സൂപ്പര്‍ ത്രില്ലര്‍ ! ഇതുപോലൊരു ടെസ്റ്റ് മത്സരം നിങ്ങള്‍ കണ്ടുകാണില്ല; ഫോളോണ്‍ ചെയ്ത ന്യൂസിലന്‍ഡിന് ഒടുവില്‍ ഒരു റണ്‍ ജയം

ന്യൂസിലന്‍ഡിന് വേണ്ടി നെയ്ല്‍ വാഗ്നര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി

Webdunia
ചൊവ്വ, 28 ഫെബ്രുവരി 2023 (10:20 IST)
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് നാടകീയ ജയം. ആദ്യ ഇന്നിങ്‌സില്‍ ഫോളോണ്‍ വഴങ്ങിയ ന്യൂസിലന്‍ഡ് രണ്ടാം ഇന്നിങ്‌സില്‍ അതിശയിപ്പിക്കുന്ന തിരിച്ചുവരവാണ് നടത്തിയത്. ഒരു റണ്‍ വിജയമാണ് കിവീസ് സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്‌സില്‍ 258 റണ്‍സ് വിജയലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ ഇംഗ്ലണ്ട് 256 റണ്‍സിന് ഓള്‍ഔട്ടായി. 
 
സ്‌കോര്‍ ബോര്‍ഡ് 
 
ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സ് : 435-8 ഡിക്ലയര്‍ 
 
ന്യൂസിലന്‍ഡ് ഒന്നാം ഇന്നിങ്‌സ് : 209 - 10 
 
ഫോളോണ്‍ വഴങ്ങി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ന്യൂസിലന്‍ഡ് 483-10 
 
ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് 256-10 
 
രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് നിരയില്‍ തിളങ്ങിയത് ജോ റൂട്ട് മാത്രം. 113 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്‌സും സഹിതം 95 റണ്‍സാണ് റൂട്ട് നേടിയത്. ബെന്‍ ഫോക്‌സ് 35 റണ്‍സും ബെന്‍ സ്റ്റോക്‌സ്, ബെന്‍ ഡക്കറ്റ് എന്നിവര്‍ 33 റണ്‍സ് വീതവും നേടി. മറ്റാര്‍ക്കും തിളങ്ങാനായില്ല. 
 
ന്യൂസിലന്‍ഡിന് വേണ്ടി നെയ്ല്‍ വാഗ്നര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. ടിം സൗത്തി, മാറ്റ് ഹെന്റി എന്നിവര്‍ മൂന്നും രണ്ടും വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. 
 
ഫോളോണ്‍ വഴങ്ങിയ ന്യൂസിലന്‍ഡിനെ സെഞ്ചുറി ഇന്നിങ്‌സോടെ മികച്ച നിലയിലേക്ക് എത്തിച്ചത് നായകന്‍ കെയ്ന്‍ വില്യംസണ്‍ ആണ്. വില്യംസണ്‍ 282 പന്തില്‍ 12 ഫോര്‍ സഹിതം 132 റണ്‍സ് നേടി. ടോം ബ്ലഡല്‍ 166 പന്തില്‍ 90 റണ്‍സും ടോം ലാതം 172 പന്തില്‍ 83 റണ്‍സും നേടി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

രോഹിത്തിനും കോലിയ്ക്കും വ്യക്തത കൊടുക്കണം, ഓരോ സീരീസിനും മാർക്കിട്ട് മുന്നോട്ട് പോകാനാവില്ല: എംഎസ്കെ പ്രസാദ്

എന്റെ കാലത്തായിരുന്നുവെങ്കില്‍ ഞാന്‍ ഉത്തരവാദിത്തം ഏറ്റെടുത്തേനെ: രവി ശാസ്ത്രി

IPL Mini Auction: മാക്സ്വെൽ ഇല്ല, താരലേലത്തിൽ എല്ലാ കണ്ണുകളും കാമറൂൺ ഗ്രീനിലേക്ക്

സീനിയർ താരങ്ങളും കോച്ചും തമ്മിൽ ഭിന്നത രൂക്ഷം, ഡ്രസ്സിംഗ് റൂമിൽ ഗംഭീറിനെ അവഗണിച്ച് കോലിയും രോഹിത്തും

പന്ത് പുറത്തിരിക്കും, ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിന്റെ സാധ്യതാ ടീം

അടുത്ത ലേഖനം
Show comments