ത്രില്ലർ മത്സരത്തിൽ സൂപ്പർ വിജയം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. മത്സരത്തിലെ അവസാന ഓവറിൽ റിങ്കു സിംഗ് നടത്തിയ അവിശ്വസനീയമായ പ്രകടനമാണ് കൊൽക്കത്തയ്ക് വിജയം സമ്മാനിച്ചത്. 21 പന്തിൽ 48 റൺസുമായി പുറത്താകാതെ നിന്ന റിങ്കു സിംഗും 40 പന്തിൽ 83 റൺസ് അടിച്ചെടുത്ത ഓൾ റൗണ്ടർ വെങ്കിടേഷ് അയ്യരുമാണ് കൊൽക്കത്തയെ വിജയത്തിലേക്കെത്തിച്ചത്.
 
ഗുജറാത്ത് പേസറായ യാഷ് ദയാലാണ് മത്സരത്തിലെ അവസാന ഓവർ എറിഞ്ഞത്. മത്സരത്തിലെ സമ്മർദ്ദത്തിൽ ഫുൾടോസ് ബോളുകൾ കൂടി അടങ്ങുന്നതായിരുന്നു യാഷിൻ്റെ അവസാന ഓവർ. തുടർച്ചയായ 5 പന്തുകളിൽ റിങ്കു സിക്സ് സ്വന്തമാക്കിയതോടെ യാധ് ദയാൽ ഹൃദയം തകർന്ന് നിരാശനായി ഗ്രൗണ്ടിൽ ഇരിക്കുകയായിരുന്നു. അവസാനം കൊൽക്കത്തൻ താരങ്ങൾ തന്നെയെത്തി താരത്തെ ആശ്വസിപ്പിച്ചു. പിന്നാലെ താരത്തിൻ്റെ നിരാശയിൽ പങ്കുചേർന്ന് സോഷ്യൽ മീഡിയ പോസ്റ്റുമായി കൊൽക്കത്ത രംഗത്തെത്തി. വലിയ സ്വീകാര്യതയാണ് ഈ പോസ്റ്റിന് ലഭിക്കുന്നത്.
 
ഇത് നിങ്ങളുടെ ഒരു മോശം ദിവസമാണെന്ന് കരുതിയാൽ മതി. തല കുനിക്കരുത്. ലോകത്തിലെ മികച്ച താരങ്ങൾക്ക് പോലും ഇതെല്ലാം സംഭവിച്ചിട്ടുണ്ട്. നിങ്ങൾ ജേതാവാണ്. ശക്തമായി തിരിച്ചുവരു. യാഷ് ദയാലിൻ്റെ ഫോട്ടോയ്ക്കൊപ്പം കൊൽക്കത്ത കുറിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

അടുത്ത ലേഖനം
Show comments