Webdunia - Bharat's app for daily news and videos

Install App

മാനസിക ഐക്യമില്ല ? തുടരെ പരാജയപ്പെട്ട് കോഹ്‌ലി-രോഹിത് കൂട്ടുകെട്ട്

Webdunia
തിങ്കള്‍, 15 ഫെബ്രുവരി 2021 (11:29 IST)
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ട് താരങ്ങളാണ് വിരാട് കോഹ്‌ലിയും, രോഹിത് ശർമ്മയും. ബൗളർമാർ ഭയപ്പെടുന്ന ബാറ്റ്സ്‌മാൻമാർ. പക്ഷേ ഈ സൂപ്പർ താരങ്ങളുടെ കൂട്ടുകെട്ട് തുടരെ പരാജയപ്പെടുന്നതാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ സൂപ്പർ താരങ്ങളുടെ കൂട്ടികെട്ടിൽ ഇന്ത്യൻ ആരാധകർ വലിയ പ്രതീക്ഷ അർപ്പിച്ചിരുന്നു. എന്നാൽ രണ്ട് ഇന്നിങ്സുകളിലും ഈ കൂട്ടുകെട്ട് ദയനീയ പരാജയമായി മാറി. ഇതാണ് ഇപ്പോഴത്തെ ചർച്ചയ്ക്ക് കാരണം. ആദ്യ ഇന്നിങ്സിൽ ആറു ബൊളുകൾ മാത്രം നേരിട്ട് ഒരു റണാണ് കോഹ്‌ലി രോഹിത് സഖ്യം നേടിയത്.
 
രണ്ടാം ഇന്നിങ്സിൽ 13 പന്തുകൾ നേരിട്ടു എങ്കിലും ഒരു റണുപോലും ഈ സൂപ്പർ സഖ്യത്തിൽനിന്നും ഉണ്ടായില്ല. ഇതിന് കാരണം എന്താണ് എന്നാണ് ആരാധകർ ചോദിയ്ക്കുന്നത്. ഇരു താരങ്ങളും തമ്മിൽ മാനസിക ഐക്യമില്ല എന്ന വാദം ആരാധകർക്കിടയിൽ ശക്തിപ്പെടുകയാണ്. ഇത് കമന്റുകളുടെയും ട്രോളുകളുടെയും അഭിപ്രായങ്ങളുടെയെല്ലാം രൂപത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിയ്ക്കുന്നുണ്ട്. 'ഇരുവരുംതമ്മിൽ പ്രശ്നങ്ങൾ ഉണ്ട്', 'ഒരുമിച്ച് ബാറ്റ് ചെയ്യാൻ അവർ ആഗ്രഹിയ്ക്കുന്നില്ല' എന്നിങ്ങനെ പോകുന്നു ആരാധകരുടെ നിരീക്ഷണങ്ങൾ. ഇരുവർക്കുമിടയിൽ ശീതസമരം നിലനിൽക്കുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകളുമുണ്ട്. കളിയെ ബാധിയ്ക്കുന്ന രീതിയിലേയ്ക്ക് ഇരുവർക്കിമിടയിൽ അകലം വർധിച്ചോ എന്നതാണ് ഇപ്പോൾ ഇന്ത്യൻ ആരാധകരുടെ സംശയം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്യാപ്റ്റന്‍ ഓപ്ഷനില്‍ നിന്നും ബാബറും റിസ്വാനും പുറത്ത്, പാകിസ്ഥാന്റെ 3 ഫോര്‍മാറ്റിലും നായകനായി സല്‍മാന്‍ അലി ആഘയെ പരിഗണിക്കുന്നു

രണ്ടുവര്‍ഷം മാത്രം ദൂരെ ലോകകപ്പ്, ഏകദിനത്തിലെ രോഹിത്തിന്റെ നായകസ്ഥാനം തെറിച്ചേക്കും

വേണ്ടത് 5 വിക്കറ്റുകൾ മാത്രം, ഒരു ഏഷ്യൻ ബൗളർക്കുമില്ലാത്ത നേട്ടം, ബുമ്രയെ കാത്ത് അപൂർവ റെക്കോർഡ്

ലിമിറ്റഡ് ഓവർ പോലെയല്ല, ടെസ്റ്റിൽ രോഹിത്തിനെയും കോലിയേയും ചേർത്ത് പറയരുത് : സഞ്ജയ് മഞ്ജരേക്കർ

ബ്രാൻഡ് വാല്യുവിൽ കുതിപ്പ്, ആർസിബിയുടെ ഓഹരികൾ വിറ്റ് ലാഭമെടുക്കാനൊരുങ്ങി ഉടമകൾ, ലക്ഷ്യം 17,000 കോടി!

അടുത്ത ലേഖനം
Show comments