ലാഹോറിൽ പാകിസ്ഥാനെ മലർത്തിയടിച്ച് ഓസീസ്, വിജയം 115 റൺസിന്

Webdunia
വെള്ളി, 25 മാര്‍ച്ച് 2022 (18:07 IST)
പാകിസ്ഥാനെതിരായ മൂന്നാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റിൽ ഓസീസിന് 115 റൺസിന്റെ വമ്പൻ വിജയം. ഓസ്ട്രേലിയ കുറിച്ച 351 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ രണ്ടാം ഇന്നിങ്സിൽ 92.1 ഓവറിൽ 235 റൺസെടുക്കാനെ കഴിഞ്ഞുള്ളു.‌ ഓസീസ് സ്പിന്നർ നേഥൻ ലയണാണ് പാകിസ്ഥാനെ തകർത്തത്. ലയൺ 37 ഓവറിൽ 83 റൺസ് വഴങ്ങിയാണ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്.
 
ആദ്യ രണ്ട് ടെസ്റ്റുകളും സമനിലയിലായതിനാൽ ടെസ്റ്റ് വിജയത്തോടെ പരമ്പരയും ഓസീസ് സ്വന്തമാക്കി.ഒരു ദിവസത്തിലധികം കളി ബാക്കിനിൽക്കെ പാക്കിസ്ഥാനു മുന്നിൽ 351 റൺസ് എന്ന വിജയലക്ഷ്യമാണ് ഓസീസ് മുന്നോട്ട് വെച്ചത്. ഓസീസ് നായകന്റെ ധീരമായ തീരുമാനമാണ് ഓസീസിന് വിജയം സമ്മാനിച്ചത്.
 
2011ൽ ശ്രീലങ്കയ്ക്കെതിരെ 1–0ന് പരമ്പര നേടിയ ശേഷം ഏഷ്യൻ മണ്ണിൽ ഓസീസിന്റെ ആദ്യ ടെസ്റ്റ് പരമ്പര നേട്ടമാണിത്. പാകിസ്ഥാൻ മണ്ണിൽ ഓസീസിന്റെ മൂന്നാമത്തെ പരമ്പര നേട്ടമാണിത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി തെറിക്കും; പുതിയ നായകൻ ആരെന്നോ?

Jitesh Sharma : എന്താണ് നടക്കുന്നതെന്ന് ഒരു ബോധവുമില്ല, വീണ്ടും ഉത്തരവാദിത്തമില്ലാത്ത പ്രകടനവുമായി ജിതേഷ് ശർമ്മ, ആർസിബി കുരുക്കിൽ

ഐപിഎല്ലിൽ 1110 ദിവസങ്ങൾക്ക് ശേഷം ഡക്കായി മടങ്ങി കോലി, കോലിയെ ഞെട്ടിച്ചത് പ്രിൻസ് യാദവിന്റെ 140.4 കിലോമീറ്റർ വേഗതയുള്ള 'സ്‌ക്രീമർ'

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

എല്ലാം കാണുക

ഏറ്റവും പുതിയത്

അവന്‍ സഞ്ജുവിന്റെ തുടക്കകാലത്തെ ഓര്‍മിപ്പിക്കുന്നു, കൊല്‍ക്കത്ത താരത്തെ പ്രശംസിച്ച് ഷെയ്ന്‍ വാട്ട്‌സണ്‍

സഞ്ജു സാംസണ് ഇതും വശമുണ്ടായിരുന്നോ?, ആർട്ടിസ്റ്റ് സഞ്ജുവിനെ റിവീൽ ചെയ്ത് ഭാര്യ ചാരുലത

IPL Point table: പുറത്തായത് മുംബൈയും ലഖ്‌നൗവും; ഉറപ്പിച്ച് ആർസിബി

വിജയങ്ങൾ നേടികൊടുത്തിട്ടും വിദേശപരിശീലകന് വേണ്ടി പുറത്താക്കി, ഹോക്കി ഇന്ത്യക്കെതിരെ പി ആർ ശ്രീജേഷ്

Virat Kohli: ചരിത്രം കുറിച്ച് കോലി; ടി20 യിൽ 14,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരം

അടുത്ത ലേഖനം
Show comments