Webdunia - Bharat's app for daily news and videos

Install App

Shaheen Afridi: ഒന്നും അങ്ങട്ട് മെനയാകുന്നില്ലല്ലോ... ബാബർ മാറിയിട്ടും തോൽവി ഒഴിയാതെ പാകിസ്ഥാൻ

അഭിറാം മനോഹർ
തിങ്കള്‍, 15 ജനുവരി 2024 (12:41 IST)
ന്യൂസിലൻഡിനെതിരായ രണ്ടാം ടി20യിലും പരാജയപ്പെട്ട് പാകിസ്ഥാൻ. ഹാമിൽട്ടണിൽ നടന്ന രണ്ടാം ടി20 മത്സരത്തിൽ 21 റൺസിനായിരുന്നു ന്യൂസിലൻഡിൻ്റെ വിജയം. ടോസ് നഷ്ടപ്പെട്ട ബാറ്റിംഗിനിറങ്ങിയ കിവീസ് 8 വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുത്തപ്പോൾ 19.3 ഓവറിൽ 173 റൺസിന് പാകിസ്ഥാൻ പുറത്തായി. കിവീസിനായി അർധസെഞ്ചുറിയുമായി തിളങ്ങിയ ഫിൻ അലനാണ് കളിയിലെ താരം.
 
ഫിൻ അലൻ 41 പന്തുകളിൽ നിന്നും 74 റൺസെടുത്തു പുറത്തായി. 24 പന്തുകളിലാണ് താരം അർധസെഞ്ചുറി തികച്ചത്. 15 പന്തിൽ 16 റൺസുമായി കെയ്ൻ വില്യംസണും 13 പന്തിൽ 25 റൺസുമായി മിച്ചൽ സാൻ്നറും കിവീസ് നിരയിൽ തിളങ്ങി. പാകിസ്ഥാന് വേണ്ടി ഹാരിസ് റൗഫ് 3 വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാനായി ബാബർ അസം 43 പന്തിൽ 66 റൺസും ഫഖർ സമൻ 25 പന്തിൽ 50 റൺസുമായി തിളങ്ങിയെങ്കിലും മറ്റാരും തന്നെ പാക് നിരയിൽ തിളങ്ങിയില്ല. നായകനായ ഷഹീൻ അഫ്രീദി 13 പന്തിൽ 22 റൺസുമായി തിളങ്ങിയെങ്കിലും പാകിസ്ഥാനെ രക്ഷിക്കാൻ അതൊന്നും മതിയായില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

England vs West Indies, 1st T20I: ആദ്യ ടി20 യില്‍ ഇംഗ്ലണ്ടിനു ജയം; സെഞ്ചുറിക്കരികെ ബട്‌ലര്‍ വീണു

India A vs England Lions: കെ.എല്‍.രാഹുല്‍ കരുത്തില്‍ ഇന്ത്യ; തിളങ്ങി കരുണും ജുറലും

Royal Challengers Bengaluru: ഒരു കപ്പ് കൊണ്ട് അഞ്ച് കപ്പുള്ളവരെ പിന്നിലാക്കി; ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും മൂല്യമുള്ള ഫ്രാഞ്ചൈസിയായി ആര്‍സിബി

sabalenka vs coco gauff: ഫ്രഞ്ച് ഓപ്പണിൽ സബലേങ്കയോ കൊക്കോഗഫോ?, വനിതാ വിഭാഗത്തിൽ കന്നികിരീടം ലക്ഷ്യമിട്ട് ആദ്യ 2 റാങ്കുകാർ

പരിക്ക് തളർത്തിയില്ല, ചെഹൽ ഐപിഎല്ലിൽ കളിച്ചത് ഒടിഞ്ഞ വാരിയെല്ലുമായി, വെളിപ്പെടുത്തി ആർ ജെ മഹ്‌വാഷ്

അടുത്ത ലേഖനം
Show comments