Webdunia - Bharat's app for daily news and videos

Install App

Mohammed Siraj vs Travis Head: 'കേറി പോടോ'; സെഞ്ചുറിയടിച്ച ഹെഡിന്റെ കുറ്റിയിളക്കി സിറാജ്, കൂവി ഓസീസ് ആരാധകര്‍ (വീഡിയോ)

ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന്റെ 82-ാം ഓവറിലാണ് സംഭവം

രേണുക വേണു
ശനി, 7 ഡിസം‌ബര്‍ 2024 (15:46 IST)
Mohammed Siraj

Mohammed Siraj vs Travis Head: അഡ്‌ലെയ്ഡ് ടെസ്റ്റിന്റെ രണ്ടാം ദിനം നാടകീയ രംഗങ്ങള്‍. സെഞ്ചുറി നേടിയ ഓസ്‌ട്രേലിയന്‍ താരം ട്രാവിസ് ഹെഡിനോടു ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് മോശമായി പെരുമാറി. ഓസീസ് ആരാധകര്‍ സിറാജിനെ കൂവി പരിഹസിച്ചു. 
 
ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന്റെ 82-ാം ഓവറിലാണ് സംഭവം. സിറാജ് എറിഞ്ഞ അഞ്ചാം പന്തില്‍ ട്രാവിസ് ഹെഡ് ക്ലീന്‍ ബൗള്‍ഡ് ആകുകയായിരുന്നു. ഹെഡിനെ പുറത്താക്കിയതിനു പിന്നാലെ സിറാജ് 'ചൂടേറിയ' യാത്രയയപ്പ് നല്‍കി. 'ഡ്രസിങ് റൂമിലേക്ക് കയറി പോ' എന്നു പോലും സിറാജ് ഹെഡിനെ നോക്കി പറഞ്ഞു. ദേഷ്യം വന്ന ഹെഡും സിറാജിനോടു കയര്‍ത്തു സംസാരിച്ചു. തങ്ങളുടെ താരത്തിനെതിരെ സ്ലെഡ്ജിങ് നടത്തിയ മുഹമ്മദ് സിറാജിനെ നോക്കി ഓസീസ് ആരാധകര്‍ കൂവിവിളിക്കുകയും ചെയ്തു. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോലിയും സിറാജിനെ ശാന്തനാക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. 
 
141 പന്തുകള്‍ നേരിട്ട ഹെഡ് 17 ഫോറും നാല് സിക്‌സും സഹിതം 140 റണ്‍സെടുത്ത് ഓസീസിന്റെ ടോപ് സ്‌കോററായി. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ഹെഡ് അക്ഷരാര്‍ഥത്തില്‍ ഇന്ത്യക്ക് തലവേദന സൃഷ്ടിക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

Australia vs India, 2nd Test: ഇന്നിങ്‌സ് തോല്‍വി മണത്ത് ഇന്ത്യ; ആര് രക്ഷിക്കും ഇനി?

Rohit Sharma: 'പേരിനൊരു ക്യാപ്റ്റന്‍, എതിരാളികള്‍ക്ക് ഫ്രീ വിക്കറ്റ്'; രോഹിത് ടെസ്റ്റില്‍ നിന്ന് വിരമിക്കണമെന്ന് ആരാധകര്‍

'DSP സിറാജ് കൊഞ്ചം ഓവറാണ്'; ലബുഷെയ്‌നു നേരെ പന്ത് വലിച്ചെറിഞ്ഞതില്‍ വിമര്‍ശനം (വീഡിയോ)

Rohit Sharma: ഈ ടീം തന്നെയാണോ പെര്‍ത്തില്‍ ജയിച്ചത് ? രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിക്ക് വിമര്‍ശനം

Ind vs Aus 2nd Test: ഇന്ത്യൻ ബൗളിംഗിന് മുന്നിൽ പിടിച്ച് നിന്ന് ഓസീസ്, ആദ്യം ദിനം അവസാനിക്കുമ്പോൾ 86/1 എന്ന നിലയിൽ

അടുത്ത ലേഖനം
Show comments