Webdunia - Bharat's app for daily news and videos

Install App

ഈ വർഷം ഇത് മൂന്നാമത്ത് ഡക്ക്, ഒപ്പം നാണക്കേടിന്റെ വലിയ റെക്കോർഡും

Webdunia
വെള്ളി, 12 മാര്‍ച്ച് 2021 (20:24 IST)
ടെസ്റ്റിന് പിന്നാലെ ടി20യിലും മോശം ഫോം തുടർന്ന് ഇന്ത്യൻ നായകൻ വിരാട് കോലി. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 മത്സരത്തിൽ ഡെക്കായാണ് കോലി ക്രീസ് വിട്ടത്. അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിൽ ഇതാദ്യമായാണ് കോലി തുടർച്ചയായ രണ്ടുകളികളിൽ റൺസൊന്നും നേടാനാവാതെ പുറത്താകുന്നത്.
 
ഈ വർഷം ഇത് മൂന്നാം തവണയാണ് കോലി ഡെക്കായി മടങ്ങുന്നത്. ഇതോടെ 2021ൽ ഏറ്റവും കൂടുതൽ ഡെക്കായ ബാറ്റ്സ്മാന്മാരുടെ പട്ടികയിലും കോലി ഇടം നേടി.ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്‌റ്റോ, ശ്രീലങ്കയുടെ കുശാല്‍ മെന്‍ഡിസ്, ദക്ഷിണാഫ്രിക്കയുടെ ആന്റിച്ച് നോര്‍ക്കിയ എന്നിവരാണ് ഈ വര്‍ഷം മൂന്നു തവണ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പൂജ്യത്തിനു പുറത്തായ മറ്റു താരങ്ങള്‍.
 
അതേസമയം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് ഔട്ടായ ഇന്ത്യന്‍ ക്യാപ്റ്റനെന്ന നാണക്കേടിന്റെ റെക്കോര്‍ഡുംകോലി സ്വന്തമാക്കി. 14 തവണയാണ് നായകനായ ശേഷം കോലി പൂജ്യത്തിന് പുറത്തായത്.ഇംഗ്ലണ്ടിനെതിരായ ഈ ടി20ക്കു മുമ്പ് 13 ഡെക്കുകളുമായി സൗരവ് ഗാംഗുലിക്കൊപ്പമായിരുന്നു അദ്ദേഹം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

Dream 11: ഇന്ത്യൻ ടീം സ്പോൺസറായി, അങ്ങനെ ഡ്രീം ഇലവനിനും പണികിട്ടി, ദ റിയൽ മാൻഡ്രേക്ക്

Sanju Samson: ഏഷ്യാകപ്പിൽ സഞ്ജു മധ്യനിരയിൽ!, സൂചന നൽകി കെസിഎല്ലിലെ ആദ്യ മത്സരം, അവസരമുണ്ടായിട്ടും ഓപ്പണിങ്ങിൽ ഇറങ്ങിയില്ല

സഞ്ജു കളിക്കണമെന്നാണ് ആഗ്രഹം, എന്നാൽ ഗിൽ വന്നതോടെ അതിന് സാധ്യതയില്ല: രഹാനെ

Kerala Cricket League 2025: സഞ്ജുവിനെ നോക്കുകുത്തിയാക്കി ചേട്ടന്‍ സാംസണ്‍; കൊച്ചിക്ക് ജയത്തുടക്കം

Sanju Samson: സഞ്ജു ടീമിലുണ്ടെന്നെയുള്ളു, പക്ഷേ പ്ലേയിംഗ് ഇലവനിലുണ്ടാവില്ല, കാരണം വ്യക്തമാക്കി അശ്വിൻ

അടുത്ത ലേഖനം
Show comments