Webdunia - Bharat's app for daily news and videos

Install App

'ടെസ്റ്റ് മത്സരങ്ങൾക്ക് ശേഷം ഗാംഗുലി ഞങ്ങളെ മുറിയിലേയ്ക്ക് വിളിപ്പിയ്ക്കുമായിരുന്നു'

Webdunia
ചൊവ്വ, 21 ജൂലൈ 2020 (14:23 IST)
ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകൻ സൗരവ് ഗാംഗുലിയ്ക്ക് കീഴിൽ കളിച്ചിരുന്ന കാലത്തെ ഒർമ്മകൾ പങ്കുവച്ച് രംഗത്തെത്ഥിയിരിയ്ക്കുകയാണ് മുൻ ഇന്ത്യൻ താരം പാർഥിവ് പട്ടേൽ. ഗാംഗുലിയ്ക്ക് കീഴിൽ രണ്ടുവർഷത്തോളം കളിച്ചിട്ടുള്ള താരമാണ് പാർഥിവ്. ടീമിലെ എല്ലാ താരങ്ങളെയും വിശ്വാസത്തിലെടുത്തിരുന്ന നായകനാണ് ഗാംഗുലി എന്നും എപ്പോഴും താരങ്ങൾക്ക് അദ്ദേഹം പിന്തുണ നൽകിയിരുന്നു എന്നും പാർഥിവ് പറയുന്നു.  
 
ടെസ്റ്റ് പരമ്പരയില്‍ കളിച്ചിരുന്ന കാലത്ത് വൈകിട്ട് മല്‍സരം കഴിഞ്ഞാല്‍ ഗാംഗുലി താരങ്ങളെ അദ്ദേഹത്തിന്റെ മുറിയിലേക്ക് വിളിപ്പിക്കുമായിരുന്നു. ടീമിലെ ഓരോത്തിലും തനിക്കുള്ള ആത്മവിശ്വാസത്തെക്കുറിച്ച്‌ സംസാരിക്കുന്നതിനായിരുന്നു ഇത്. ഞാന്‍ നിങ്ങളുടെ പിന്നിലുണ്ട്. ഒന്നിനെക്കുറിച്ചോർത്തും ആശങ്കപ്പെടേണ്ടെന്നും ടീമില്‍ നിന്നും നിങ്ങളെ ഒഴിവാക്കില്ലെന്നും ഗാംഗുലി പറയുമായിരുന്നു. ഗാംഗുലി നല്‍കിയിരുന്ന പിന്തുണയെക്കുറിച്ചുള്ള ഒരു പാട് സംഭവങ്ങള്‍ എനിക്കോര്‍മയുണ്ട്. 
 
ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഒരു സംഭവം മറക്കാന്‍ കഴിയില്ല. അഡ്‌ലെയ്ഡില്‍ നടന്ന ടെസ്റ്റില്‍ ഒരു സ്റ്റംപിങ് ഞാന്‍ നഷ്ടപ്പെടുത്തിയിരുന്നു. പക്ഷെ മല്‍സരത്തില്‍ നമ്മള്‍ ജയിച്ചു. പരമ്പരയിലെ ബാക്കിയുള്ള ടെസ്റ്റുകള്‍ക്കായി ഞങ്ങള്‍ മെല്‍ബണിലും സിഡ്‌നിയിലുമെത്തി.നമുക്ക് ഒരുമിച്ച്‌ ഭക്ഷണം കഴിക്കാമെന്ന് അന്നു ഗാംഗുലി എന്നോടു പറഞ്ഞു. വൈകീട്ട് ചായ കുടിക്കുമ്പോള്‍ ബിസ്‌ക്റ്റ് വിതരണം ചെയ്ത് ബോക്‌സുമായി ഞങ്ങള്‍ക്കിടയിലൂടെ ചുറ്റിക്കറങ്ങിയിരുന്ന ദാദയെ ഇപ്പോഴും ഓര്‍മയുണ്ട്.' പാര്‍ഥീവ് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Dhoni- Kohli: സന്തോഷം കൊണ്ട് കരച്ചിലടക്കാനാവാതെ കോലി, ഒന്നും മിണ്ടാതെ നിശബ്ദനായി മടങ്ങി ധോനി, ഐപിഎല്ലിൽ സിനിമയെ വെല്ലുന്ന രംഗങ്ങൾ

M S Dhoni: ധോനി ഔട്ടാകുന്നത് വരെയും പേടിയുണ്ടായിരുന്നു: ഫാഫ് ഡുപ്ലെസിസ്

Royal Challengers Bengaluru: ചാരമായപ്പോൾ എതിരാളികൾ ഒന്ന് മറന്നു, തീപ്പന്തമാകാൻ കനൽ ഒരു തരി മതിയെന്ന്

Rajasthan Royals: ടോപ്പ് ടുവിലെത്താൻ രാജസ്ഥാന് ജയിച്ചെ പറ്റു, സഞ്ജുവിന് ആശ്വാസമായി സൂപ്പർ താരം തിരിച്ചെത്തുന്നു

Yash Dayal : റിങ്കു തകര്‍ത്ത കരിയര്‍, ഡിപ്രഷനിലേക്ക് പോയിട്ടും തിരിച്ചുവന്നു, ആര്‍സിബി വാങ്ങിയത് ഗുജറാത്തിന്റെ ട്രാഷെന്ന് വിളിച്ചവരോട് ദയാലിന്റെ മധുരപ്രതികാരം

അടുത്ത ലേഖനം
Show comments