ക്യാപ്റ്റനായി ഹാര്‍ദിക്കിനെ വേണ്ട; മുംബൈ ഇന്ത്യന്‍ ആരാധകര്‍ കലിപ്പില്‍, ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ട്രെന്‍ഡ് !

വാട്‌സ്ആപ്പ് ചാനലില്‍ ഇന്നു രാവിലെ വരെയുള്ള കണക്കനുസരിച്ച് 19,296 റിയാക്ഷനുകളാണ് ഈ പ്രഖ്യാപനത്തിനു ലഭിച്ചിരിക്കുന്നത്

Webdunia
ശനി, 16 ഡിസം‌ബര്‍ 2023 (12:21 IST)
രോഹിത് ശര്‍മയ്ക്കു പകരം ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് നായകനായി പ്രഖ്യാപിച്ചതില്‍ ആരാധകര്‍ക്ക് നീരസം. ഒരിക്കല്‍ ഫ്രാഞ്ചൈസിയെ തള്ളിപ്പറഞ്ഞു പോയവനെ ഇനി നായകനായി അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്. ഹാര്‍ദിക് സ്ഥാനമോഹിയാണെന്നും ടീമിനെ ഐക്യത്തോടെ നയിക്കാന്‍ അറിയില്ലെന്നുമാണ് ആരാധകരുടെ പക്ഷം. 
 
ഹാര്‍ദിക് പാണ്ഡ്യയായിരിക്കും പുതിയ നായകനെന്ന മുംബൈ ഇന്ത്യന്‍സിന്റെ ഔദ്യോഗിക വാട്‌സ്ആപ്പ് ചാനലിലെ പ്രഖ്യാപനത്തോട് അതിരൂക്ഷമായാണ് ആരാധകര്‍ പ്രതികരിച്ചിരിക്കുന്നത്. വാട്‌സ്ആപ്പ് ചാനലില്‍ ഇന്നു രാവിലെ വരെയുള്ള കണക്കനുസരിച്ച് 19,296 റിയാക്ഷനുകളാണ് ഈ പ്രഖ്യാപനത്തിനു ലഭിച്ചിരിക്കുന്നത്. അതില്‍ കൂടുതലും ഹാര്‍ദിക്കിനോടുള്ള നീരസം പരസ്യമാക്കിയുള്ള ആംഗ്രി റിയാക്ഷനുകളാണ്. ഇതുവരെ ഏഴായിരത്തില്‍ അധികം ആംഗ്രി റിയാക്ഷനുകള്‍ ഈ പ്രഖ്യാപനത്തിനു ലഭിച്ചിട്ടുണ്ട്. 
 
മാത്രമല്ല മുംബൈ ഇന്ത്യന്‍സിന്റെ ഇന്‍സ്റ്റഗ്രാം അണ്‍ഫോളോ ക്യാംപയ്‌നും നടക്കുന്നു. ആരാധകരുടെ വികാരത്തെ മാനിക്കാത്ത മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധിച്ചു നിരവധി പേരാണ് മുംബൈ ഇന്ത്യന്‍സിന്റെ ഇന്‍സ്റ്റഗ്രാം പേജ് അണ്‍ഫോളോ ചെയ്തിരിക്കുന്നത്. 13.3 മില്യണില്‍ അധികം ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് മുംബൈയ്ക്ക് ഉണ്ടായിരുന്നു. അതിപ്പോള്‍ 12.8 മില്യണ്‍ ആയി കുറഞ്ഞിരിക്കുകയാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: ശ്രേയസ് അയ്യരെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

India vs Australia, 1st T20I: മഴ വില്ലനായി, ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ടി20 ഉപേക്ഷിച്ചു

ബാറ്റിങ്, ബൗളിംഗ്, ഓൾ റൗണ്ടർ: 3 റാങ്കിങ്ങിലും ആദ്യ 3 സ്ഥാനത്ത്, അമ്പരപ്പിക്കുന്ന നേട്ടം സ്വന്തമാക്കി ആഷ് ഗാർഡ്നർ

Rohit Sharma: അന്ന് കോലിയുടെ നിഴലില്‍ രണ്ടാമനാകേണ്ടി വന്നവന്‍, ഇന്ന് സാക്ഷാല്‍ സച്ചിനെ മറികടന്ന് സ്വപ്‌നനേട്ടം; ഹിറ്റ്മാന്‍ പറയുന്നു, 'ഒന്നും കഴിഞ്ഞിട്ടില്ല'

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Jemimah Rodrigues: 'ഞാന്‍ കുളിക്കാന്‍ കയറി, അറിയില്ലായിരുന്നു മൂന്നാമത് ബാറ്റ് ചെയ്യാന്‍ ഇറങ്ങണമെന്ന്'; ജെമിമ റോഡ്രിഗസ്

India w vs Australian w: തകർത്തടിച്ച് ഓസീസ് വനിതകൾ, ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് മുന്നിൽ റൺമല

ഏഴിൽ ആറിലും തോൽക്കുന്നത് ലിവർപൂളിൻ്റെ നിലവാരമല്ല, റിസ്കെടുക്കാനാവില്ലായിരുന്നു: ആർനെ സ്ലോട്ട്

അഭിഷേക് നായര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുഖ്യ പരിശീലകന്‍

ടി20 ടീമിൽ അർഷദീപിന് ഇടമില്ല, എന്താണ് അവനോടുള്ള പ്രശ്നം?, ഗംഭീറിനെ ചോദ്യം ചെയ്ത് ആരാധകർ

അടുത്ത ലേഖനം
Show comments