എം എസ് ധോനി എൻ്റെ ഇഷ്ട ഫിനിഷർ: ഡേവിഡ് മില്ലർ

Webdunia
ചൊവ്വ, 11 ഒക്‌ടോബര്‍ 2022 (19:55 IST)
സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷർമാരിൽ ഒരാളായാണ് ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറെ കണക്കാക്കുന്നത്. ഐപിഎല്ലിലും ദേശീയ ജേഴ്സിയിലും മികച്ച പ്രകടനമാണ് താരം കാഴ്ച വെക്കുന്നത്. എതിരാളികളെ വലിച്ചുകീറുന്ന മില്ലർക്ക് കില്ലർ മില്ലർ എന്നൊരു പേരുകൂടിയുണ്ട്. ഇപ്പോഴിതാ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫിനിഷർ ആരെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം.
 
ഇന്ത്യയുടെ ഇതിഹാസതാരമായ എം എസ് ധോനിയാണ് തനിക്കേറ്റവും ഇഷ്ടപ്പെട്ട ഫിനിഷർ എന്നാണ് മില്ലർ പറയുന്നത്. ലോകക്കപ്പ് വിജയത്തിലടക്കം ധോനിയുടെ ഫിനിഷിങ്ങ് മികവ് ലോകം കണ്ടിരുന്നു. എതിരാളികളുടെ യാതൊരു സമ്മർദ്ദത്തിനും കീഴടങ്ങാതെയായിരുന്നു ധോനിയുടെ പ്രകടനങ്ങളെല്ലാം.
 
രാജ്യാന്തര ക്രിക്കറ്റിൽ 90 ടെസ്റ്റിൽ  4876 റണ്‍സും 350 ഏകദിനങ്ങളില്‍ 10773 റണ്‍സും 98 രാജ്യാന്തര ടി20കളില്‍ 1617 റണ്‍സും ഐപിഎല്ലിൽ 234 മത്സരങ്ങളില്‍ 4978 റണ്‍സും ധോനിയുടെ പേരിലുണ്ട്. നായകനെന്ന നിലയിൽ 2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും 2013ലെ ചാമ്പ്യൻസ് ട്രോഫിയും സ്വന്തമാക്കിയ താരം കൂടിയാണ് ധോനി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ODI World Cup 2023: ഇന്ത്യയുടെ ലോകകപ്പ് തോല്‍വിക്ക് രണ്ട് വയസ്; എങ്ങനെ മറക്കും ഈ ദിനം !

എന്തിനാണ് 3 ഫോർമാറ്റിലും നായകനാക്കി ഗില്ലിനെ സമ്മർദ്ദത്തിലാക്കുന്നത്, ഇന്ത്യയ്ക്ക് ഓൾ ഫോർമാറ്റ് ക്യാപ്റ്റനെ ആവശ്യമില്ല

നമ്മളേക്കാൾ നന്നായി വിദേശതാരങ്ങൾ സ്പിൻ കളിക്കുന്നു, ശരിക്കും നിരാശ തോന്നുന്നു, കൊൽക്കത്ത ടെസ്റ്റ് തോൽവിയിൽ ആർ അശ്വിൻ

ഓസ്ട്രേലിയയിലോ ഇംഗ്ലണ്ടിലോ തോറ്റാൽ ട്രാൻസിഷനാണെന്ന് പറഞ്ഞോളു, കളിച്ചുവളർന്ന സ്ഥലത്ത് തോൽക്കുന്നതിന് ന്യായീകരണമില്ല: ചേതേശ്വർ പുജാര

സ്ലോവാക്യയുടെ നെഞ്ചത്ത് ജർമനിയുടെ അഴിഞ്ഞാട്ടം, 6 ഗോൾ വിജയത്തോടെ ലോകകപ്പ് യോഗ്യത ഉറപ്പിച്ചു

അടുത്ത ലേഖനം
Show comments