Webdunia - Bharat's app for daily news and videos

Install App

‘ധോണി ഇനി നീലക്കുപ്പായത്തില്‍ കളിക്കില്ല; വെളിപ്പെടുത്തലുമായി മുന്‍‌ താരം

‘ധോണി ഇനി നീലക്കുപ്പായത്തില്‍ കളിക്കില്ല; വെളിപ്പെടുത്തലുമായി മുന്‍‌ താരം

Webdunia
ഞായര്‍, 28 ഒക്‌ടോബര്‍ 2018 (11:57 IST)
ഇന്ത്യന്‍ ക്രിക്കറ്റിന് നേട്ടങ്ങള്‍ മാത്രം സമ്മാനിച്ച മുന്‍ ക്യാപ്‌റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയെ ഇനി
നീലക്കുപ്പായത്തില്‍ കാണാന്‍ കഴിയില്ലെന്ന് മുന്‍ താരം. ഇന്ത്യയുടെ ട്വന്റി-20 മത്സരങ്ങള്‍ ധോണി ഇനി ഉണ്ടാകില്ലെന്നാണ് ആകാശ് ചോപ്ര പ്രതികരിച്ചത്.

“വെസ്‌റ്റ് ഇന്‍ഡീസിനും ഓസ്‌ട്രേലിയ്‌ക്കും എതിരായ ട്വന്റി-20 ടീമും പ്രഖ്യാപിച്ചു. 17 അംഗ ടീമിലും ധോണിയില്ല. ഇനിയൊരു ട്വന്റി-20 ടീമില്‍ ഇന്ത്യയുടെ നീലക്കുപ്പായത്തില്‍ ധോണിയെ കാണാന്‍ സാധിച്ചെന്ന് വരില്ല”- എന്നായിരുന്നു ചോപ്രയുടെ ട്വീറ്റ്.

ടീമിന്റെ ഭാവി കണക്കിലെടുത്താണ് ധോണിയെ ടീമില്‍ നിന്നും ഒഴിവാക്കിയതെന്ന് പ്രധാന സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ് വ്യക്തമാക്കിയിരുന്നു.

ലോകകപ്പ് മുന്നില്‍ നില്‍ക്കെ ധോണിയെ നിലനിര്‍ത്തിക്കൊണ്ടൊരു പരീക്ഷണം വേണ്ടെന്ന നിലപാടിലേക്കാണ് ബി സി സി ഐ നീങ്ങുന്നത്. ഋഷഭ് പന്ത്, സഞ്ജു വി സാംസണ്‍ തുടങ്ങിയ യുവതാരങ്ങള്‍ അവസരം കാത്ത് നില്‍ക്കുന്നതാണ് ഇതിനു കാരണം.

പന്തിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കി വളര്‍ത്തി കൊണ്ടുവരാനാണ് സെലക്ഷന്‍ കമിറ്റിയുടെ തീരുമാനം.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Kolkata Knight Riders vs Punjab Kings: ബെയര്‍സ്‌റ്റോ കൊടുങ്കാറ്റില്‍ കൊല്‍ക്കത്ത 'എയറില്‍'; പഞ്ചാബിന് ചരിത്ര ജയം

ദേവ്ദത്തിനെ കൊടുത്ത് ആവേശിനെ വാങ്ങി, രാജസ്ഥാൻ റോയൽസിനടിച്ചത് രണ്ട് ലോട്ടറി

അണ്ണന്‍ അല്ലാതെ വേറാര്, ടി20 ലോകകപ്പിന്റെ അംബാസഡറായി യുവരാജിനെ പ്രഖ്യാപിച്ച് ഐസിസി

T20 Worldcup: കോലിയും വേണ്ട, ഹാര്‍ദ്ദിക്കും വേണ്ട: ലോകകപ്പിനായുള്ള തന്റെ ഇലവന്‍ പ്രഖ്യാപിച്ച് സഞ്ജയ് മഞ്ജരേക്കര്‍

14 കളികളിലും ഓപ്പണർമാർക്ക് തിളങ്ങാനാകില്ലല്ലോ, ഹൈദരാബാദിന്റെ തോല്‍വിയില്‍ ഡാനിയേല്‍ വെറ്റോറി

അടുത്ത ലേഖനം
Show comments