അയാള്‍ കോലിയേക്കാള്‍ മിടുക്കനാകുന്നു, ഇന്ത്യയുടെ ഏറ്റവും വലിയ സമ്പാദ്യം; രാഹുലിനെ വാഴ്ത്തി ക്രിക്കറ്റ് ലോകം

Webdunia
ശനി, 14 ഓഗസ്റ്റ് 2021 (10:06 IST)
പകരക്കാരനായി എത്തി ടെസ്റ്റ് ക്രിക്കറ്റിലും ഞെട്ടിക്കുകയാണ് കെ.എല്‍.രാഹുല്‍. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സില്‍ സെഞ്ചുറി നേടിയ രാഹുല്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ അവിഭാജ്യഘടകമാകുകയാണ്. ഏകദിന, ടി 20 ഫോര്‍മാറ്റുകളില്‍ നേരത്തെ തന്നെ രാഹുല്‍ പ്രതിഭ തെളിയിച്ചിട്ടുണ്ട്. അതിനു പിന്നാലെയാണ് ടെസ്റ്റ് ക്രിക്കറ്റിലും രാഹുല്‍ തനിക്ക് ലഭിച്ച അവസരം കൃത്യമായി പ്രയോജനപ്പെടുത്തിയത്. 
 
സാഹചര്യത്തിനനുസരിച്ച് കളിയുടെ ട്രാക്ക് മാറ്റാനുള്ള രാഹുലിന്റെ കഴിവ് പ്രശംസനീയമാണ്. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ നായകന്‍ വിരാട് കോലിയേക്കാള്‍ രാഹുല്‍ സ്ഥിരത പുലര്‍ത്തുന്നുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. 
 
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരങ്ങളിലെ രാഹുലിന്റെ പ്രകടനം ഏറെ ചര്‍ച്ചയായിരിക്കുകയാണ്. ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റില്‍ 214 ബോളുകള്‍ രാഹുല്‍ നേരിട്ടു. ഇതില്‍ 76 പന്തുകള്‍ ഒന്ന് തൊടുക പോലും ചെയ്യാതെ രാഹുല്‍ വിട്ടുകളഞ്ഞു. ബോളുകള്‍ കൃത്യമായി ലീവ് ചെയ്യുന്നതില്‍ രാഹുല്‍ അസാമാന്യ ഏകാഗ്രത പുലര്‍ത്തുന്നുണ്ടെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ലോര്‍ഡ്‌സ് ടെസ്റ്റില്‍ 250 പന്തുകള്‍ നേരിട്ടപ്പോള്‍ 129 പന്തുകള്‍ രാഹുല്‍ ലീവ് ചെയ്തു. 
 
ഏകദിന ക്രിക്കറ്റില്‍ ഓപ്പണറായും നാല്, അഞ്ച് നമ്പറുകളിലും ഇറങ്ങാനുള്ള രാഹുലിന്റെ കഴിവും താരത്തിനു മുന്നോട്ടുള്ള യാത്രയില്‍ ഗുണം ചെയ്യും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

ഇവനെന്താ മാങ്ങയ്ക്ക് കല്ലെറിയുന്നോ?, പുറത്തായതില്‍ ഉസ്മാന്‍ താരിഖിന്റെ ബൗളിംഗ് ആക്ഷനെതിരെ കാമറൂണ്‍ ഗ്രീന്‍

ഫൂട്ട് വര്‍ക്ക് ശരിയല്ല, ആത്മവിശ്വാസം തീരെയില്ല സഞ്ജുവിന്റെ കാര്യം വട്ടത്തില്‍ പാളി, ഇഷാനെ കണ്ട് പഠിക്കെന്ന് സോഷ്യല്‍ മീഡിയ

ബാറ്റിംഗിൽ ഫ്ളോപ്പായി, വിക്കറ്റ് കീപ്പർ സ്ഥാനവും ഇഷാന്, ലോകകപ്പിൽ സഞ്ജു ബാക്കപ്പ് ഓപ്ഷനിലേക്ക്

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐ.സി.സി ഇന്ത്യയുടെ ബന്ദിയായി മാറി, പകരം പുതിയൊരു ക്രിക്കറ്റ് സംഘടന വേണം, കടുത്ത വിമർശനവുമായി പാകിസ്താൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്

WPL Eliminator preview : ഗുജറാത്ത് ജയന്റ്സും ഡൽഹി ക്യാപിറ്റൽസും ഇന്ന് നേർക്കുനേർ

'ചക്കർ' വിളി അധിക്ഷേപം, പാക് സ്പിന്നർക്ക് പിന്തുണയുമായി ഉസ്മാൻ ഖവാജ, ഗ്രീനിനെതിരെ വിമർശനം

ശ്രീലങ്ക ടി20 ലോകകപ്പ് ടീം : കമിന്ദു മെൻഡിസ് തിരിച്ചെത്തി, ധനഞ്ജയ ഡി സിൽവ പുറത്ത്

ഇന്ത്യയെ നേരിടാൻ പാകിസ്ഥാന് പേടി, ഫൈനൽ കളിക്കേണ്ടിവന്നാൽ എന്ത് ചെയ്യും, വിമർശനവുമായി മുൻ പാക് താരം

അടുത്ത ലേഖനം
Show comments