Webdunia - Bharat's app for daily news and videos

Install App

കുഞ്ഞൻ ടീമുകൾക്കെതിരെ ഭീകരൻ, നിലവാരമുള്ള ടീമിന് മുന്നിൽ മുട്ടിടിക്കും : ലോകകപ്പിലെ കെ എൽ രാഹുലിൻ്റെ പ്രകടനം ഇങ്ങനെ

Webdunia
വ്യാഴം, 10 നവം‌ബര്‍ 2022 (16:02 IST)
ടി20 ലോകകപ്പിൽ ഇന്ത്യയുടെ ഓരോ മത്സരം കഴിയും തോറും വലിയ വിമർശനമാണ് ഇന്ത്യൻ ഓപ്പണർ കെ എൽ രാഹുലിന് നേരെ ഉയർന്നത്. എഷ്യാക്കപ്പിലെ മോശം പ്രകടനം ലോകകപ്പിലും രാഹുൽ ആവർത്തിച്ചതോടെ ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകളെ തന്നെ മോശമായി ബാധിച്ചു. 2022ലെ ലോകകപ്പിൽ 2 അർധസെഞ്ചൂറികൾ കണ്ടെത്തിയെങ്കിലും മുൻനിര ടീമുകൾക്കെതിരെ രാഹുലിൻ്റെ പ്രകടനം ദയനീയമായിരുന്നു. 
 
2021ലെ  ടി20 ലോകകപ്പിലും താരത്തിൻ്റെ പ്രകടനം വ്യത്യസ്തമായിരുന്നില്ലെന്ന് കണക്കുകൾ കാണിക്കുന്നു. ഈ ലോകകപ്പിലും കഴിഞ്ഞ ലോകകപ്പിലും കുഞ്ഞൻ ടീമുകൾക്കെതിരെ മാത്രമാണ് കെ എൽ രാഹുലിൻ്റെ ബാറ്റ് ശബ്ദിച്ചത്. ഈ ലോകകപ്പിൽ  പാകിസ്ഥാനെതിരെ 8 പന്തിൽ 4, ദക്ഷിണാഫ്രിക്കക്കെതിരെ 14 പന്തിൽ 9, നെതർലൻഡ്സിനെതിരെ 12 പന്തിൽ 9, ഇംഗ്ലണ്ടിനെതിരെ 5 പന്തിൽ 5 എന്നിങ്ങനെ മോശം സ്കോറിൽ രാഹുൽ പുറത്തായപ്പോൾ ബംഗ്ലാദേശിനെതിരെയും സിംബാബ്‌വെയ്ക്കെതിരെയും രാഹുൽ അർധസെഞ്ചുറി കണ്ടെത്തി.
 
2021ലെ ലോകകപ്പിൽ പാകിസ്ഥാനെതിരെ 8 പന്തിൽ 3, ന്യൂസിലൻഡിനെതിരെ 16 പന്തിൽ 19 എന്നിങ്ങനെയായിരുന്നു രാഹുലിൻ്റെ പ്രകടനം. കുഞ്ഞൻ ടീമുകളായ അഫ്ഗാനിസ്ഥാൻ, സ്കോട്ട്‌ലൻഡ്, നമീബിയ എന്നിവർക്കെതിരെ രാഹുൽ അന്ന് അർധസെഞ്ചുറി കണ്ടെത്തുകയും ചെയ്തു. 69,50,54* എന്നിങ്ങനെയായിരുന്നു ഈ ടീമുകൾക്കെതിരെ രാഹുലിൻ്റെ അന്നത്തെ പ്രകടനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Aiden Markram: 'ഈ ചെക്കന്‍ കൊള്ളാം' കോലി ഏഴ് വര്‍ഷം മുന്‍പ് പ്രവചിച്ചു; ഇന്ന് ഓസീസിന്റെ അന്ധകന്‍ !

Temba Bavuma: സഹിച്ചത് ചില്ലറ വേദനയല്ല, എന്നിട്ടും തോല്‍ക്കാന്‍ തയ്യാറായില്ല; സംവരണ നായകനില്‍ നിന്ന് ഹീറോയിലേക്ക് !

South Africa World Test Champions: 'ലോര്‍ഡ്‌സില്‍ അത്ഭുതാഫ്രിക്ക'; 27 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു

Mitchell Starc vs Sachin Tendulkar: ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ അധികം റണ്‍സ്; സ്റ്റാര്‍ക്ക് വെറുമൊരു 'ബൗളറല്ല'

69 റൺസ് അകലെ ചരിത്രനേട്ടം, ലോർഡ്സിൽ 250 മറികടന്ന് ജയിച്ചിട്ടുള്ളത് 2 തവണ മാത്രം, ചോക്ക് ചെയ്യുമോ സൗത്താഫ്രിക്ക

അടുത്ത ലേഖനം
Show comments