കെ.എല്‍.രാഹുലിനെ ഉപനായക സ്ഥാനത്തു നിന്ന് നീക്കിയേക്കും !

തുടര്‍ച്ചയായി പരുക്കിന്റെ കെണിയില്‍ പെടുന്ന കെ.എല്‍.രാഹുലിനെ ഉപനായക സ്ഥാനത്തു നിന്ന് നീക്കി ഹാര്‍ദിക്കിന് ഉത്തരവാദിത്തം നല്‍കുന്നതാണ് ഉചിതമെന്നാണ് സെലക്ടര്‍മാരുടെ നിലപാട്

Webdunia
വെള്ളി, 5 ഓഗസ്റ്റ് 2022 (13:34 IST)
കെ.എല്‍.രാഹുലിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഉപനായക സ്ഥാനം നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി പരുക്കിന്റെ പിടിയിലാകുന്നതാണ് രാഹുലിന് തിരിച്ചടിയായത്. രാഹുലിന് പകരം ഹാര്‍ദിക് പാണ്ഡ്യയെ സ്ഥിരം ഉപനായകനാക്കാന്‍ സെലക്ടര്‍മാരും ബിസിസിഐ നേതൃത്വവും ആലോചിക്കുന്നതായി ഇന്‍സൈഡ് സ്‌പോര്‍ട് റിപ്പോര്‍ട്ട് ചെയ്യുന്നു. ബിസിസിഐയുമായി അടുത്ത വൃത്തങ്ങളെ ഉദ്ദരിച്ചാണ് റിപ്പോര്‍ട്ട്. 
 
തുടര്‍ച്ചയായി പരുക്കിന്റെ കെണിയില്‍ പെടുന്ന കെ.എല്‍.രാഹുലിനെ ഉപനായക സ്ഥാനത്തു നിന്ന് നീക്കി ഹാര്‍ദിക്കിന് ഉത്തരവാദിത്തം നല്‍കുന്നതാണ് ഉചിതമെന്നാണ് സെലക്ടര്‍മാരുടെ നിലപാട്. കെ.എല്‍.രാഹുലിന് പരുക്ക് കാരണം ഒട്ടേറെ മത്സരങ്ങള്‍ നഷ്ടമാകുകയാണെന്നും അങ്ങനെയൊരു താരത്തിന് ഉപനായകന്റെ ഉത്തരവാദിത്തം നല്‍കേണ്ടതില്ലെന്നുമാണ് ബിസിസിഐ വൃത്തങ്ങളുടെ വിശദീകരണം. ട്വന്റി 20 ലോകകപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിക്കുമ്പോള്‍ ഹാര്‍ദിക്കിനെ ഉപനായകനായും പ്രഖ്യാപിക്കാനാണ് സാധ്യത. 
 
'പാണ്ഡ്യ ഒരു ലോകോത്തര താരമാണ്. അദ്ദേഹത്തെ ഉപനായകനാക്കാനുള്ള തീരുമാനം സെലക്ടര്‍മാരുടേതാണ്. നേതൃമികവുള്ള താരങ്ങളുടെ ഗ്രൂപ്പില്‍ ഹാര്‍ദിക്കിന്റെ പേര് എപ്പോഴും ഉണ്ട്. അദ്ദേഹത്തിനു അവസരങ്ങള്‍ കിട്ടിയാല്‍ കൂടുതല്‍ ശോഭിക്കുമെന്ന് ഉറപ്പ്,' ഒരു ബിസിസിഐ ഉന്നതനെ ഉദ്ദരിച്ച് ഇന്‍സൈഡ് സ്പോര്‍ട് റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
ഹാര്‍ദിക്കിന്റെ നേതൃമികവ് ഐപിഎല്ലില്‍ കണ്ടതാണ്. പരുക്കില്‍ നിന്ന് മുക്തനായി ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ഹാര്‍ദിക് ഗുജറാത്ത് ടൈറ്റന്‍സിനെ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ചു. അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ ഇന്ത്യയെ നയിച്ചതും ഹാര്‍ദിക് പാണ്ഡ്യയാണ്. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Australia vs Srilanka : ശങ്കയില്ലാതെ നിസങ്കയുടെ അടി, ഓസ്ട്രേലിയയെ ലോകകപ്പിൽ നിന്നും തുരത്തി ശ്രീലങ്ക

India vs Netherlands, T20 World Cup: ബുംറയ്ക്കു വിശ്രമം, സഞ്ജുവിനു അവസരം? ഇന്ത്യ നാളെ നെതര്‍ലന്‍ഡ്‌സിനെതിരെ

T20 World Cup 2026: സൂപ്പര്‍ എട്ട് കാണാതെ ഓസ്‌ട്രേലിയ പുറത്താകുമോ? സാധ്യതകള്‍ ഇങ്ങനെ

നിനക്കൊന്നും ക്യാച്ച് പിടിക്കാനറിയില്ലെ, ഇഷാനോടും കുൽദീപിനോടും പൊട്ടിത്തെറിച്ച് ഹാർദ്ദിക്

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

എല്ലാം കാണുക

ഏറ്റവും പുതിയത്

New Zealand in T20 World Cup Final: 'അൽ-കിവീസ്' ദക്ഷിണാഫ്രിക്ക പുറത്ത്; ന്യൂസിലൻഡ് ഫൈനലിൽ, ആലന് അതിവേഗ സെഞ്ചുറി

വിൻഡീസിനെതിരെ ഇന്ത്യയെ രക്ഷിച്ച ഇന്നിങ്ങ്സ്, ടി20 റാങ്കിങ്ങിൽ വമ്പൻ കുതിപ്പ് നടത്തി സഞ്ജു

എം.എസ്.ധോണിക്ക് 1000 രൂപ പിഴ; കാരണം 'ഓവർ സ്പീഡ്'

ആര്‍ച്ചറിന്റെ ഷോര്‍ട്ട് ബോള്‍ കെണി ഇന്ത്യ പൊട്ടിക്കണം, അഭിഷേകിന് നിര്‍ണായക റോള്‍, ഉപദേശവുമായി പൂജാര

പൂർണ ആത്മവിശ്വാസത്തിലാണ്, ഇന്ത്യയെ തകർക്കാൻ ഞങ്ങൾക്കാകും, ആത്മവിശ്വാസം പ്രകടിപ്പിച്ച് സാം കറൻ

അടുത്ത ലേഖനം
Show comments