Webdunia - Bharat's app for daily news and videos

Install App

ഇന്ത്യന്‍ കാണികളുടെ ശബ്ദം കാരണം ഞാന്‍ ബാത്ത്‌റൂമില്‍ കയറി ഒളിച്ചിരുന്നു; വെളിപ്പെടുത്തലുമായി കെയ്ല്‍ ജാമിസണ്‍

Webdunia
ചൊവ്വ, 29 ജൂണ്‍ 2021 (15:08 IST)
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ തരിപ്പണമാക്കിയത് കിവീസ് ഓള്‍റൗണ്ടര്‍ കെയ്ല്‍ ജാമിസണ്‍ ആണ്. ജാമിസന്റെ പന്തുകള്‍ നേരിടാന്‍ സാധിക്കാതെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ തോല്‍വി സമ്മതിക്കുകയായിരുന്നു. വിരാട് കോലി അടക്കമുള്ള ഇന്ത്യന്‍ ബാറ്റിങ് നിരയെ അതിവേഗം കൂടാരം കയറ്റിയത് ജാമിസന്റെ പന്തുകളാണ്. 
 
എന്നാല്‍, മത്സരത്തിന്റെ അവസാന ദിവസം ഇന്ത്യന്‍ കാണികള്‍ കാരണം താന്‍ അനുഭവിച്ച ബുദ്ധിമുട്ട് വിവരിക്കുകയാണ് ജാമിസണ്‍. രണ്ടാം ഇന്നിങ്‌സില്‍ 139 റണ്‍സ് പിന്തുടരുകയായിരുന്നു ന്യൂസിലന്‍ഡ്. ഞെരമ്പ് വലിഞ്ഞുമുറുകുന്ന അനുഭവമാണ് കിവീസ് ബാറ്റ് ചെയ്യുമ്പോള്‍ തനിക്ക് തോന്നിയതെന്ന് ജാമിസണ്‍ പറയുന്നു. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ 139 എന്ന സ്‌കോര്‍ കുറച്ച് ബുദ്ധിമുട്ടേറിയതാണെന്ന് ജാമിസണ് അറിയാം. ഇത്ര ടെന്‍ഷന്‍ അടിച്ച് കളി കാണുന്നതിനിടെ ജാമിസണ്‍ ബാത്ത്‌റൂമിലേക്ക് ഓടുകയായിരുന്നു. കളി കാണാന്‍ എത്തിയ ഇന്ത്യക്കാര്‍ വലിയ ബഹളം ഉണ്ടാക്കിയിരുന്നതായും ടെന്‍ഷനടിച്ച് കളി കാണുന്ന തന്നെ അത് അലോസരപ്പെടുത്തിയിരുന്നതായും ജാമിസണ്‍ പറയുന്നു. ഇതില്‍ നിന്നു രക്ഷ നേടാനാണ് ജാമിസണ്‍ ബാത്ത്‌റൂമില്‍ പോയി ഒളിച്ചത്. 
 
'ഡ്രസിങ് മുറിയില്‍ ടിവിയിലാണ് ഞങ്ങള്‍ കളി കണ്ടിരുന്നത്. ലൈവായി നടക്കുന്ന കളി ഏതാനും സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് ടിവിയില്‍ കാണുന്നത്. എന്നാല്‍, ഗ്യാലറിയില്‍ നിന്ന് ഇടയ്ക്കിടെ കാണികളുടെ ഓളിയും ബഹളവും കേള്‍ക്കാം. അടുത്ത പന്തില്‍ വിക്കറ്റ് പോയി കാണുമോ എന്ന ടെന്‍ഷനാണ് എനിക്ക് തോന്നിയിരുന്നു. എന്നാല്‍, ഒരു സിംഗിളോ മറ്റോ ആയിരിക്കും യഥാര്‍ഥത്തില്‍ സംഭവിച്ചിട്ടുണ്ടാകുക. പക്ഷേ, ഇന്ത്യന്‍ കാണികളുടെ ആരവം കേട്ടാല്‍ നമ്മള്‍ തെറ്റിദ്ധരിക്കും. ഇടയ്ക്കിടെ ഞാന്‍ ബാത്ത്‌റൂമില്‍ കയറും. അപ്പോള്‍ ഈ ബഹളമൊന്നും കേള്‍ക്കണ്ടല്ലോ,' ജാമിസണ്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

Rishabh Pant: 'ഒരു കോടിക്കുള്ള പണിയെങ്കിലും എടുക്ക്'; വീണ്ടും നിരാശപ്പെടുത്തി പന്ത്, ഇത്തവണ രണ്ട് റണ്‍സ് !

പുതിയ താരങ്ങളെ വളർത്തിയെടുക്കു, എന്തിനാണ് ഛേത്രിയെ തിരിച്ചുവിളിച്ചത്, വിമർശനവുമായി ബൈച്ചുങ് ബൂട്ടിയ

എന്റര്‍ടൈന്മെന്റ് ബാറ്റര്‍മാര്‍ക്ക് മാത്രം മതിയോ ?, ഇങ്ങനെ തല്ലിചതയ്ക്കാന്‍ ബൗളര്‍മാരെ ഇട്ടുകൊടുക്കണോ? വിമര്‍ശനവുമായി ഷാര്‍ദൂല്‍ ഠാക്കൂര്‍

Ashwani Kumar:പഞ്ചാബ് കിങ്ങ്സിൽ വെറുതെ ഇരുന്ന താരത്തെ 30 ലക്ഷത്തിന് റാഞ്ചി, വിഗ്നേഷിനെ പോലെ മുംബൈ കണ്ടെടുത്ത മറ്റൊരു മാണിക്യം,"അശ്വിനി കുമാർ"

എനിക്ക് ആ ഷോട്ട് സ്വപ്നം കാണാനെ കഴിയു, സൂര്യ ഇഷ്ടം പോലെ തവണ അത് കളിച്ചു കഴിഞ്ഞു, ഞാൻ ഒരിക്കൽ പോലും ട്രൈ ചെയ്യില്ല: റിയാൻ റിക്കിൾട്ടൺ

അടുത്ത ലേഖനം
Show comments