Webdunia - Bharat's app for daily news and videos

Install App

ആരുടെ ബാറ്റിങ്ങാണ് ഇഷ്ടം, കോഹ്‌ലിയുടേയോ അതോ രോഹിതിന്റെയോ ? കുഴയ്ക്കുന്ന ചോദ്യത്തിന് ഷമിയുടെ ഉത്തരം !

Webdunia
ചൊവ്വ, 12 മെയ് 2020 (13:39 IST)
ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും, നിശ്ചിത ഓവർ ക്രിക്കറ്റിലെ ഉപനായകൻ രോഹിത് ശർമയും. തന്റെ റെക്കോർഡുകൾ തിരിത്താൻ സാധ്യതയുള്ള താരങ്ങൾ എന്ന് സക്ഷാൻ സച്ചിൻ ടെൻഡുൽക്കർ തന്നെ വ്യക്തമാക്കിയിട്ടുള്ള താരങ്ങളാണ് ഇരുവരും. ബൗളർമാരെ മനോഹരമായി നേരിടുന്ന താരങ്ങൾ. ഇവരിൽ ആരുടെ ബാറ്റിങ്ങാണ് കൂടുതൽ ഇഷ്ടം എന്ന് ചോദിച്ചാൽ അതൊരു കുഴയ്ക്കുന്ന ചോദ്യം തന്നെയായിരിയ്ക്കും പ്രത്യേകിച്ച് ഇന്ത്യൻ ടീമിലെ ഒരു താരത്തോടാണ് ചോദ്യം എങ്കിൽ.
 
ഈ ചോദ്യത്തെ അഭിമുഖീകരിക്കേണ്ടി വന്നിരിയ്ക്കുകയാണ് ഇന്ത്യൻ സുപ്പർ പേസർ മുഹമ്മദ് ഷമിക്ക്. ഒരു നഗരത്തില്‍ രണ്ട് സ്ഥലത്തുള്ള മത്സരങ്ങളില്‍ രോഹിതും കോഹ്‌ലിയും ഒരേ സമയം ബാറ്റ് ചെയ്യാനിറങ്ങിയാല്‍ ആരുടെ കളി കണാനാണ് ഇഷ്ടമെന്നായിരുന്നു ഒരു യുട്യൂബ് ചാനലിലെ അഭിമുഖത്തിൽ ഷമിക്ക് മുന്നിലെത്തിയ ചോദ്യം. അതിന് കൃത്യമായ ഉത്തരവും ഷമി നൽകി. രോഹിത് ശര്‍മയുടെ ബാറ്റിങ് കാണാനാണ് താന്‍ പോവുക എന്നായിരുന്നു ഷമിയുടെ ഉത്തരം. 
 
ടെസ്റ്റിലും ഏകദിനത്തിലും മികച്ച റെക്കോര്‍ഡുകളാണ് കോഹ്‌ലിക്കുള്ളത്. അദ്ദേഹത്തിന്റെ ബാറ്റിങ് മികവ് സമാനതകളില്ലാത്തതാണെന്ന കാര്യത്തിലും ഒരു തര്‍ക്കവും ഇല്ല എന്നാല്‍ രോഹിത് ഒരു ബൗളറെ നേരിടുമ്പോള്‍ പ്രകടിപ്പിക്കുന്ന മനോഹാരിത അസാധ്യമാണ്. താനൊരു ആക്രമണകാരിയായ ബാറ്റ്‌സ്മാനാണെന്ന് ബൗളര്‍ക്ക് തോന്നാത്ത വിധം അത്ര മനോഹരമായാണ് രോഹിത് ബാറ്റ് ചെയ്യുക. ഷമി പറഞ്ഞു

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

സച്ചിനും കോലിയ്ക്കും കിട്ടുന്ന ആദരവ് അർഹിക്കുന്ന താരമാണ് ബുമ്ര, നിർഭാഗ്യവശാൽ അത് ലഭിക്കുന്നില്ല: ആർ അശ്വിൻ

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

97 റൺസ് കൂടെ വേണം, ഗവാസ്കറിൻ്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ജയ്സ്വാളിന് അവസരം

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

അടുത്ത ലേഖനം
Show comments