ചാമ്പ്യന്‍‌സ് ട്രോഫി പടിവാതില്‍ക്കല്‍ നില്‍ക്കെ കോഹ്‌ലിയുടെ നെഞ്ച് തകര്‍ക്കുന്ന വാര്‍ത്ത പുറത്ത്

കോഹ്‌ലി ഞെട്ടി, ഇങ്ങനെയൊരു വാര്‍ത്ത അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല

Webdunia
വെള്ളി, 21 ഏപ്രില്‍ 2017 (14:50 IST)
ജൂണില്‍ നടക്കുന്ന ഐസിസി ചാമ്പ്യന്‍‌സ് ട്രോഫിക്കുള്ള ടീമിനെ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യക്ക് നിരാശ പകരുന്ന വാര്‍ത്ത പുറത്ത്.

ഇന്ത്യന്‍ ഓപ്പണര്‍ കെഎല്‍ രാഹുല്‍ ചാമ്പ്യന്‍‌സ് ട്രോഫിയില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ സംശയം നില നില്‍ക്കുന്നതാണ് വിരാട് കോഹ്‌ലിക്കും സംഘത്തിനും തിരിച്ചടി നല്‍കുന്നത്.

ടൂര്‍ണമെന്റില്‍ കളിക്കുമോ എന്ന ചോദ്യത്തിന് കാത്തിരുന്നു കാണാമെന്നും, കളിക്കുന്ന കാര്യത്തില്‍ സാധ്യത വളരെ കുറവാണെന്നുമാണ് രാഹുല്‍ വ്യക്തമാക്കിയത്. പരുക്കില്‍ നിന്നും പൂര്‍ണ്ണമായും മോചിതനാകാന്‍ 2-3 മാസമെങ്കിലും എടുക്കും. വരുന്ന ആഴ്‌ചകളില്‍ കടുത്ത വിശ്രമാണ് ഡോക്‍ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഓസ്‌ട്രേലിയക്കെതിരായ ടെസ്‌റ്റ് പരമ്പരയ്‌ക്കിടെയാണ് രാഹുലിന് പരുക്കേറ്റത്. തുടര്‍ന്ന് ഐപിഎല്ലില്‍ നിന്ന് അദ്ദേഹം വിട്ടു നില്‍ക്കുകയാണ്. വരും ദിനങ്ങളില്‍ ടീം ഇന്ത്യയെ പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

വായിക്കുക

Australia vs Srilanka : ശങ്കയില്ലാതെ നിസങ്കയുടെ അടി, ഓസ്ട്രേലിയയെ ലോകകപ്പിൽ നിന്നും തുരത്തി ശ്രീലങ്ക

India vs Netherlands, T20 World Cup: ബുംറയ്ക്കു വിശ്രമം, സഞ്ജുവിനു അവസരം? ഇന്ത്യ നാളെ നെതര്‍ലന്‍ഡ്‌സിനെതിരെ

T20 World Cup 2026: സൂപ്പര്‍ എട്ട് കാണാതെ ഓസ്‌ട്രേലിയ പുറത്താകുമോ? സാധ്യതകള്‍ ഇങ്ങനെ

നിനക്കൊന്നും ക്യാച്ച് പിടിക്കാനറിയില്ലെ, ഇഷാനോടും കുൽദീപിനോടും പൊട്ടിത്തെറിച്ച് ഹാർദ്ദിക്

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

എല്ലാം കാണുക

ഏറ്റവും പുതിയത്

T20 World Cup Semi Finals: ലോകകപ്പിൽ വീണ്ടും വരുമോ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഫൈനൽ?

Sanju Samson: കോലിയെ പിന്നിലാക്കി സഞ്ജുവിനു റെക്കോർഡ് !

India vs West Indies, T20 World Cup 2026: 'കേരള മോഡൽ' ചേസ്; സഞ്ജുവിന്റെ കരുത്തിൽ ഇന്ത്യ സെമിയിൽ

വിടവാങ്ങൽ മത്സരത്തിൽ സെഞ്ച്വറി, അലീസ ഹീലിയ്ക്ക് രാജകീയ വരവേൽപ്പ്, ഇന്ത്യയെ വൈറ്റ് വാഷ് ചെയ്ത് ഓസീസ്

തോറ്റു പുറത്തായി, പക്ഷേ ഈ മുതല് കൊള്ളാം, 2 സെഞ്ചുറിയടക്കം ഫർഹാൻ അടിച്ചുകൂട്ടിയത് 383 റൺസ്

അടുത്ത ലേഖനം
Show comments