Webdunia - Bharat's app for daily news and videos

Install App

ത്രിരാഷ്ട്ര ട്വന്റി20യിൽ ശ്രീലങ്കയെ പൊട്ടിച്ച് ഇന്ത്യ

ശ്രീലങ്കയ്ക്ക് കണക്കിന് കൊടുത്ത് ഇന്ത്യന്‍ ചുണക്കുട്ടികള്‍

Webdunia
ചൊവ്വ, 13 മാര്‍ച്ച് 2018 (08:47 IST)
നിദാഹസ് ടൂര്‍ണമെന്റിലെ ആദ്യ കളിയിലെ തോല്‍വിയ്ക്ക് പകരം വീട്ടി ഇന്ത്യ. മനീഷ് പാണ്ഡെ–ദിനേഷ് കാർത്തിക് സഖ്യം പടുത്തുയര്‍ത്തിയ റണ്‍‌മലയില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ത്രിരാഷ്ട്ര ടൂർണമെന്റിലെ തങ്ങളുടെ മൂന്നാം മൽസരത്തിൽ ആറു വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ തകർത്തത്.
 
ലങ്ക ഉയര്‍ത്തിയ 153 എന്ന വിജയ ലക്ഷ്യം 9 പന്തുകള്‍ ശേഷിയ്‌ക്കെയാണ് ഇന്ത്യയുടെ ചുണക്കുട്ടികള്‍ മറികടന്നത്. മഴമൂലം 19 ഓവറാക്കി വെട്ടിക്കുറച്ചിരുന്നു. മനീഷ് പാണ്ഡെ 42 റൺസോടെയും ദിനേഷ് കാർത്തിക് 39 റൺസോടെയും പുറത്താകാതെ നിന്നു.
 
ഇതോടെ മൂന്നു മൽസരങ്ങളിൽനിന്ന് രണ്ടു ജയവുമായി ഇന്ത്യ പോയിന്റ് പട്ടികയിൽ മുന്നിലെത്തി. ആദ്യ മൽസരത്തിൽ ശ്രീലങ്കയോടു തോറ്റ ഇന്ത്യ രണ്ടാം മൽസരത്തിൽ ബംഗ്ലദേശിനെ ആറു വിക്കറ്റിനു തോൽപ്പിച്ചിരുന്നു. അതേസമയം ടൂര്‍ണമെന്റിലെ മൂന്നാം മത്സരത്തിലും ഫോമില്ലായ്മ തുടരുകയായിരുന്നു രോഹിത് ശര്‍മ.
 
11 റണ്‍സ് മാത്രമാണ് രോഹിത്തിന് സ്വന്തമാക്കാന്‍ കഴിഞ്ഞത്. രോഹിത്തിനേ കൂടാതെ ധവാന്‍,റെയ്ന, രാഹുല്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

റിഷഭ് പന്തല്ല, ലോകകപ്പിൽ ഇന്ത്യയുടെ കീപ്പറാകേണ്ടത് സഞ്ജു സാംസൺ, തുറന്നുപറഞ്ഞ് ഹർഭജൻ സിംഗ്

അഹമ്മദാബാദിൽ 3 കളി കളിച്ചു, ഇതുവരെയും അക്കൗണ്ട് തുറക്കാൻ നരെയ്നായില്ല, കൊൽക്കത്തയ്ക്ക് പണിപാളുമോ?

സഞ്ജുവിന് ഇത് അർഹിച്ച അംഗീകാരം, രോഹിത്ത് ലോകകപ്പും കൊണ്ടേ മടങ്ങുവെന്ന് ധവാൻ

അന്ന് സെലക്ടര്‍മാരുടെ കാലില്‍ വീഴാത്തത് കൊണ്ട് എന്നെ തഴഞ്ഞു, കരിയറില്‍ ഒരുത്തന്റെയും കാല് പിടിക്കാന്‍ നിന്നിട്ടില്ല : ഗൗതം ഗംഭീര്‍

പഴയ പോലെയല്ല, ഫീൽഡൊന്നും ചെയ്യേണ്ട, നിങ്ങൾക്ക് ഇമ്പാക്ട് പ്ലെയറായി വന്നുകൂടെ, ക്രിസ് ഗെയ്‌ലിനോട് കോലി

അടുത്ത ലേഖനം
Show comments