Webdunia - Bharat's app for daily news and videos

Install App

കോഹ്‌ലിയെ ക്യാപ്‌റ്റന്‍ സ്ഥാനത്ത് നിന്നും നീക്കുമോ ?; നിലപാടറിയിച്ച് മാനേജ്‌മെന്റ്

മെര്‍ലിന്‍ സാമുവല്‍
വ്യാഴം, 19 സെപ്‌റ്റംബര്‍ 2019 (19:16 IST)
മികച്ച താരമായിട്ടും വിരാട് കോഹ്‌ലിക്ക് സാധിക്കാതെ പോകുന്ന ഒന്നാണ് ഐപിഎല്ലില്‍ കിരീടം. മികച്ച താരങ്ങള്‍ ഒപ്പമുണ്ടായിട്ടും ഒരിക്കല്‍ പോലും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഒന്നാമത് എത്തിക്കാന്‍ അദ്ദേഹത്തിനായിട്ടില്ല.

മഹേന്ദ്ര സിംഗ് ധോണിയും രോഹിത് ശര്‍മ്മയും ഐ പി എല്ലില്‍ മികച്ച നേട്ടങ്ങള്‍ കൊയ്യുമ്പോഴാണ് കോഹ്‌ലിയുടെ ഗ്രാഫ് ഏറ്റവും താഴെ നില്‍ക്കുന്നത്. കഴിഞ്ഞ സീസണില്‍ ദയനീയ പ്രകടനം നടത്താന്‍ മാത്രമാണ് ആര്‍ സി ബി ക്ക് സാധിച്ചത്. ഇതോടെ അടുത്ത സീസണില്‍ ടീമിന് പുതിയ ക്യാപ്‌റ്റന്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളും ശക്തമായി.

എന്നാല്‍, അങ്ങനെയൊരു നീക്കവും നടക്കുന്നില്ലെന്നും കോഹ്‌ലി തന്നെയായിരിക്കും ടീമിനെ നയിക്കുകയെന്നും ടീം ഡയറക്ടര്‍ മൈക് ഹെസ്സണ്‍ വ്യക്തമാക്കി.

“വിരാടിന്റെ ക്യാപ്‌റ്റന്‍‌സിയില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. എന്നാല്‍, പുതിയ താരങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ പ്രത്യേക ശ്രദ്ധ കാണിക്കും. ലേലത്തില്‍ എല്ലാ താരങ്ങളെയും പിന്നാലെ പോകാന്‍ താല്‍പ്പര്യം കാണിക്കില്ല. സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ കഴിവുള്ള താരങ്ങളെയാകും ടീമിലെത്തിക്കാന്‍ ശ്രമിക്കുക. ഓരോ മേഖലക്കും വേണ്ട കളിക്കാരെ കണ്ടെത്തും. അതിനായി മുഷ്താഖ് അലിയിലെയും വിജയ് ഹസാരെ ട്രോഫിയിലെയും പ്രകടനം വിലയിരുത്തി മികച്ച ആഭ്യന്തര താരങ്ങളെ റിക്രൂട്ട് ചെയ്യും”

ഒരു മത്സരത്തില്‍ എങ്ങനെ കളിച്ചു എന്നതാകില്ല തെരഞ്ഞെടുപ്പിന്റെ മാനദണ്ഡം. സാഹചര്യങ്ങള്‍ മനസിലാക്കി കളിക്കാനും സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള കഴിവുമായിരിക്കും ടീം തെരഞ്ഞെടുപ്പില്‍ പ്രാധാന്യം അര്‍ഹിക്കുക എന്നും മൈക് ഹെസ്സണ്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങൾ എന്നെ കൊലയ്ക്ക് കൊടുത്തേനെ, വാർത്താസമ്മേളനത്തിനിടെ നാക്ക് പിഴ, പിന്നാലെ തിരുത്തലുമായി ഇന്ത്യൻ നായകൻ

ബ്രൂക്കിന്റെ ഒന്നാം സ്ഥാനത്തിന് അല്പായുസ് മാത്രം, ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ജോ റൂട്

ഈ സാഹചര്യത്തിലാണോ ടീമിനെ ഇട്ട് പോകുന്നത്, അശ്വിന്റെ വിരമിക്കല്‍ സമയം ശരിയായില്ല: ഗവാസ്‌കര്‍

എന്നെ ടീമിന് ആവശ്യമില്ലെങ്കിൽ ഗുഡ് ബൈ പറയുന്നതാണ് നല്ലത്, വിരമിക്കൽ തീരുമാനത്തിന് മുന്നെ അശ്വിൻ പറഞ്ഞത് വെളിപ്പെടുത്തി രോഹിത്

R Ashwin Retired: ഹോം സീരീസുകളിലെ അശ്വിൻ ഫാക്ടർ ഇനിയില്ല, ഓസ്ട്രേലിയൻ പര്യടനത്തിനിടെ അപ്രതീക്ഷിത വിരമിക്കൽ തീരുമാനവുമായി ആർ അശ്വിൻ

അടുത്ത ലേഖനം
Show comments