Mayank Agarwal: ഇന്ത്യന്‍ ക്രിക്കറ്റ് താരം മായങ്ക് അഗര്‍വാള്‍ ഐസിയുവില്‍

അഗര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്

രേണുക വേണു
ചൊവ്വ, 30 ജനുവരി 2024 (20:48 IST)
Mayank Agarwal: ഇന്ത്യന്‍ ക്രിക്കറ്റ് താരവും കര്‍ണാടക രഞ്ജി ടീം നായകനുമായ മായങ്ക് അഗര്‍വാള്‍ ഐസിയുവില്‍. വായും തൊണ്ടയും പൊള്ളിയതിനെ തുടര്‍ന്നാണ് താരത്തെ അടിയന്തിരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളമാണെന്ന് കരുതി ഒരു കുപ്പിയില്‍ നിന്ന് മറ്റെന്തോ ദ്രാവകം കുടിച്ചതിനു ശേഷം താരത്തിനു വയറുവേദനയും വായിലും തൊണ്ടയിലും അസ്വസ്ഥതയും തോന്നുകയായിരുന്നു. ഉടന്‍ തന്നെ മായങ്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
 
അഗര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഐസിയുവില്‍ ആണെങ്കിലും താരം അപകടനില തരണം ചെയ്തിട്ടുണ്ട്. ന്യൂ ഡല്‍ഹി വഴി അഗര്‍ത്തലയില്‍ നിന്ന് സൂറത്തിലേക്ക് വിമാന മാര്‍ഗം പോകുന്നതിനിടെയാണ് താരത്തിനു അപകടം സംഭവിച്ചത്. റെയില്‍വെയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനായി കര്‍ണാടക ടീം അംഗങ്ങള്‍ക്കൊപ്പമായിരുന്നു താരത്തിന്റെ യാത്ര. വിമാനത്തില്‍ വെച്ച് താരം ഛര്‍ദിക്കുകയും അസ്വസ്ഥനാകാനും തുടങ്ങി. ഉടനെ വിമാന മാര്‍ഗം തന്നെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. 
 
ഏതാനും ദിവസങ്ങള്‍ താരം ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. ചില സ്‌കാനിങ്ങുകള്‍ പൂര്‍ത്തിയായ ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

Sanju Samson : ഇനി സിക്സടിച്ച് തകർക്കും, ലോകകപ്പിന് മുൻപായി യുവരാജിന് കീഴിൽ പരിശീലനം നടത്തി സഞ്ജു

Rishab Pant : റിഷഭ് പന്തിന് വീണ്ടും പരിക്ക്, ഏകദിന പരമ്പരയിൽ നിന്ന് പുറത്ത്, ഇഷാൻ കിഷൻ പകരമെത്തിയേക്കും

Virat Kohli : സ്മിത്തും റൂട്ടുമെല്ലാം ടെസ്റ്റിൽ റൺസടിച്ച് കൂട്ടുന്നു, തെറ്റുകൾ തിരുത്താതെ കോലി ടെസ്റ്റിൽ നിന്നും ഒളിച്ചോടി

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson : വെറുതെയല്ല വിക്കറ്റ് തെറിച്ചത്, ഈ ഫൂട്ട്‌വർക്കുമായി എവിടെയുമെത്തില്ല, സഞ്ജുവിനെ വിമർശിച്ച് ഗവാസ്കർ

Sarfaraz khan : എനിക്കതിൽ എന്ത് ചെയ്യാനാകും, ഇന്ത്യൻ ടീമിൽ നിന്നും പുറത്തായതിൽ മനസ്സ് തുറന്ന് സർഫറാസ് ഖാൻ

ക്രിക്കറ്റ് ഒരു ഭാരമായി മാറിയ ഘട്ടമുണ്ടായിരുന്നു, അർഹിച്ച ബഹുമാനം പോലും ലഭിക്കുന്നില്ലെന്ന് തോന്നി , മനസ്സ് തുറന്ന് യുവരാജ്

Sanju Samson: 'എന്താണ് സഞ്ജു ചെയ്തത്? ഇങ്ങനെയാണോ ആ പന്ത് കളിക്കുക?'; ലോകകപ്പ് പ്ലേയിങ് ഇലവനില്‍ നോ ചാന്‍സ് !

India vs New Zealand 4th T20I: ന്യൂസിലന്‍ഡിനു വമ്പന്‍ സ്‌കോര്‍; തിളങ്ങുമോ സഞ്ജു?

അടുത്ത ലേഖനം
Show comments