Webdunia - Bharat's app for daily news and videos

Install App

തീ പിടുത്തത്തിനിടെ വമ്പന്‍ മോഷണം; ധോണിക്ക് നഷ്‌ടമായത് നിസാര വസ്‌തുക്കളല്ല

തീ പിടുത്തത്തിനിടെ കൊള്ളയടി; ധോണിക്ക് നഷ്‌ടമായത് നിസാര വസ്‌തുക്കളല്ല

Webdunia
തിങ്കള്‍, 20 മാര്‍ച്ച് 2017 (09:53 IST)
ഹോട്ടലില്‍ ഉണ്ടായ തീ പിടുത്തത്തില്‍ നിന്ന് മഹേന്ദ്ര സിംഗ് ധോണിയും ജാർഖണ്ഡ് ടീം അംഗങ്ങളും രക്ഷപ്പെടുന്നതിനിടെ മഹേന്ദ്ര സിംഗ് ധോ​ണി​യു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ മോ​ഷ​ണം പോ​യി.

ഐ ​ഫോ​ൺ അ​ട​ക്കമുള്ള മൂ​ന്നു മൊ​ബൈ​ൽ ഫോ​ണു​ക​ളാ​ണ് മോ​ഷ​ണം ​പോ​യ​തെങ്കിലും തെരച്ചിലിനൊടുവില്‍ കാണാതായ ഫോണുകൾ തിരികെക്കിട്ടി. മുറി വൃത്തിയാക്കാനെത്തിയ ഹോട്ടൽ ജീവനക്കാരിലൊരാൾ ആരുടേതെന്നറിയാതെ ഫോണുകൾ എടുത്തതാണെന്നും ആവശ്യപ്പെട്ടയുടൻ തിരികെ നൽകിയെന്നും പൊലീസ് അറിയിച്ചു.

വെ​ള്ളി​യാ​ഴ്ച​യാ​ണ് ധോ​ണി ഉ​ള്‍​പ്പെ​ട്ട ജാ​ര്‍​ഖ​ണ്ഡ് ക്രി​ക്ക​റ്റ് ടീം ​താ​മ​സി​ച്ചി​രു​ന്ന ഹോ​ട്ട​ലി​ല്‍ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. വെള്ളിയാഴ്ച രാവിലെ ആറു മണിയോടെയാണ് ടീം അംഗങ്ങള്‍ താമസിച്ചിരുന്ന ദ്വാരകയിലെ ഹോട്ടലിൽ തീപിടിത്തമുണ്ടായത്.

തീപിടിത്തം ഉണ്ടാകുമ്പോള്‍ ധോണിയടക്കമുള്ള താരങ്ങള്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കുകയായിരുന്നു. ഉടന്‍ തന്നെ താരങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് അധികൃതര്‍ മാറ്റുകയായിരുന്നു. വി​വ​രം അ​റി​ഞ്ഞെ​ത്തി​യ പൊലീ​സും 30 യൂ​ണി​റ്റ് ഫ​യ​ര്‍
ഫോ​ഴ്‌​സും ചേ​ര്‍​ന്നു 10 മ​ണി​യോ​ടെ തീ ​അ​ണ​ച്ചത്.

ടീം അംഗങ്ങള്‍ ഗ്രൗണ്ടിലേക്കു പുറപ്പെടുന്നതിനു തൊട്ടു മുമ്പാണ് തീ പിടുത്തമുണ്ടായത്. താരങ്ങളുടെ ജേഴ്‌സിയടക്കമുള്ളവ തീ പിടുത്തത്തില്‍ നശിച്ചെന്നും വാര്‍ത്തകളുണ്ട്. വിദർഭ ട്രോഫിയിൽ ബംഗാളുമായുള്ള മത്സരത്തിനായാണ് ധോണിയും ടീം അംഗങ്ങളും ഡൽഹിയിലെത്തിയത്.

വായിക്കുക

Lord's Test 4th Day: നാലാമനായി ബ്രൂക്കും മടങ്ങി,ലോർഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ട് ബാറ്റിംഗ് തകർച്ചയിൽ

Iga swiatek : 6-0, 6-0, ഇത് ചരിത്രം, ഫൈനലിൽ ഒറ്റ ഗെയിം പോലും നഷ്ടപ്പെടുത്താതെ വിംബിൾഡൻ കിരീടം സ്വന്തമാക്കി ഇഗ സ്വിറ്റെക്

Lord's test: ഗിൽ കോലിയെ അനുകരിക്കുന്നു, പരിഹാസ്യമെന്ന് മുൻ ഇംഗ്ലണ്ട് താരം, ബുമ്രയ്ക്ക് മുന്നിൽ ഇംഗ്ലണ്ടിൻ്റെ മുട്ടിടിച്ചുവെന്ന് കുംബ്ലെ

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Lord's Test 4th Day: നാലാമനായി ബ്രൂക്കും മടങ്ങി,ലോർഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ട് ബാറ്റിംഗ് തകർച്ചയിൽ

Chelsea vs PSG: ഫിഫാ ക്ലബ് ലോകകപ്പിൽ ഇന്ന് കിരീടപോരാട്ടം, പിഎസ്ജിക്ക് എതിരാളികളായി ചെൽസി

ലഞ്ചിന് മുന്‍പെ സെഞ്ചുറി നേടണം, ആഗ്രഹം റിഷഭിനോട് പറഞ്ഞിരുന്നു, പന്തിന്റെ റണ്ണൗട്ടില്‍ പ്രതികരണവുമായി കെ എല്‍ രാഹുല്‍

Iga swiatek : 6-0, 6-0, ഇത് ചരിത്രം, ഫൈനലിൽ ഒറ്റ ഗെയിം പോലും നഷ്ടപ്പെടുത്താതെ വിംബിൾഡൻ കിരീടം സ്വന്തമാക്കി ഇഗ സ്വിറ്റെക്

തീർന്നെന്ന് ആര് പറഞ്ഞു, തുടർച്ചയായ അഞ്ചാം മത്സരത്തിലും ഇരട്ട ഗോളോടെ മെസ്സി

അടുത്ത ലേഖനം
Show comments