Webdunia - Bharat's app for daily news and videos

Install App

വീണ്ടും ചതി? ഇന്ത്യയ്ക്കനുകൂല വിധി പറഞ്ഞ് അമ്പയർമാർ; വിവാദം കത്തുന്നു

Webdunia
ഞായര്‍, 10 ഫെബ്രുവരി 2019 (14:26 IST)
ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരം ഏറെ നാടകീയമായ ഒരു പുറത്താകലിനു സാക്ഷ്യം വഹിച്ചു. 
രണ്ടാം ട്വന്റി20 മത്സരത്തിനിടെ ഡാരില്‍ മിച്ചലിന്റെ പുറത്താകല്‍ വിവാദത്തിന്റെ അലയൊലികള്‍ അവസാനിക്കുന്നതിനു മുമ്പേയാണ് പുതിയ വിവാദം.
 
ടിം സീഫെര്‍ട്ടിന്റെ വിക്കറ്റാണ് പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്. കുല്‍ദീപ് യാദവ് എറിഞ്ഞ ബോളില്‍ സീഫെര്‍ട്ടിനെ എംഎസ് ധോണി സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു. എന്നാല്‍, താരത്തിന്റെ കാല്‍ ക്രീസിന്റെ ലൈനിലായിരുന്നെങ്കിലും മൂന്നാം അമ്പയര്‍ ഔട്ട് വിളിക്കുകയായിരുന്നു. മത്സരത്തിന്റെ എട്ടാം ഓവറിലായിരുന്നു ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ഈ നാടകീയ സംഭവം. 
 
ഇതോടെ, സോഷ്യല്‍ മീഡിയയില്‍ ഇത് ഔട്ടല്ലെന്നും അമ്പയര്‍ക്ക് തെറ്റുപറ്റിയെന്നാണ് ആരോപണം ഉയരുന്നത്. ക്രീസില്‍ നിന്നും സീഫെർട്ടിന്റെ കാല് ഉയര്‍ന്നിട്ടുമില്ല, ലൈനില്‍ നിന്ന് മാറിയിട്ടുമില്ല. പിന്നെ എങ്ങിനെയാണ് അത് ഔട്ട് വിളിക്കുക എന്ന് സോഷ്യൽ മീഡിയ ചോദ്യമുയർത്തുകയാണ്. 25 ബോളിൽ നിന്ന് 43 റണ്‍സെടുത്ത് വെടിക്കെട്ട് പ്രകടനവുമായി ക്രീസിൽ ഫോമില്‍ നില്‍ക്കെയാണ് സീഫെര്‍ട്ട് പുറത്താകുന്നത്.
 
രണ്ട് മത്സരങ്ങളിലും അമ്പയര്‍ക്ക് തെറ്റ് പറ്റിയതോടെ സംഭവം കൂടുതല്‍ വിവാദമായേക്കും. രണ്ട് തീരുമാനങ്ങളും ഇന്ത്യയ്ക്ക് അനുകൂലമായിരുന്നു എന്നതാണ് ആശ്ചര്യം.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ബാറ്റര്‍മാരെ ഞങ്ങള്‍ നോട്ടമിട്ടിരുന്നില്ല, ബൗളര്‍മാരെ വിളിച്ചെടുക്കുകയായിരുന്നു ഉദ്ദേശം അത് സാധിച്ചു, വൈഭവിന്റെ കഴിവ് ട്രയല്‍സില്‍ ബോധ്യപ്പെട്ടു: രാഹുല്‍ ദ്രാവിഡ്

പെർത്തിലെ സെഞ്ചുറി കാര്യമായി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ നില മെച്ചപ്പെടുത്തി കോലി, ബൗളർമാരിൽ ബുമ്ര ഒന്നാം റാങ്കിൽ

പരിക്കിന് മാറ്റമില്ല, ദ്വിദിന പരിശീലന മത്സരത്തിൽ നിന്നും ശുഭ്മാൻ പുറത്ത്,രണ്ടാം ടെസ്റ്റും നഷ്ടമായേക്കും

ഉത്തേജക പരിശോധനയ്ക്ക് സാമ്പിൾ നൽകിയില്ല, ബജ്റംഗ് പുനിയയ്ക്ക് 4 വർഷത്തെ വിലക്ക്

ട്രോളുകളെല്ലാം കാണുന്നുണ്ട്, അതെന്നെ വേദനിപ്പിക്കുന്നു, ഒടുവിൽ പ്രതികരണവുമായി പൃഥ്വി ഷാ

അടുത്ത ലേഖനം
Show comments