Webdunia - Bharat's app for daily news and videos

Install App

ഐപിഎല്ലിൽ തിരിച്ചെത്തുമോ? ഫിറ്റ്നസ് അപ്ഡേറ്റുമായി റിഷഭ് പന്ത്

Webdunia
ബുധന്‍, 6 ഡിസം‌ബര്‍ 2023 (14:54 IST)
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അവസാനമാണ് ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചുകൊണ്ട് റിഷഭ് പന്തിന്റെ അപകടവാര്‍ത്ത സംഭവിക്കുന്നത്. സഞ്ചരിച്ച വാഹനം കത്തുന്ന തരത്തില്‍ ഗുരുതരമായ അപകടം സംഭവിച്ചെങ്കിലും പരിക്കുകളോടെ റിഷഭ് പന്ത് രക്ഷപ്പെട്ടിരുന്നു. ഗുരുതരമായ പരിക്കിനെ തുടര്‍ന്ന് 2023ലെ എല്ലാ മത്സരങ്ങളും താരത്തിന് നഷ്ടമായിരുന്നു. 2024ല്‍ നടക്കുന്ന ഐപിഎല്ലിലൂടെ താരം ക്രിക്കറ്റിലേക്ക് തിരിച്ചെത്തുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.
 
പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ ഐപിഎല്‍ സീസണില്‍ കളിക്കാനാവാതിരുന്ന പന്തിനെ ഐപിഎല്‍ ഫ്രാഞ്ചൈസിയായ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമില്‍ നിലനിര്‍ത്തിയിരുന്നു. അപകടത്തില്‍ നിന്നും കരകയറിയ താരം നിലവില്‍ ഫിറ്റ്‌നസ് മെച്ചപ്പെടുത്തി മൈതാനത്ത് തിരിച്ചെത്താനുള്ള ശ്രമത്തിലാണ്. കഴിഞ്ഞമാസം ഡല്‍ഹിയില്‍ നടന്ന ട്രെയിനിംഗ് ക്യാമ്പില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് താരങ്ങള്‍ക്കൊപ്പം പന്ത് പരിശീലനം നടത്തിയിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rishabh Pant (@rishabpant)

കഴിഞ്ഞ ദിവസം പന്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ താരം ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നതായുള്ള സൂചന നല്‍കുന്നതാണ്. ജിമ്മില്‍ വെയിറ്റ് ട്രെയിന്‍ ചെയ്യുന്ന വീഡിയോയാണ് താരം പുറത്ത് വിട്ടത്. പന്ത് നിലവില്‍ ആരോഗ്യവാനാണെന്നും അടുത്ത ഐപിഎല്ലില്‍ ഡല്‍ഹിക്കായി കളിക്കുമെന്നാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീം ലീഡര്‍ കൂടിയായ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി പറയുന്നത്. ഐപിഎല്ലില്‍ പന്ത് ശക്തമായ തിരിച്ചുവരവ് നടത്തുകയാണെങ്കില്‍ ജൂലൈ മാസത്തില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് താരം തിരിച്ചെത്തിയേക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യക്കെതിരായ സെമി പോരിന് മുൻപ് ഓസീസിന് കനത്ത തിരിച്ചടി, ഓപ്പണർ മാത്യൂ ഷോർട്ട് പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ചു

'ദേ അവന്‍ ഇങ്ങനെയാണ് ആ ക്യാച്ചെടുത്തത്'; ഔട്ടായതു കാണിച്ചുകൊടുത്ത് ജഡേജ, കോലിക്ക് അത്ര പിടിച്ചില്ല (വീഡിയോ)

Varun Chakravarthy: ഇന്ത്യയുടെ ടെന്‍ഷന്‍ 'വരുണ്‍'; ആരെ ഒഴിവാക്കും?

Champions Trophy 2025, India vs Australia Semi Final: ഇന്ത്യക്ക് വീണ്ടും ഓസീസ് 'ഭീഷണി'; പടിക്കല്‍ കലമുടയ്ക്കുമോ?

Kane Williamson: ഇച്ചായൻ ഈ സൈസ് എടുക്കാത്തതാണല്ലോ?, ഗ്ലെൻ ഫിലിപ്സിനെ വെല്ലുന്ന രീതിയിൽ ജഡേജയെ പറന്ന് പിടിച്ച് വില്യംസൺ: വീഡിയോ

അടുത്ത ലേഖനം
Show comments