ദുലീപ് ട്രോഫിയിൽ കളിക്കാമെങ്കിൽ ഏഷ്യാകപ്പിലും കളിക്കാമായിരുന്നല്ലോ, ഫിറ്റ്നസല്ല പ്രശ്നം, തുറന്ന് പറഞ്ഞ് ഷമി

അഭിറാം മനോഹർ
വ്യാഴം, 28 ഓഗസ്റ്റ് 2025 (17:27 IST)
2025 ഏഷ്യാ കപ്പിനുള്ള ടീമില്‍ ഇടം ലഭിക്കാതിരുന്നതിനെ കുറിച്ച് പ്രതികരണവുമായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. 2023ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്തിയതിന് ശേഷം ഇന്ത്യന്‍ ടീമില്‍ ഷമിക്ക് ഇടം ലഭിച്ചിട്ടില്ല. ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ 15 അംഗ സംഘത്തിലും റിസര്‍വ് പട്ടികയിലും ഇടം പിടിക്കാന്‍ താരത്തിനായില്ല. നിലവില്‍ ദുലീപ് ട്രോഫി മത്സരങ്ങള്‍ക്കായി തയ്യാറെടുക്കുകയാണ് താരം. ഇതിനിടെയാണ് ഏഷ്യാകപ്പ് സെലക്ഷനെ പറ്റി താരം പ്രതികരിച്ചത്.
 
2024ല്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലാണ് ഷമി ഇന്ത്യയ്ക്കായി അവസാനമായി കളിച്ചത്. കഴിഞ്ഞ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി താരം കളിച്ചെങ്കിലും 9 മത്സരങ്ങളില്‍ നിന്നും വെറും 6 വിക്കറ്റുകള്‍ മാത്രമായിരുന്നു താരത്തിന് നേടാനായത്. പിന്നാലെ ടെസ്റ്റ് പരമ്പരയില്‍ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ പറഞ്ഞ് താരത്തെ ഒഴിവാക്കിയിരുന്നു. ഏഷ്യാകപ്പ് ടീമിലും അവസരം ലഭിക്കാതെ വന്നതോടെയാണ് ഷമിയുടെ പ്രതികരണം. ഞാന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. ടീമിനായി ഞാന്‍ ശരിയായ ഓപ്ഷന്‍ ആണെന്ന് തോന്നുന്നുവെങ്കില്‍ തിരഞ്ഞെടുക്കുക. അല്ലെങ്കില്‍ പ്രശ്‌നമില്ല. തിരഞ്ഞെടുക്കുന്നവര്‍ക്ക് ഇന്ത്യാ ടീമിനോട് വലിയ ഉത്തരവാദിത്തമുണ്ട്. ഞാന്‍ ദുലീപ് ട്രോഫി കളിക്കാന്‍ തയ്യാറാണെങ്കില്‍ ടി20 ക്രിക്കറ്റിലും കളിക്കാന്‍ സാധിക്കുമല്ലോ. തന്റെ നേര്‍ക്ക് വരുന്ന ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ സൂചിപ്പിച്ച് ഷമി പറഞ്ഞു.
 
അതേസമയം ദുലീപ് ട്രോഫിയില്‍ കളിച്ച് മികവ് തെളിയിക്കാനുള്ള ശ്രമത്തിലാണ് ഷമി. അടുത്തിടെ എന്‍സിഎയില്‍ നടത്തിയ ബ്രോങ്കോ ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ താരത്തിനായിരുന്നു. തിരിച്ചുവരാനാകുമെന്നതില്‍ വലിയ പ്രതീക്ഷയില്ലെങ്കിലും അവസരം ലഭിച്ചാല്‍ തന്റെ നൂറ് ശതമാനവും ടീമിനായി നല്‍കുമെന്നാണ് ഷമി വ്യക്തമാക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs Australia T20 Series: ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി 20 പരമ്പര ഇന്ത്യക്ക്, അഞ്ചാം മത്സരം ഉപേക്ഷിച്ചു; അഭിഷേക് പരമ്പരയിലെ താരം

Abhishek Sharma: റെക്കോര്‍ഡുകള്‍ ഓരോന്നായി ചെക്കന്‍ പൊളിച്ചു തുടങ്ങി; ടി20 യില്‍ 1000 തികച്ച് അഭിഷേക് ശര്‍മ

പന്തിന് പരിക്ക്, ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കൊരുങ്ങുന്ന ഇന്ത്യയ്ക്ക് തിരിച്ചടി

India vs Australia 5th T20I: സഞ്ജുവിനു ഇന്നും അവഗണന; ഇന്ത്യ ബാറ്റ് ചെയ്യുന്നു

മെസ്സിയും യമാലും നേർക്കുനേർ വരുന്നു, ഫൈനലീസിമ മത്സരതീയതിയായി, ലുസൈൽ സ്റ്റേഡിയം വേദിയാകും

അടുത്ത ലേഖനം
Show comments