സാരിയിൽ ബാറ്റും കയ്യിലേന്തി മിതാലി രാജ്, ഫൈനലിന് മുൻപ് ഇന്ത്യൻ ടീമിനെ പ്രചോദിപ്പിച്ച് വീഡിയോ

അഭിറാം മനോഹർ
ശനി, 7 മാര്‍ച്ച് 2020 (17:39 IST)
ഐസിസി വനിത ടി20 ലോകകപ്പ് ഫൈനലിന് മുൻപ് ടീം ഇന്ത്യക്ക് ആശംസകളുമായി ഇതിഹാസ ഇന്ത്യൻ താരം മിതാലി രാജ്. വനിത ക്രിക്കറ്റ് സംഘത്തിന് പ്രചോദനമാവാൻ സാരിയിൽ ബാറ്റ് ചെയ്തുകൊണ്ടാണ് മിതാലി ആശംസയുമായി രംഗത്തെത്തിയത്. ഇൻസ്റ്റഗ്രാമിൽ മിതാലി രാജ് പങ്കുവെച്ച വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്.
 
2017 ലോകകപ്പില്‍ ടീം ഇന്ത്യയെ ഫൈനലിലെത്തിച്ച നായികയാണ് മിതാലി രാജ്. ആദ്യമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ 6,000 റൺസ് പിന്നിട്ട വനിത താരം ആദ്യമായി 200 മത്സരങ്ങൾ പിന്നിട്ട താരം എന്നിങ്ങനെ ഒട്ടേറെ റെക്കോഡുകൾക്ക് കൂടി അവകാശിയാണ് മുൻ ഇന്ത്യൻ താരം. നിലവിൽ ടീം ഇന്ത്യയിലെ തന്നെ പല ക്രിക്കറ്റ് താരങ്ങളുടെയും ആരാധനപാത്രമായ മിതാലി സാരിയിൽ ബാറ്റ് ചെയ്തുകൊണ്ടാണ് ടീമിന് ആശംസകൾ നൽകിയത്. ഞങ്ങൾക്കും കഴിയുമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുക. കമോൺ ടീം ഇന്ത്യ നാട്ടിലേക്ക് ട്രോഫി എത്തിക്കുക മിതാലി വീഡിയോയിൽ പറയുന്നു. അന്താരാഷ്ട്ര വനിത ദിനത്തോട് കൂടി അനുബന്ധിച്ചാണ് താരം ടീമംഗങ്ങൾക്ക് ആശംസകളുമായി രംഗത്തെത്തിയത്.
 
 
 
 
 
 
 
 
 
 
 
 
 
 

Every saree talks more than you and I know! It never tells you to fit in, it makes you stand out. This Women's day, #StartSomethingPriceless and show the world that we can do it too. It's time you start living life #OnYourTerms. Follow @CitiIndia page for more inspiring stories of women living life on their own terms. @mastercardindia

A post shared by Mithali Raj (@mithaliraj) on

വിഖ്യാത മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഞായറാഴ്‌ച ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ കലശപോരാട്ടം. ലോകകപ്പിലെ ആദ്യ കിരീടം ഇന്ത്യ ലക്ഷ്യമിടുമ്പോൾ അഞ്ചാം കിരീടനേട്ടമാണ് ഓസീസ് ലക്ഷ്യമിടുന്നത്.ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് 12.30നാണ് മത്സരം ആരംഭിക്കുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: ശ്രേയസ് അയ്യരെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

India vs Australia, 1st T20I: മഴ വില്ലനായി, ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ടി20 ഉപേക്ഷിച്ചു

ബാറ്റിങ്, ബൗളിംഗ്, ഓൾ റൗണ്ടർ: 3 റാങ്കിങ്ങിലും ആദ്യ 3 സ്ഥാനത്ത്, അമ്പരപ്പിക്കുന്ന നേട്ടം സ്വന്തമാക്കി ആഷ് ഗാർഡ്നർ

Rohit Sharma: അന്ന് കോലിയുടെ നിഴലില്‍ രണ്ടാമനാകേണ്ടി വന്നവന്‍, ഇന്ന് സാക്ഷാല്‍ സച്ചിനെ മറികടന്ന് സ്വപ്‌നനേട്ടം; ഹിറ്റ്മാന്‍ പറയുന്നു, 'ഒന്നും കഴിഞ്ഞിട്ടില്ല'

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Women's ODI Worldcup Final : മഴ കളിമുടക്കിയാൽ കിരീടം ആർക്ക്?, ഇന്ത്യ- ദക്ഷിണാഫ്രിക്ക ഫൈനലിൽ വില്ലനായി മഴയെത്താൻ സാധ്യത

Sanju Samson: സഞ്ജു ഡൽഹിയിലേക്ക് തന്നെ, പകരമായി ഇന്ത്യൻ സൂപ്പർ താരത്തെ കൈമാറും, അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ നീക്കങ്ങൾ

Women's ODI Worldcup Final : ഒരു വിജയമകലെ ലോകകിരീടം, പക്ഷേ ഇന്ത്യയ്ക്ക് കാര്യങ്ങൾ എളുപ്പമല്ല

ഒരു ജയത്തിന്റെ ദൂരം, ലോകകപ്പ് സ്വന്തമാക്കിയാല്‍ ഇന്ത്യന്‍ വനിതകളെ കാത്തിരിക്കുന്നത് വമ്പന്‍ പ്രതിഫലം, 125 കോടിയെന്ന് റിപ്പോര്‍ട്ടുകള്‍

ഇന്ത്യ ലോകകപ്പ് നേടിയാൽ ജെമീമ ഗിത്താർ വായിക്കുമെങ്കിൽ ഞാൻ പാടും, സുനിൽ ഗവാസ്കർ

അടുത്ത ലേഖനം
Show comments