94-2 എന്ന നിലയിൽ ഇംഗ്ലണ്ട്, പതിവില്ലാതെ റിവേഴ്സ് സ്കൂപ്പ് സിക്സറുമായി റൂട്ട്: മക്കല്ലം ഇഫക്ടെന്ന് ആരാധകർ

Webdunia
തിങ്കള്‍, 27 ജൂണ്‍ 2022 (17:31 IST)
തുടർച്ചയായ തോൽവികളെ തുടർന്നാണ് ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകസ്ഥാനത്ത് നിന്ന് ജോ റൂട്ട് പുറത്താകുന്നത്. തുടർന്ന് നായകനായെത്തിയ ബെൻ സ്റ്റോക്സിന് കീഴിൽ വീണ്ടും വിജയവഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട്. എന്നാൽ നായകമാറ്റത്തേക്കാളുപരി പരിശീലകൻ എന്ന നിലയിൽ ടീമിലെത്തിയ ബ്രണ്ടൻ മക്കല്ലത്തിൻ്റെ സാന്നിധ്യമാണ് ടീമിൻ്റെ മാറ്റത്തിന് കാരണമെന്നാണ് ആരാധകർ പറയുന്നത്.
 
ന്യൂസിലൻഡിനെതിരായ പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ 94-2 എന്ന നിലയിൽ നിൽക്കുമ്പോൾ ജോ റൂട്ട് നേടിയ റിവേഴ്സ് സ്കൂപ്പ് സിക്സാണ് ഇപ്പോൾ കൗതുകമായിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം സിക്സർ നേടുന്നത്. ആഷസിൽ തകർന്നടിഞ്ഞതിന് ശേഷം ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ പോസിറ്റീവ് ഇൻഡൻഡോടെ കളിക്കുന്ന ഇംഗ്ലണ്ടിനെയാണ് കാണാനായത്. ജോ റൂട്ട് മുന്നിൽ നിന്നും നയിക്കുന്ന ബാറ്റിങ്ങ് നിരയിൽ ബെൻ സ്റ്റോക്സ്, ബെയർസ്റ്റോ തുടങ്ങിയ താരങ്ങൾ പതിവില്ലാതെ തകർത്തടിക്കുന്നതും മക്കല്ലത്തിൻ്റെ വരവോടെയാണ് കാണാനായത്.
 
ജോ റൂടിൽ പോലും ഈ മാറ്റം സംഭവിച്ചു എന്നതിൻ്റെ തെളിവായാണ് റൂട് റിവേഴ്സ് സ്കൂപ്പിലൂടെ നേടിയ സിക്സറിനെ ആരാധകർ കാണുന്നത്. നാലാം ടെസ്റ്റ് മത്സരത്തിൽ നാലാം വിക്കറ്റിൽ 296 റൺസ് പിന്തുടർന്ന് ഇംഗ്ലണ്ട് നാലാം ദിവസം അവസാനിക്കുമ്പോൾ 2 വിക്കറ്റിന് 183 റൺസ് എന്ന നിലയിലാണ്. 81 റൺസുമായി ഒലെ പോപ്പും 55 റൺസുമായി ജോ റൂട്ടുമാണ് ക്രീസിൽ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Australia vs Srilanka : ശങ്കയില്ലാതെ നിസങ്കയുടെ അടി, ഓസ്ട്രേലിയയെ ലോകകപ്പിൽ നിന്നും തുരത്തി ശ്രീലങ്ക

India vs Netherlands, T20 World Cup: ബുംറയ്ക്കു വിശ്രമം, സഞ്ജുവിനു അവസരം? ഇന്ത്യ നാളെ നെതര്‍ലന്‍ഡ്‌സിനെതിരെ

T20 World Cup 2026: സൂപ്പര്‍ എട്ട് കാണാതെ ഓസ്‌ട്രേലിയ പുറത്താകുമോ? സാധ്യതകള്‍ ഇങ്ങനെ

നിനക്കൊന്നും ക്യാച്ച് പിടിക്കാനറിയില്ലെ, ഇഷാനോടും കുൽദീപിനോടും പൊട്ടിത്തെറിച്ച് ഹാർദ്ദിക്

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

എല്ലാം കാണുക

ഏറ്റവും പുതിയത്

തോൽക്കാത്തവരെല്ലാം ഒരു ഗ്രൂപ്പിൽ, ഇന്ത്യയ്ക്ക് സൂപ്പർ 8 എളുപ്പമാവില്ല, തലവേദനയായി ടോപ് ഓർഡറും

Abhishek Sharma : അഭിഷേകിന് പകരം സഞ്ജു വരണമോ?, മറുപടി പറഞ്ഞ് അശ്വിൻ

വീരവാദം പറയുന്ന നിങ്ങള്‍ക്ക് ഇന്ത്യയെ തോല്‍പ്പിക്കാനായോ?, ഞങ്ങള്‍ തോള്‍പ്പിച്ചിട്ടുണ്ട്, ഷദാബ് ഖാന്റെ പരാമര്‍ശത്തില്‍ പാക് ക്രിക്കറ്റില്‍ വിവാദം

ഫിംഗർ സ്പിന്നർമാർ ഇന്ത്യയെ കറക്കുന്നു, സഞ്ജു പുറത്തിരിപ്പുണ്ട്, വമ്പൻ സൂചന നൽകി ഇന്ത്യൻ ബാറ്റിംഗ് കോച്ച്

ചരിത്രം കുറിച്ച് ഹർമൻപ്രീത് കൗർ; വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് ഇനി ഇന്ത്യൻ ക്യാപ്റ്റന്

അടുത്ത ലേഖനം
Show comments