ഐപിഎൽ നല്ലതൊക്കെ തന്നെ പക്ഷേ എനിക്ക് പ്രധാനം ഓസീസിനായി 100 ടെസ്റ്റുകളിൽ കളിക്കാനാവുന്നത്: മിച്ചൽ സ്റ്റാർക്ക്

Webdunia
ചൊവ്വ, 6 ജൂണ്‍ 2023 (22:35 IST)
ഓസ്‌ട്രേലിയക്കായി 100 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും അതിന്റെ ഭാഗമായാണ് ഐപിഎല്ലിനെ അവഗണിക്കുന്നതെന്നും ഓസീസ് സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്നും സ്റ്റാര്‍ക്ക് അഭിപ്രായപ്പെട്ടു. 2014, 2015 സീസണുകളില്‍ ഐപിഎല്ലില്‍ ആര്‍സിബിയുടെ ഭാഗമായിരുന്ന സ്റ്റാര്‍ക്ക് പിന്നീട് ഇത്രയും വര്‍ഷങ്ങളില്‍ ഐപിഎല്‍ കളിച്ചിട്ടില്ല.
 
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓസീസിനായി കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്നതിനായാണ് ചില കാര്യങ്ങള്‍ ചെയ്യരുതെന്ന് എനിക്ക് തീരുമാനിക്കേണ്ടി വന്നത്. ഐപിഎല്ലില്‍ നിന്നും ലഭിക്കുന്ന പ്രതിഫലം മികച്ചതാണ്. പക്ഷേ ഓസീസിനായി 100 ടെസ്റ്റുകള്‍ കളിക്കുക എന്നതാണ് എനിക്ക് പ്രധാനം. ഞാന്‍ അവിടെ എത്തിയാലും ഇല്ലെങ്കിലും എനിക്ക് ചെയ്യാനാകുന്ന ഏറ്റവും വലിയ കാര്യങ്ങളില്‍ ഒന്നാകും അത്. 10 വര്‍ഷത്തിലേറെയായി 3 ഫോര്‍മാറ്റുകളിലും കളിക്കാന്‍ ശ്രമിക്കുന്നു. ഇത്രയും ദൂരം എത്തിയതില്‍ ഞാന്‍ നന്ദിയുള്ളവനാണ്. ഒരു ഇടംകയ്യന്‍ പേസര്‍ എന്ന് ടീമിലേക്ക് എത്തുന്നുവോ അന്ന് വിരമിക്കാന്‍ സമയമായതായി ഞാന്‍ അറിയും. സ്റ്റാര്‍ക് പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിശാലഹൃദയനായ ഫിഫ ക്ഷമിച്ചു, റൊണാൾഡോയ്ക്ക് ലോകകപ്പിലെ ആദ്യമത്സരത്തിൽ തന്നെ കളിക്കാം

ടി20 ലോകകപ്പ് ഫൈനലിൽ ഓസീസിനെ കിട്ടണം, 2023ലെ പ്രതികാരം വീട്ടാനുണ്ട്: സൂര്യകുമാർ യാദവ്

Gautam Gambhir: നാട്ടില്‍ ഒരുത്തനും തൊട്ടിരുന്നില്ല, ഗംഭീര്‍ വന്നു കഥ കഴിഞ്ഞു !

Gautam Gambhir: ഏഷ്യാകപ്പും ചാമ്പ്യൻസ് ട്രോഫിയും ഞാനാണ് നേടിതന്നത്, തോൽവിയിലും ന്യായീകരണം

World Test Championship: കളി തോറ്റു, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടേബിളിൽ പാകിസ്ഥാനും പിന്നിലായി ഇന്ത്യ

അടുത്ത ലേഖനം
Show comments