Webdunia - Bharat's app for daily news and videos

Install App

തുടർ തോൽവികളിൽ നാണംകെട്ട് മുംബൈ ഇന്ത്യൻസ്: ടീമിന്റെ ഇനിയുള്ള സാധ്യതകൾ എങ്ങനെ?

Webdunia
തിങ്കള്‍, 18 ഏപ്രില്‍ 2022 (15:53 IST)
ഐപിഎൽ പതിനഞ്ചാം സീസണിലെ ഓരോ ടീമുകളുടെയും ആദ്യ അഞ്ച് മത്സരങ്ങൾ പിന്നിടുമ്പോൾ ടൂർണമെന്റിൽ ഇതുവരെയും വിജയിക്കാനാവാത്ത ടീമാണ് മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. തുടർച്ചയായ ആറ് മത്സരങ്ങളിൽ പരാജയപ്പെട്ട് നാണക്കേടിന്റെ പടുകുഴിയിലാണ് മുംബൈ ഇന്ത്യൻസ്.
 
ഇനിയുള്ള മത്സരങ്ങളിൽ ഒന്ന് പോലും തോൽക്കാതെ മുന്നേറിയാൽ മാത്രമേ മുംബൈക്ക് പ്ലേ ഓഫ് സാധ്യതയുള്ളു. ഒരു തോൽവി പോലും പുറത്തേക്കുള്ള വഴി തുറക്കുമെന്ന‌താണ് മുംബൈയുടെ നിലവിലെ സ്ഥിതി. മുംബൈ നായകൻ രോഹിത് ശർമയുടെയും കോടികൾ മുടക്കി ടീം വീണ്ടെടുത്ത വിക്കറ്റ് കീപ്പിങ് താരം ഇഷാൻ കിഷന്റെയും മോശം പ്രകടനമാണ് മുബൈയെ വലയ്ക്കുന്നത്.
 
ആറ് മത്സരങ്ങളിൽ 114 റൺസ് മാത്രമാണ് ഹിറ്റ്‌മാന്‍റെ സമ്പാദ്യം. സീസണില്‍ ഒരിക്കൽ പോലും അർധ സെഞ്ചുറി നേടാനും താരത്തിനായിട്ടില്ല. ജസ്‌പ്രീത് ബുമ്ര ഭേദപ്പെട്ട നിലയിൽ പന്തെറിയുന്നുണ്ടെങ്കിലും മറ്റാർക്കും പിന്തുണ നൽകാനാകുന്നില്ല എന്നതിനാൽ ബാറ്റിങ് നിരയിൽ നിന്നും മികച്ച പ്രകടനം വന്നാൽ മാത്രമെ മുംബൈയ്ക്ക് വിജയം സാധ്യമാവുകയുള്ളു.
 
ഐപിഎൽ ചരിത്രത്തില്‍ ആദ്യ ആറ് മത്സരങ്ങളിലും തോൽക്കുന്ന മൂന്നാമത്തെ ടീം മാത്രമാണ് മുംബൈ ഇന്ത്യൻസ്. 2014ൽ ആദ്യ അഞ്ച് മത്സരങ്ങളും തോറ്റ ശേഷം പ്ലേ ഓഫിലെത്തിയ ചരിത്രവും മുംബൈക്കുണ്ട്.  ഈ കണക്കുകൾ പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും നിലവിലെ സ്ഥിതിയിൽ എല്ലാ മത്സരവും ജയിച്ച് മുംബൈ പ്ലേ ഓഫിലേക്ക് യോഗ്യത നേടാനുള്ള സാധ്യത വിരളമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Jasprit Bumrah: അവസാന ടെസ്റ്റ് കളിക്കാനും തയ്യാര്‍; ടീം മാനേജ്‌മെന്റിനോടു ബുംറ

എന്നോട് കയര്‍ക്കരുത്, ഇന്ന് ബാറ്റിംഗ് വളരെ എളുപ്പമാണ്, റൂട്ടിന്റെ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെ പോസ്റ്റുമായി പീറ്റേഴ്‌സണ്‍

ബെന്‍ സ്റ്റോക്‌സിന്റെ പരിക്കില്‍ ഇംഗ്ലണ്ട് ക്യാമ്പില്‍ ആശങ്ക, അഞ്ചാം ടെസ്റ്റിനായി ജാമി ഓവര്‍ട്ടണെ തിരിച്ചുവിളിച്ചു

ലെജൻഡ്സ് ലീഗിൽ പറ്റില്ല, ഏഷ്യാകപ്പിൽ പാകിസ്ഥാനെതിരെ കളിക്കാം, ഇന്ത്യൻ നിലപാട് ഇരട്ടത്താപ്പെന്ന് പാകിസ്ഥാൻ മുൻ താരം

Divya Deshmukh: കൊനേരും ഹംപിയെ പരാജയപ്പെടുത്തി ലോക വനിതാ ചെസ് ലോകകപ്പ് കിരീടം ദിവ്യ ദേശ്മുഖിന്, നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരി

അടുത്ത ലേഖനം
Show comments