Webdunia - Bharat's app for daily news and videos

Install App

മികച്ച പ്രകടനത്തിന് പിന്നിലെ കാരണമിതാണെന്ന് കെ എൽ രാഹുൽ

അഭിറാം മനോഹർ
തിങ്കള്‍, 27 ജനുവരി 2020 (10:19 IST)
തന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ഇന്ത്യൻ താരം കെ എൽ രാഹുൽ. ഓരോ മത്സരത്തിലും സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവെക്കുന്ന രാഹുൽ ധോണിക്ക് ശേഷം ഇന്ത്യക്ക് വിശ്വാസമർപ്പിക്കാവുന്ന വിക്കറ്റ് കീപ്പിങ് ബാറ്റ്സ്മാൻ എന്ന നിലയിലും മികച്ച പ്രകടനമാണ്  കാഴ്ച്ചവെക്കുന്നത്. ന്യൂസിലന്‍ഡിനെതിരെ ആദ്യ ടി20യില്‍ അർധസെഞ്ച്വറി നേടിയ താരം രണ്ടാം മത്സരത്തിലും പുറത്താവാതെ 57 റൺസുകൾ നേടി ഇന്ത്യൻ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. രണ്ടാം മത്സരത്തിൽ മാൻ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കിയതും രാഹുലായിരുന്നു.
 
ആദ്യ രണ്ട് മത്സരങ്ങളിൽ ടീമിന്റെ പ്രകടനത്തിൽ നിർണായക പങ്ക് വഹിച്ച രാഹുൽ അതിന് പിന്നിലെ കാരണവും വ്യക്തമാക്കിയിരിക്കുകയാണിപ്പോൾ. 'എന്റെ ബാറ്റിങ്ങിനെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. സാഹചര്യം എന്താണെന്ന വ്യക്തതമായ ബോധത്തോടെയാണ് ഓരോ മത്സരത്തേയും സമീപിക്കുന്നത്. ആദ്യ മത്സരത്തിലേത് പോലെ ആയിരുന്നില്ല രണ്ടാം മത്സരത്തിലെ പിച്ച്.അത് തീർത്തും വ്യത്യസ്തമായിരുന്നു. അതുകൊണ്ട് ആദ്യ മത്സരത്തില്‍ കളിച്ചത് പോലെ കളിക്കാൻ പറ്റില്ലെന്ന ബോധ്യമുണ്ടായിരുന്നു. ഇത് മറ്റൊരു ഉത്തരാവാദിത്തമായിരുന്നു. സീനിയർ താരങ്ങളായ രോഹിത് ശർമ്മയും വിരാട് കോലിയും പുറത്തായതോടെ മത്സരം ശ്രദ്ധിക്കേണ്ട ചുമതല എന്നിക്കായിരുന്നു'- രാഹുൽ പറഞ്ഞു.
 
ബാറ്റിങ്ങ് ടെക്നിക്കിൽ അടുത്തകാലത്തായി നേരിയ മാറ്റങ്ങൾ വരുത്തിയെന്നും ഇക്കാര്യങ്ങളാണ് അടുത്തകാലത്ത് മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ സഹായിച്ചതെന്നും രാഹുൽ കൂട്ടിചേർത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Aiden Markram: 'ഈ ചെക്കന്‍ കൊള്ളാം' കോലി ഏഴ് വര്‍ഷം മുന്‍പ് പ്രവചിച്ചു; ഇന്ന് ഓസീസിന്റെ അന്ധകന്‍ !

Temba Bavuma: സഹിച്ചത് ചില്ലറ വേദനയല്ല, എന്നിട്ടും തോല്‍ക്കാന്‍ തയ്യാറായില്ല; സംവരണ നായകനില്‍ നിന്ന് ഹീറോയിലേക്ക് !

South Africa World Test Champions: 'ലോര്‍ഡ്‌സില്‍ അത്ഭുതാഫ്രിക്ക'; 27 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു

Mitchell Starc vs Sachin Tendulkar: ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ അധികം റണ്‍സ്; സ്റ്റാര്‍ക്ക് വെറുമൊരു 'ബൗളറല്ല'

69 റൺസ് അകലെ ചരിത്രനേട്ടം, ലോർഡ്സിൽ 250 മറികടന്ന് ജയിച്ചിട്ടുള്ളത് 2 തവണ മാത്രം, ചോക്ക് ചെയ്യുമോ സൗത്താഫ്രിക്ക

അടുത്ത ലേഖനം
Show comments