Webdunia - Bharat's app for daily news and videos

Install App

ക്ലൈവ് ലോയ്ഡിനെ പിന്തള്ളി, മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി ഇന്ത്യൻ നായകൻ

Webdunia
ചൊവ്വ, 9 ഫെബ്രുവരി 2021 (11:38 IST)
ചെന്നൈ: കളിക്കളത്തിൽ പുതിയ റെക്കോർഡുകൾ തീർക്കുന്നതും മുൻ ഇതിഹാസ തരങ്ങളെ മറികടക്കുന്നതുമെല്ലാം പതിവാക്കിയ താരമാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. ഇപ്പോഴിതാ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം റൺസെടുത്ത നാലാമത്തെ ക്യാപ്റ്റൻ എന്ന നേട്ടം കൂടി സ്വന്തം പേരിലാക്കിയിരിയ്ക്കുകയാണ് കോഹ്‌ലി. പട്ടികയിൽ അഞ്ചാം സ്ഥാനക്കാരനായിരുന്ന കോഹ്‌ലി  വെസ്റ്റിൻഡീസ് മുൻ ഇതിഹാസാ താരം ക്ലൈവ് ലോയ്ഡിനെ പിന്തള്ളിയാണ് നാലാംസ്ഥാനത്ത് എത്തിയത്. ഇന്ത്യയുടെ മറ്റൊരു ക്യാപ്റ്റനും പട്ടികയിൽ ആദ്യ പത്തിൽപോലുമില്ല എന്നത് ശ്രദ്ദേയമാണ്.
 
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിന് ഇറങ്ങുമ്പോൾ ലോയ്ഡിനെ പിന്തള്ളാൻ വെറും 14 റൺസ് മാത്രാമായിരുന്നു കോഹ്‌ലിയ്ക്ക് വേണ്ടിയിരുന്നത്. എന്നാൽ ആദ്യ ഇന്നിങ്സിൽ 11 റൺസിന് താരം പുറത്തായി. രണ്ടാം ഇന്നിങ്സിൽ മൂന്ന് റൺസ് കൂടി കൂട്ടിച്ചേർത്താണ് കോഹ്‌ലി എലീറ്റ് ക്ലബ്ബിൽ നാലാം സ്ഥാനത്ത് എത്തിയത്. ഇനി മൂന്ന് താരങ്ങൾ മാത്രമാണ് കോഹ്‌ലിയ്ക്ക് മുന്നിലുള്ളത്. 8,659 റൺസുമായി ദക്ഷിണാഫ്രിക്കയുടെ ഗ്രേയം സ്മിത്താണ് ഒന്നാം സ്ഥാനത്ത്. മറ്റുള്ള താരങ്ങളെക്കാൾ ബഹുദൂരം മുന്നിലാണ് ഗ്രേയം. 6,623 റൺസുമായി ഓസ്ട്രേലിയയുടെ അലൻ ബോർഡർ, 6,542 റൺസുമായി റിക്കി പോണ്ടിങ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒന്നാമൻ അഭിഷേക് തന്നെ, ഐസിസി ടി20 റാങ്കിങ്ങിൽ ഗില്ലിനെ മറികടന്ന് സഞ്ജു

ഇന്ത്യയ്ക്കെതിരെ തോൽവി,പാക് കളിക്കാരുടെ കഞ്ഞിയിൽ മണ്ണിട്ട് പിസിബിയുടെ പ്രതികാരം

പ്രകടനം തനി മോശം, പാകിസ്ഥാൻ ടെസ്റ്റ് ടീമിൽ നിന്നും സയിം അയൂബ് പുറത്ത്

Ind W vs Pak W: വനിതാ ലോകകപ്പിലും ഇന്ത്യ- പാക് പോരാട്ടം, കൈ കൊടുക്കാതെ ഇന്ത്യ മടങ്ങുമോ?

സമ്മർദ്ദങ്ങളെ അവസരങ്ങളായാണ് കാണുന്നത്, ഏത് പൊസിഷനിലും കളിക്കാൻ തയ്യാറെന്ന് സഞ്ജു

അടുത്ത ലേഖനം
Show comments