Webdunia - Bharat's app for daily news and videos

Install App

വിദേശമണ്ണിൽ ഏറ്റവും കൂടുതൽ റൺസ്: റെക്കോർഡ് നേട്ടത്തിൽ വീണ്ടും സച്ചിനെ മറികടന്ന് കോലി

Webdunia
വ്യാഴം, 20 ജനുവരി 2022 (20:08 IST)
ഏകദിനങ്ങളിൽ വിദേശത്ത് ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്ററെന്ന റെക്കോർഡ് സ്വന്തമാക്കി വിരാട് കോലി. ഇന്നലെ നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 11 റണ്‍സെടുത്തതോടെയാണ് കോലി ഈ നേട്ടം സ്വന്തമാക്കിയത്.
 
കരിയറില്‍ 43 ഏകദിന സെഞ്ചറികള്‍ നേടിയിട്ടുള്ള കോലി ഇതില്‍ 20 ഉം നേടിയത് വിദേശത്താണ്. 24 വർഷം നീണ്ട കരിയറിൽ 49 ഏകദിന സെഞ്ചുറികൾ സ്വന്തമാക്കിയ സച്ചിന് പോലും വിദേശത്ത് 12 സെഞ്ചുറികളാണുള്ളത്.
 
വിദേശത്ത് 108 മത്സരങ്ങളില്‍ നിന്ന് 5066 റണ്‍സാണ്  കോലി നേടിയത്.വിദേശത്ത് കോലിയെക്കാള്‍ 39 മത്സരങ്ങള്‍ അധികം കളിച്ച സച്ചിന്‍ 147 മത്സരങ്ങളില്‍ നിന്നാണ് 5065 റണ്‍സെടുത്തത്. 132 മത്സരങ്ങളില്‍ 5090 റണ്‍സെടുത്ത് രണ്ടാം സ്ഥാനത്തുണ്ടായിരുന്ന മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗിനെയും കോലി ഇന്നലെ നടന്ന മത്സരത്തിൽ പിന്നിലാക്കി.
 
145 മത്സരങ്ങളില്‍ 4520 റണ്‍സെടുത്ത എം എസ് ധോണിയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 117 മത്സരങ്ങളില്‍ 3998 റണ്‍സെടുത്ത രാഹുല്‍ ദ്രാവിഡ് നാലാം സ്ഥാനത്തുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

Yashwasi Jaiswal: ഫിനിഷ് ചെയ്യാൻ ഒരാൾ ക്രീസിൽ വേണമായിരുന്നുവെന്ന് മത്സരശേഷം ജയ്സ്വാൾ, അതെന്താ അങ്ങനൊരു ടോക്ക്, ജുറലും ഹെറ്റ്മെയറും പോരെയെന്ന് സോഷ്യൽ മീഡിയ

Rajasthan Royals: എല്ലാ കളികളും ജയിച്ചിട്ടും കാര്യമില്ല; സഞ്ജുവിന്റെ രാജസ്ഥാന്‍ പ്ലേ ഓഫ് കാണില്ലെന്ന് ഉറപ്പ്

Carlo Ancelotti: അര്‍ജന്റീന സൂക്ഷിക്കുക, ആഞ്ചലോട്ടി റയലില്‍ നിന്നും ബ്രസീലിലേക്ക്, ധാരണയിലെത്തിയെന്ന് റിപ്പോര്‍ട്ട്

Kerala Blasters: സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ഫൈനൽ പോരാട്ടം, സമ്മർദ്ദം താങ്ങാൻ കഴിയാത്തവർക്ക് ടീമിൽ കളിക്കാനാവില്ലെന്ന് പരിശീലകൻ ഡേവിഡ് കറ്റാല

എല്ലാം കാണുക

ഏറ്റവും പുതിയത്

IPL 2025 Point Table: ലഖ്‌നൗ പ്ലേ ഓഫ് കാണാതെ പുറത്ത്; നാലാമതെത്താന്‍ മുംബൈയും ഡല്‍ഹിയും

സായ് സുദർശൻ, ഗിൽ, ജയ്സ്വാൾ ഐപിഎൽ ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ ഇന്ത്യൻ താരങ്ങളുടെ ആധിപത്യം, അദ്യ അഞ്ച് സ്ഥാനങ്ങളിലും ഇന്ത്യക്കാർ

Shreyas Iyer: തീരുമാനം എടുക്കുന്നത് നായകനാണ്, പക്ഷേ ഡഗൗട്ടിൽ ഇരുന്നവർ ക്രെഡിറ്റ് കൊണ്ടുപോയി, ശ്രേയസിന് ആവശ്യമായ ക്രെഡിറ്റ് ലഭിച്ചില്ല, എന്നാൽ ഇന്ന് സ്ഥിതി മാറി

Lionel Messi Inter Miami: മെസ്സിയും സുവാരസും സമ്പൂര്‍ണ്ണ പരാജയം, അവസാന ഏഴ് മത്സരങ്ങളില്‍ ഇന്റര്‍ മയാമി വിജയിച്ചത് ഒന്നില്‍ മാത്രം

Blessing Muzarabani: ഹേസൽവുഡിന് പരിക്ക്, കളിക്കുക പ്ലേ ഓഫിൽ മാത്രം, ആർസിബിയെ രക്ഷിക്കാൻ സിംബാബ്‌വെ പേസർ ബ്ലെസിംഗ് മുസറബാനി!

അടുത്ത ലേഖനം
Show comments