Pakistan vs England Test Series: ചാരമായിട്ടില്ല, കനല്‍ ഇപ്പോഴും ശേഷിക്കുന്നു; 2021 നു ശേഷം നാട്ടില്‍ ആദ്യ ടെസ്റ്റ് പരമ്പര ജയവുമായി പാക്കിസ്ഥാന്‍

ഒന്നാം ടെസ്റ്റില്‍ ഒരു ഇന്നിങ്‌സിനും 47 റണ്‍സിനുമാണ് ആതിഥേയരുടെ തോല്‍വി

രേണുക വേണു
ശനി, 26 ഒക്‌ടോബര്‍ 2024 (12:48 IST)
Pakistan vs England Test Series

Pakistan vs England Test Series: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി പാക്കിസ്ഥാന്‍. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1 നാണ് പാക്കിസ്ഥാന്‍ വിജയിച്ചത്. റാവല്‍പിണ്ടിയില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഒന്‍പത് വിക്കറ്റിനാണ് പാക്കിസ്ഥാന്റെ ജയം. ആദ്യ ടെസ്റ്റ് മത്സരത്തില്‍ തോല്‍വി വഴങ്ങിയതിനു ശേഷം തുടര്‍ച്ചയായ രണ്ട് ടെസ്റ്റുകളും ജയിച്ചാണ് പാക്കിസ്ഥാന്റെ പരമ്പര നേട്ടം. 
 
മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ 36 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാന്‍ 3.1 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഒന്നാം ഇന്നിങ്‌സില്‍ 77 റണ്‍സ് ലീഡ് നേടിയ ആതിഥേയര്‍ ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിങ്‌സില്‍ 112 ന് ഓള്‍ഔട്ട് ആക്കി. നൊമാന്‍ അലി ആറ് വിക്കറ്റും സജിദ് ഖാന്‍ നാല് വിക്കറ്റും വീഴ്ത്തി. 33 റണ്‍സെടുത്ത ജോ റൂട്ട് ആണ് രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. 
 
സ്‌കോര്‍ കാര്‍ഡ് 
 
ഒന്നാം ഇന്നിങ്‌സ് 
 
ഇംഗ്ലണ്ട് - 267/10
 
പാക്കിസ്ഥാന്‍ - 344/10
 
രണ്ടാം ഇന്നിങ്‌സ് 
 
ഇംഗ്ലണ്ട് - 112/10
 
പാക്കിസ്ഥാന്‍ - 37/1 
 
മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ കളി തോറ്റ ശേഷം പാക്കിസ്ഥാന്‍ പരമ്പര സ്വന്തമാക്കുന്ന രണ്ടാമത്തെ സീരിസ് ആണിത്. 1995 ല്‍ സിംബാബ്വെയ്‌ക്കെതിരെയാണ് പാക്കിസ്ഥാന്‍ ഇതിനു മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 2015 നു ശേഷം ആദ്യമായാണ് പാക്കിസ്ഥാന്‍ ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റ് പരമ്പര ജയിക്കുന്നത്. മാത്രമല്ല 2021 നു ശേഷം പാക്കിസ്ഥാന്‍ നാട്ടില്‍ ജയിക്കുന്ന ആദ്യ ടെസ്റ്റ് പരമ്പര കൂടിയാണ് ഇത്. 
 
ഒന്നാം ടെസ്റ്റില്‍ ഒരു ഇന്നിങ്‌സിനും 47 റണ്‍സിനുമാണ് ആതിഥേയരുടെ തോല്‍വി. രണ്ടാം മത്സരത്തില്‍ 152 റണ്‍സിനു ജയിച്ച് പാക്കിസ്ഥാന്‍ പരമ്പര സമനിലയില്‍ ആക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

എങ്ങനെ ക്രിക്കറ്റ് കളിക്കണമെന്ന് ഞങ്ങൾക്ക് വ്യക്തതയുണ്ട്, ഇംഗ്ലണ്ട് തിരിച്ചുവരും: ജോ റൂട്ട്

എന്റെ ഗെയിം മാനസികമാണ്, ഫോമില്‍ ഇല്ലാത്തപ്പോള്‍ മാത്രമാണ് അധികമായ ബാറ്റിംഗ് ആവശ്യമുള്ളത്: കോലി

ടെസ്റ്റ് ടീമിലേക്ക് കോലിയെ വീണ്ടും പരിഗണിക്കില്ല, അഭ്യൂഹങ്ങൾ തള്ളി ബിസിസിഐ

തോറ്റെങ്കിലെന്ത്?, ടീമിനെ ഓർത്ത് അഭിമാനം മാത്രം, ഇന്ത്യക്കെതിരായ തോൽവിയിൽ പ്രതികരണവുമായി എയ്ഡൻ മാർക്രം

സച്ചിൻ - ദ്രാവിഡ് സഖ്യത്തെ പിന്നിലാക്കി, ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ ഒരുമിച്ച് കളിച്ച റെക്കോർഡ് രോ- കോ സഖ്യത്തിന്

അടുത്ത ലേഖനം
Show comments