Webdunia - Bharat's app for daily news and videos

Install App

ജയ്‌സ്വാളിനെ പുറത്താക്കാന്‍ വമ്പന്‍ തയ്യാറെടുപ്പ്, വിജയിക്കുമോ നഥാന്‍ ലിയോണിന്റെ തന്ത്രങ്ങള്‍

അഭിറാം മനോഹർ
തിങ്കള്‍, 19 ഓഗസ്റ്റ് 2024 (19:30 IST)
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍- ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി പരമ്പരയ്ക്കുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങി ഓസീസ് സ്റ്റാര്‍ സ്പിന്നര്‍ നഥാന്‍ ലിയോണ്‍. ഇന്ത്യയ്‌ക്കെതിരെ മികച്ച റെക്കോര്‍ഡുള്ള താരം യുവതാരം യശ്വസി ജയ്‌സ്വാളിനെയാണ് പരമ്പരയില്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ജയ്‌സ്വാളിനെ പുറത്താക്കാനായി വലിയ തയ്യാറെടുപ്പാണ് താരം നടത്തുന്നത്.
 
കഴിഞ്ഞ വര്‍ഷം വെസ്റ്റിന്‍ഡീസിനെതിരെ സെഞ്ചുറി നേടി ടെസ്റ്റ് അരങ്ങേറ്റം ഗംഭീരമാക്കിയ ജയ്‌സ്വാള്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 2 ഇരട്ടസെഞ്ചുറികള്‍ അടക്കം പരമ്പരയില്‍ 712 റണ്‍സ് നേടിയിരുന്നു. ഞാന്‍ ജയ്‌സ്വാളിനെ ഇന്ന് വരെ കണ്ടിട്ടില്ല. പക്ഷേ അവന്‍ ഇംഗ്ലണ്ടിനെതിരെ കളിച്ച രീതി ഞാന്‍ സൂക്ഷ്മമായി തന്നെ വിലയിരുത്തിയിരുന്നു.  അവന്‍ എല്ലാ ബൗളര്‍മാര്‍ക്കും ഒരു വെല്ലുവിളിയാകുമെന്ന് തന്നെയാണ് കരുതുന്നത്.
 
കഴിഞ്ഞ പരമ്പരയില്‍ ജയ്‌സ്വാളിനെതിരെ പന്തെറിഞ്ഞ ഇംഗ്ലണ്ട് സ്പിന്നര്‍ ടോം ഹാര്‍ട്ട്ലിയുമായി താന്‍ സംസാരിച്ചിരുന്നുവെന്നും ലിയോണ്‍ പറഞ്ഞു. ഇംഗ്ലണ്ട് കൗണ്ടി സീസണില്‍ ലങ്കാഷെയറില്‍ ലിയോണിന്റെ സഹകളിക്കാരനാണ് ടോം ഹാര്‍ട്ലി. നീണ്ട 10 വര്‍ഷമായി ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി സ്വന്തമാക്കാനായിട്ടില്ല എന്ന നാണക്കേട് ഇത്തവണ മറികടക്കുമെന്ന പ്രതീക്ഷയിലാണ് ഓസ്‌ട്രേലിയ.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

മെഗാതാരലേലത്തിനുള്ള തീയ്യതിയും സ്ഥലവുമായി, ഐപിഎൽ കളിക്കാൻ ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ തള്ളികയറ്റം

42-ാം വയസില്‍ ഒരു പൂതി; ഐപിഎല്‍ താരലേലത്തിനു രജിസ്റ്റര്‍ ചെയ്ത് ആന്‍ഡേഴ്‌സണ്‍

പരിക്ക് മാറി വന്ന രണ്ടാം മത്സരത്തിൽ നെയ്മറിന് വീണ്ടും പരിക്ക്

മുറിവേറ്റ ഇന്ത്യയെ ഭയക്കണം, തോൽവി കണ്ട് സന്തോഷിക്കണ്ട, മുന്നറിയിപ്പുമായി ഓസീസ് താരം

പുജാരയും രഹാനെയും സ്പെഷ്യൽ പ്ലെയേഴ്സ്, ടി20 അല്ല ടെസ്റ്റ്, സ്വിഗും സീമും ഉള്ളപ്പോൾ ബാറ്റ് ചെയ്യുക എളുപ്പമല്ല, ഇന്ത്യൻ ബാറ്റർമാരെ ഓർമപ്പെടുത്തി ഗവാസ്കർ

അടുത്ത ലേഖനം
Show comments