Webdunia - Bharat's app for daily news and videos

Install App

ധോണിയുടെ ടീമില്‍ നിന്ന് പോകുന്നുവെന്ന് ഉസ്‌മാന്‍ ഖവാജ; ആശ്വസിപ്പിച്ച് വാര്‍ണര്‍ രംഗത്തെത്തിയതോടെ ഓസീസ് താരം കൂളായി

ട്വിറ്ററിലൂടെയാണ് ഓസീസ് താരം ഈ കാര്യം പറഞ്ഞത്

Webdunia
വെള്ളി, 6 മെയ് 2016 (13:59 IST)
റൈസിംഗ് പൂനെ സൂപ്പര്‍ ജെയ്ന്റ്‌സ് താരം കെവിന്‍ പീറ്റേഴ്‌സണ്‍ പരുക്കേറ്റ് നട്ടിലേക്ക് മടങ്ങിയതോടെ പകരക്കാരനായി എത്തിയ ഓസ്‌ട്രേലിയന്‍ താരം ഉസ്‌മാന്‍ ഖവാജ നിരാശയില്‍. പൂനെ ടീം തന്ന ജേഴ്‌സിയില്‍ പേര് തെറ്റായി രേഖപ്പെടുത്തിയതിനൊപ്പം ഇഷ്‌ടമില്ലാത്ത നമ്പര്‍ തന്നതുമാണ് താരത്തെ ചൊടുപ്പിച്ചത്.

ട്വിറ്ററിലൂടെയാണ് ഓസീസ് താരം ഈ കാര്യം പറഞ്ഞത്. “ പൂനെ അവരുടെ ടീമില്‍ കളിക്കാന്‍ പ്രതീക്ഷിക്കുന്നത് 'khwaja'യെ ആണ്, വീട്ടിലേക്ക് മടങ്ങുന്നതാണ് എനിക്ക് നല്ലത് ”- എന്നാണ് ഖവാജ തമാശയോടെ ട്വീറ്റ് ചെയ്‌തത്. പിന്നാലെ സണ്‍‌റൈസേഴ്‌സ് താരവും ഓസ്‌ട്രേലിയന്‍ ടീമിലെ സഹതാരവുമായ ഡേവിഡ് വാര്‍ണര്‍ രംഗത്തെത്തുകയും ചെയ്‌തു. ജേഴ്‌സിയിലെ പിഴവില്‍ സങ്കടപ്പെടേണ്ടതില്ലെന്നും ഐ പി എല്ലിലേക്ക് സ്വാഗതമെന്നുമാണ് വാര്‍ണര്‍ പറഞ്ഞത്.

വാര്‍ണാറുടെ സന്ദേശത്തില്‍ ഖവാജ നന്ദി പറയുകയും മറ്റൊരു ഇഷ്ടപ്പെട്ട ജെഴ്‌സി നമ്പര്‍ സെലക്ട് ചെയ്യുമെന്നും അറിയിച്ചു.  ഓസീസ് ടീമില്‍ ഒന്നാണ് ഉസ്‌മാന്‍ ഖവാജയുടെ ജേഴ്‌സി നമ്പര്‍. ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയാണ് റൈസിംഗ് പൂനെ സൂപ്പര്‍ ജെയ്ന്റ്‌സിന്റെ നായകന്‍.

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Royal Challengers Bengaluru: മൊത്തം '18' ന്റെ കളി ! 18-ാം നമ്പര്‍ ജേഴ്‌സിയിട്ടവന്‍ കനിയണം; പ്ലേ ഓഫില്‍ കയറുമോ ആര്‍സിബി?

Sunil Chhetri: ഇന്ത്യയുടെ മെസിയും റൊണാള്‍ഡോയുമായ മനുഷ്യന്‍; ഇതിഹാസ ഫുട്‌ബോളര്‍ സുനില്‍ ഛേത്രി വിരമിക്കുന്നു !

Rajasthan Royals: ഇത് അവരുടെ സ്ഥിരം പരിപാടിയാണ് ! വീണ്ടും തോറ്റ് രാജസ്ഥാന്‍; എലിമിനേറ്റര്‍ കളിക്കേണ്ടി വരുമോ?

ടി20 ലോകകപ്പ്: ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള ഫൈനൽ പ്രവചിച്ച് ബ്രയൻ ലാറ

സഞ്ജുവല്ല, ഇന്ത്യയുടെ ലോകകപ്പ് ടീമിൽ കളിക്കേണ്ടത് റിഷഭ് പന്ത് തന്നെ, കാരണങ്ങൾ പറഞ്ഞ് ഗൗതം ഗംഭീർ

അടുത്ത ലേഖനം
Show comments