Webdunia - Bharat's app for daily news and videos

Install App

2019 ലോകകപ്പ് ടീമില്‍ നിന്ന് ധോണിയെ ഒഴിവാക്കാന്‍ ആലോചന നടന്നു !

Webdunia
ഞായര്‍, 12 ഡിസം‌ബര്‍ 2021 (08:17 IST)
2019 ഏകദിന ലോകകപ്പ് ടീമില്‍ നിന്ന് മഹേന്ദ്രസിങ് ധോണിയെ ഒഴിവാക്കാന്‍ ആലോചിച്ചിരുന്നതായി റിപ്പോര്‍ട്ട്. റിഷഭ് പന്തിനെ മുഖ്യ വിക്കറ്റ് കീപ്പര്‍ ബാറ്ററായി പരിഗണിച്ച് ശ്രേയസ് അയ്യര്‍, അമ്പാട്ടി റായിഡു എന്നിവരില്‍ ഒരാളെ മധ്യനിര ബാറ്ററായി സ്‌ക്വാഡില്‍ കൊണ്ടുവരാനാണ് ആലോചന നടന്നിരുന്നത്. എന്നാല്‍, ധോണിയെ ഒഴിവാക്കാതിരിക്കാന്‍ ബിസിസിഐയില്‍ നിന്ന് സമ്മര്‍ദമുണ്ടായിരുന്നതായി വാര്‍ത്തകളുണ്ട്. റിഷഭ് പന്ത്, മഹേന്ദ്രസിങ് ധോണി, ദിനേശ് കാര്‍ത്തിക് എന്നിങ്ങനെ മൂന്ന് വിക്കറ്റ് കീപ്പര്‍മാരെ ടീമില്‍ എടുത്തതില്‍ തനിക്ക് എതിര്‍പ്പുണ്ടായിരുന്നെന്ന് 2019 ലോകകപ്പ് സമയത്ത് മുഖ്യ പരിശീലകനായിരുന്ന രവി ശാസ്ത്രി വെളിപ്പെടുത്തിയതോടെയാണ് ഇക്കാര്യത്തില്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുന്നത്. ടീം സെലക്ഷനില്‍ തനിക്ക് വലിയ പങ്കുണ്ടായിരുന്നില്ലെന്നു രവി ശാസ്ത്രി പറഞ്ഞത്. എന്നാല്‍ ലോകകപ്പ് ടീമില്‍ മൂന്നു വിക്കറ്റ് കീപ്പര്‍മാരെ ഉള്‍പ്പെടുത്തിയതില്‍ എതിര്‍പ്പുണ്ടായിരുന്നു. എം.എസ്.ധോണി, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക് എന്നിവരെ ഒരുമിച്ച് ഉള്‍പ്പെടുത്തിയതിന്റെ യുക്തി എന്താണ്. അമ്പാട്ടി റായിഡുവിനോ ശ്രേയസ് അയ്യര്‍ക്കോ ടീമില്‍ സ്ഥാനം കൊടുക്കുന്നതില്‍ തെറ്റില്ലായിരുന്നു എന്നും രവി ശാസ്ത്രി പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

Yashwasi Jaiswal: ഫിനിഷ് ചെയ്യാൻ ഒരാൾ ക്രീസിൽ വേണമായിരുന്നുവെന്ന് മത്സരശേഷം ജയ്സ്വാൾ, അതെന്താ അങ്ങനൊരു ടോക്ക്, ജുറലും ഹെറ്റ്മെയറും പോരെയെന്ന് സോഷ്യൽ മീഡിയ

Rajasthan Royals: എല്ലാ കളികളും ജയിച്ചിട്ടും കാര്യമില്ല; സഞ്ജുവിന്റെ രാജസ്ഥാന്‍ പ്ലേ ഓഫ് കാണില്ലെന്ന് ഉറപ്പ്

Carlo Ancelotti: അര്‍ജന്റീന സൂക്ഷിക്കുക, ആഞ്ചലോട്ടി റയലില്‍ നിന്നും ബ്രസീലിലേക്ക്, ധാരണയിലെത്തിയെന്ന് റിപ്പോര്‍ട്ട്

Kerala Blasters: സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ഫൈനൽ പോരാട്ടം, സമ്മർദ്ദം താങ്ങാൻ കഴിയാത്തവർക്ക് ടീമിൽ കളിക്കാനാവില്ലെന്ന് പരിശീലകൻ ഡേവിഡ് കറ്റാല

എല്ലാം കാണുക

ഏറ്റവും പുതിയത്

Kolkata Knight Riders: മഴ ചതിച്ചു; പ്ലേ ഓഫ് കാണാതെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പുറത്ത്

Vaibhav Suryavanshi: വൈഭവ് സൂര്യവന്‍ശി പത്താം ക്ലാസില്‍ തോറ്റെന്ന് പ്രചരണം; പഠിക്കുന്നത് എട്ടാം ക്ലാസില്‍ !

Royal Challengers Bengaluru: ഇന്ന് ആര്‍സിബിയെ നയിക്കുക കോലിയെന്ന് റിപ്പോര്‍ട്ട്; വിസമ്മതിച്ചാല്‍ ജിതേഷ് ശര്‍മ

IPL 2025: ഐപിഎല്‍ ആരവം വീണ്ടും; ഇന്ന് ബെംഗളൂരുവും കൊല്‍ക്കത്തയും ഏറ്റുമുട്ടും

India A Squad: ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിനെ അഭിമന്യു ഈശ്വരന്‍ നയിക്കും, ശ്രേയസ് അയ്യര്‍ ഇല്ല

അടുത്ത ലേഖനം
Show comments