രണ്ടാം ടെസ്റ്റില്‍ മായങ്ക് തിരിച്ചെത്തും; ഒന്നാം ടെസ്റ്റില്‍ നന്നായി കളിച്ച രാഹുല്‍ പുറത്തിരിക്കേണ്ടി വരുമോ?

Webdunia
ചൊവ്വ, 10 ഓഗസ്റ്റ് 2021 (15:57 IST)
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ മായങ്ക് അഗര്‍വാള്‍ കളിക്കാന്‍ സാധ്യത. ഒന്നാം ടെസ്റ്റില്‍ മായങ്ക് അഗര്‍വാള്‍ ആയിരുന്നു ഇന്ത്യയുടെ ഓപ്പണര്‍ സ്ഥാത്തേക്ക് കൂടുതല്‍ പരിഗണിക്കപ്പെട്ടിരുന്നത്. എന്നാല്‍, പരിശീലനത്തിനിടെ പരുക്കേറ്റ മായങ്കിന് പുറത്തിരിക്കേണ്ടിവന്നു. കെ.എല്‍.രാഹുലാണ് ഒന്നാം ടെസ്റ്റില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. മാത്രമല്ല രാഹുല്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. ഒന്നാം ടെസ്റ്റില്‍ ഒരു അര്‍ധ സെഞ്ചുറി അടക്കം ഇന്ത്യയുടെ ടോപ് സ്‌കോററാണ് രാഹുല്‍. 
 
എന്നാല്‍, പരുക്ക് ഭേദമായി മായങ്ക് അഗര്‍വാള്‍ തിരിച്ചെത്തുമ്പോള്‍ രാഹുലിന്റെ സ്ഥാനം എവിടെയായിരിക്കും? മായങ്കിനെ ഓപ്പണറാക്കാന്‍ തീരുമാനിച്ചാല്‍ കെ.എല്‍.രാഹുല്‍ പുറത്തിരിക്കാനാണ് സാധ്യത. എന്നാല്‍, ഇംഗ്ലണ്ടിലെ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട രാഹുലിനെ പ്ലേയിങ് ഇലവനില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ വിരാട് കോലി തയ്യാറല്ല. രോഹിത് ശര്‍മയെയോ ചേതേശ്വര്‍ പൂജാരയെയോ മാറ്റിനിര്‍ത്തുകയാണ് മറ്റൊരു വഴി. പൂജാരയെയോ രഹാനെയെയോ ഒഴിവാക്കാന്‍ തീരുമാനിച്ചാല്‍ രോഹിത് ശര്‍മയും മായങ്ക് അഗര്‍വാളും ഓപ്പണര്‍മാര്‍ ആകുകയും രാഹുലിനെ മധ്യനിരയിലേക്ക് ഇറക്കുകയും ചെയ്യും. കെ.എല്‍.രാഹുല്‍, മായങ്ക് അഗര്‍വാള്‍ ഓപ്പണിങ് കൂട്ടുക്കെട്ട് പരീക്ഷിക്കാനും സാധ്യതയുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

എങ്ങനെ ക്രിക്കറ്റ് കളിക്കണമെന്ന് ഞങ്ങൾക്ക് വ്യക്തതയുണ്ട്, ഇംഗ്ലണ്ട് തിരിച്ചുവരും: ജോ റൂട്ട്

എന്റെ ഗെയിം മാനസികമാണ്, ഫോമില്‍ ഇല്ലാത്തപ്പോള്‍ മാത്രമാണ് അധികമായ ബാറ്റിംഗ് ആവശ്യമുള്ളത്: കോലി

ടെസ്റ്റ് ടീമിലേക്ക് കോലിയെ വീണ്ടും പരിഗണിക്കില്ല, അഭ്യൂഹങ്ങൾ തള്ളി ബിസിസിഐ

തോറ്റെങ്കിലെന്ത്?, ടീമിനെ ഓർത്ത് അഭിമാനം മാത്രം, ഇന്ത്യക്കെതിരായ തോൽവിയിൽ പ്രതികരണവുമായി എയ്ഡൻ മാർക്രം

സച്ചിൻ - ദ്രാവിഡ് സഖ്യത്തെ പിന്നിലാക്കി, ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ ഒരുമിച്ച് കളിച്ച റെക്കോർഡ് രോ- കോ സഖ്യത്തിന്

അടുത്ത ലേഖനം
Show comments